IPL 2021: സിഎസ്‌കെയുടെ തുടക്കം പാളും, മുന്നില്‍ മൂന്ന് വെല്ലുവിളി, ചൂണ്ടിക്കാട്ടി ആകാശ് ചോപ്ര
ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണില്‍ ശക്തമായ തിരിച്ചുവരവ് പ്രതീക്ഷിച്ചാണ് സിഎസ്‌കെ ഇറങ്ങുന്നത്. ചരിത്രത്തിലാദ്യമായി അവസാന സീസണില്‍ പ്ലേ ഓഫില്‍ കടക്കാനാവാതെ പോയ സിഎസ്‌കെ ഇത്തവണ നേരത്തെ തന്നെ ക്യാംപ് ആരംഭിച്ച് പരിശീലനം നടത്തുകയാണ്. എംഎസ് ധോണിയെന്ന ഇതിഹാസ നായകന്‍ അവസാന സീസണില്‍ നിരാശപ്പെടുത്തിയത് ടീമിനെയാകെ പ്രതിസന്ധിയിലാക്കി. എന്നാല്‍ ഇത്തവണ സുരേഷ് റെയ്‌നകൂടി മടങ്ങിയെത്തിയതോടെ ടീം കൂടുതല്‍ കരുത്താര്‍ജിച്ചു.
എന്നാല്‍ ഇത്തവണ സിഎസ്‌കെയുടെ തുടക്കം പിഴക്കുമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറും അവതാരകനുമായ ആകാശ് ചോപ്ര. മൂന്ന് വെല്ലുവിളികള്‍ സിഎസ്‌കെയ്ക്ക് മുന്നിലുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരിക്കുകയാണ്. മൂന്ന് തവണ ചാമ്പ്യന്‍പട്ടം ചൂടിയ സിഎസ്‌കെയെ ഇത്തവണ കാത്തിരിക്കുന്ന പ്രതിസന്ധികളെന്തൊക്കെയാണെന്ന് ആകാശ് ചോപ്ര പറയുന്നതിങ്ങനെ.

അന്താരാഷ്ട്ര മത്സരം കളിക്കാത്ത താരങ്ങള്‍
സിഎസ്‌കെയുടെ മുന്‍നിര ബാറ്റ്‌സ്മാന്‍മാരിലെ ഇന്ത്യന്‍ താരങ്ങളൊന്നും അന്താരാഷ്ട്ര ക്രിക്കറ്റില്‍ സജീവമല്ല എന്നതാണ് പ്രധാന പ്രശ്‌നം. മിക്ക താരങ്ങളും വിരമിക്കല്‍ പ്രഖ്യാപിച്ചവരാണ്. സുരേഷ് റെയ്‌ന, അമ്പാട്ടി റായിഡു, എംഎസ് ധോണി എന്നിവരെല്ലാം ഏറെ നാളായി കളിക്കാത്ത താരങ്ങളാണ്. റോബിന്‍ ഉത്തപ്പ ആഭ്യന്തര മത്സരങ്ങള്‍ കളിക്കുന്നുണ്ട്. ഫഫ് ഡുപ്ലെസിസ് ദക്ഷിണാഫ്രിക്കന്‍ ടീമില്‍ സജീവമാണ്. എന്നാല്‍ മറ്റുള്ള ബാറ്റ്‌സ്മാന്‍മാരെല്ലാം ഏറെ നാളായി പുറത്തിരുന്ന ശേഷം മടങ്ങിയെത്തുന്നത് പ്രതികൂലമായി ബാധിച്ചേക്കുമെന്നാണ് ആകാശിന്റെ വിലയിരുത്തല്‍.

മുംബൈയില്‍ അഞ്ച് മത്സരങ്ങള്‍
ഇത്തവണ തട്ടകത്തിന്റെ ആധിപത്യം ഒരു ടീമിനും ഇല്ല. സിഎസ്‌കെയ്ക്ക് അഞ്ച് മത്സരങ്ങളാണ് മുംബൈയില്‍ കളിക്കേണ്ടത്. മുംബൈ മൈതാന് ഫാസ്റ്റ് ബൗളിങ്ങിനെയാണ് കൂടുതല്‍ തുണയ്ക്കുന്നത്. 70 ശതമാനം വിക്കറ്റുകളും വീഴ്ത്തിയത് പേസര്‍മാരാണ്. അതിനാല്‍ത്തന്നെ സ്പിന്നിനെ കൂടുതല്‍ ആശ്രയിക്കുന്ന സിഎസ്‌കെയ്ക്ക് വലിയ തിരിച്ചടി നേരിടേണ്ടി വന്നേക്കും. ആദ്യ ഘട്ടത്തിലാണ് മുംബൈയിലെ മത്സരങ്ങളെന്നതിനാല്‍ സിഎസ്‌കെ പ്രയാസപ്പെടാന്‍ സാധ്യതകളുണ്ടെന്നാണ് ആകാശിന്റെ അഭിപ്രായം.

റെയ്‌ന നിരാശപ്പെടുത്തിയാല്‍ തീര്‍ന്നു
സുരേഷ് റെയ്‌നയില്‍ സിഎസ്‌കെ വളരെയധികം പ്രതീക്ഷ വെക്കുന്നുണ്ട്. മൂന്നാം നമ്പറില്‍ മികച്ചൊരു താരമില്ലാത്തത് സിഎസ്‌കെയെ അവസാന സീസണില്‍ കാര്യമായി ബാധിച്ചിരുന്നു. റെയ്‌ന മടങ്ങിയെത്തിയതോടെ ഈ പ്രശ്‌നത്തിന് ഏറെക്കുറെ പരിഹാരമായി. എന്നാല്‍ രണ്ട് വര്‍ഷത്തോളമായി ക്രിക്കറ്റില്‍ സജീവമല്ലാത്ത റെയ്‌നയുടെ പ്രകടനം കണ്ട് തന്നെ അറിയണം. ചിന്ന തല നിരാശപ്പെടുത്തിയാല്‍ സിഎസ്‌കെയെ അത് പ്രതികൂലമായി ബാധിച്ചേക്കും. രവീന്ദ്ര ജഡേജയ്ക്ക് ബാറ്റിങ് ഓഡറില്‍ പ്രെമോഷന്‍ നല്‍കണമെന്നും ആകാശ് പറഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications