IPL 2020-21: വാംഖഡെയില്‍ ആര്‍ക്കു മുന്‍തൂക്കം? ഡിസി-സിഎസ്‌കെ അങ്കത്തിനു മുമ്പ് കണക്കുകളറിയാം
ഐപിഎല്ലിന്റെ 14ാം സീസണില്‍ ഇന്ത്യയുടെ യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനെ സംബന്ധിച്ച് നിര്‍ണായക ദിനമാണിത്. പന്തിനു കീഴില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സ് ആദ്യമാായി അങ്കത്തിനിറങ്ങുകയാണ്. തന്റെ ആരാധനാപാത്രവും ഇതിഹാസ നായകനുമായ എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സുമായാണ് ഡിസി കൊമ്പുകോര്‍ക്കുന്നത്. ധോണിയില്‍ നിന്നും ലഭിച്ച അനുഭവസമ്പത്ത് ക്യാപ്റ്റന്‍സിയില്‍ തന്നെ തുണയ്ക്കുമെന്ന ശുഭപ്രതീക്ഷയിലാണ് പന്ത്. മുംബൈയിലെ പ്രശസ്തമായ വാംഖഡെ സ്റ്റേഡിത്തിലാണ് ഡിസി-സിഎസ്‌കെ മല്‍സരം. ഈ വേദിയിലെ ചരിത്രം നമുക്കൊന്നു പരിശോധിക്കാം.

73 മല്‍സരങ്ങള്‍
ഇതുവരെ 73 ടി20 മല്‍സരങ്ങള്‍ക്കാണ് വാംഖഡെ സ്‌റ്റേഡിയം വേദിയായിട്ടുള്ളത്. ഇവയില്‍ രണ്ടാമത്തെ ബാറ്റ് ചെയ്ത ടീമുകള്‍ക്കാണ് വിജയത്തിന്റെ കാര്യത്തില്‍ നേരിയ മുന്‍തൂക്കം. ആദ്യം ബാറ്റ് ചെയ്ത ടീം 36 മല്‍സരങ്ങളില്‍ വിജയിച്ചപ്പോള്‍ രണ്ടാമത് ബാറ്റ് ചെയ്ത ടീം 37 തവണയും വിജയം കൊയ്തിട്ടുണ്ട്.

ഉയര്‍ന്ന സ്‌കോര്‍
വാംഖഡെയില്‍ നടന്ന ഐപിഎല്‍ മല്‍സരങ്ങളിലെ ഉയര്‍ന്ന സ്‌കോറെടുത്താല്‍ വിരാട് കോലിയുടെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരാണ് തലപ്പത്ത്. 2015ല്‍ ഇവിടെ നടന്ന കളിയില്‍ ആതിഥേയര്‍ കൂടിയായ മുംബൈ ഇന്ത്യന്‍സിനെതിരേ ആര്‍സിബി ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 235 റണ്‍സ് വാരിക്കൂട്ടിയിരുന്നു.
ഇനി ഈ സ്റ്റേഡിയത്തിലെ കുറഞ്ഞ സ്‌കോര്‍ നോക്കുകയാണെങ്കില്‍ നാണക്കേടിന്റെ റെക്കോര്‍ഡ് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ പേരിലാണ്. 2008ലെ പ്രഥമ സീസണില്‍ മുംബൈയ്‌ക്കെതിരേ വെറും 67 റണ്‍സിന് കെകെആര്‍ പുറത്തായിരുന്നു.
വാംഖഡെയിലെ ശരാശരി ഒന്നാമിന്നിങ്‌സ് സ്‌കോര്‍ 166 റണ്‍സാണ്. ഇവിടെ ഉയര്‍ന്ന റണ്‍ചേസെന്ന റെക്കോര്‍ഡ് മുംബൈയുടെ പേരിലാണ്. 2019ല്‍ പഞ്ചാബ് കിങ്‌സിനെതിരേ മുംബൈ 198 റണ്‍സ് ചേസ് ചെയ്തു ജയിച്ചിരുന്നു.

സിഎസ്‌കെ- ഡിസി വാംഖഡെയില്‍ ഇതാദ്യം
വാംഖഡെ സ്റ്റേഡിയത്തില്‍ സിഎസ്‌കെയും ഡിസിയും ഇതുവരെ നേര്‍ക്കുനേര്‍ വന്നിട്ടില്ല. ഈ സീസണില്‍ ഒരു ടീമിനും ഹോം ഗ്രൗണ്ടില്‍ മല്‍സരങ്ങളില്ലാത്തതിനാലാണ് നിഷ്പക്ഷ വേദിയില്‍ സിഎസ്‌കെയും ഡിസിയും ഏറ്റുമുട്ടുന്നത്.
2019ല്‍ മുംബൈയ്‌ക്കെതിരേയാണ് ഡിസി ഇവിടെ അവസാനമായി കളിച്ചത്. അന്നു 37 റണ്‍സിന് അവര്‍ ജയിക്കുകയും ചെയ്തിരുന്നു. റിഷഭ് പന്ത് പുറത്താവാതെ 27 ബോളില്‍ 78 റണ്‍സോടെ കസറിയിരുന്നു. എന്നാല്‍ 2019ല്‍ ഇവിടെ കളിച്ച അവസാന മല്‍സരത്തില്‍ മുംബൈയോടു സിഎസ്‌കെ തോറ്റിരുന്നു. ആദ്യം ബാറ്റ് ചെയ്ത മുംബൈ 170 റണ്‍സെടുത്തപ്പോള്‍ സിഎസ്‌കെയ്ക്കു 133 റണ്‍സെടുക്കാനേ ആയുള്ളൂ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications