Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: അഞ്ച് ഇന്നിങ്‌സിലും ഫ്‌ളോപ്പ്, ഹാര്‍ദിക്കിനെ രോഹിത് കൈവിടുമോ? തീരുമാനം കടുപ്പം

ഐപിഎല്ലില്‍ വ്യാഴാഴ്ച നടക്കാനിരിക്കുന്ന നിര്‍ണായക മല്‍സരത്തില്‍ നിലവിലെ ചാംപ്യന്മാരായ മുംബൈ ഇന്ത്യന്‍സ് രാജസ്ഥാന്‍ റോയല്‍സുമായി ഏറ്റുമുട്ടുമ്പോള്‍ എല്ലാവരുടെയും കണ്ണുകള്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയിലേക്കാണ്. ടൂര്‍ണമെന്റിലെ ഏറ്റവും വലിയ ഫ്‌ളോപ്പുകലളിലൊന്നായി മാറിയ ഹാര്‍ദികിനെ മുംബൈ കൈവിടുമോയെന്നാണ് അറിയാനുള്ളത്. മുംബൈ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ സംബന്ധിച്ച് തീരുമാനം കടുപ്പമാണ്.

കഴിഞ്ഞ സീസണ്‍ വരെ ടീമിന്റെ തുറുപ്പുചീട്ടായിരുന്ന ഹാര്‍ദിക്കിനെ പുറത്തിരുത്തുകയെന്നത് രോഹിത്തിനെ സംബന്ധിച്ച് എളുപ്പമാവില്ല. ഒരവസരം കൂടി ഹാര്‍ദിക്കിന് അദ്ദേഹം നല്‍കുമോ, അല്ലെങ്കില്‍ പകരം മറ്റൊരാള്‍ ടീമിലെത്തുമോയെന്നു കാത്തിരുന്നു തന്നെ കാണേണ്ടിവരും.

മുംബൈയ്ക്കു നിര്‍ണായകം

മുംബൈയ്ക്കു നിര്‍ണായകം

രണ്ടു തുടര്‍ തോല്‍വികളുടെ ക്ഷീണത്തിലാണ് മുംബൈ സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സുമായി കൊമ്പുകോര്‍ക്കുന്നത്. നാലു പോയിന്റോടെ നാലാംസ്ഥാനത്തുണ്ടെങ്കിലും മുംബൈയ്ക്കു എത്രയും വേഗത്തില്‍ വിജയവഴിയില്‍ തിരിച്ചെത്തിയേ തീരൂ.
ഈ സീസണില്‍ ഇതുവരെ കളിച്ച അഞ്ചു മല്‍സരങ്ങളില്‍ രണ്ടെണ്ണത്തില്‍ മാത്രമേ മുംബൈ വിജയിച്ചിട്ടുള്ളൂ. ഇവയിലാവട്ടെ അവരുടെ ജയം ആധികാരികവുമായിരുന്നില്ല.10, 13 റണ്‍സുകള്‍ക്കു കഷ്ടിച്ചു മുംബൈ തടിതപ്പുകയായിരുന്നു. ചാംപ്യന്‍മാര്‍ക്കു ചേര്‍ന്ന പ്രകടനം ഇതുവരെ കളിച്ച മല്‍സരങ്ങളിലൊന്നും മുംബൈയ്ക്കു കാഴ്ചവയ്ക്കാനായിട്ടില്ല.

 ഹാര്‍ദിക് ബാധ്യത?

ഹാര്‍ദിക് ബാധ്യത?

നേരത്തേ മുംബൈയ്ക്കു ഒഴിച്ചുകൂടാവാത്ത താരമായിരുന്നു ഹാര്‍ദിക്കെങ്കില്‍ ഈ സീസണില്‍ അദ്ദേഹം ടീമിനു ബാധ്യതയായി മാറിക്കഴിഞ്ഞെന്നു പറഞ്ഞാലും തെറ്റില്ല. നേരത്തേ ഓള്‍റൗണ്ടറുടെ റോളില്‍ കസറിയിരുന്ന അദ്ദേഹത്തിന് ഇത്തവണ ചില ശാരീരിക ബുദ്ധിമുട്ടുകള്‍ കാരണം ബൗള്‍ ചെയ്യാനായിട്ടില്ല. അതുകൊണ്ടു തന്നെ സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാനായാണ് ഹാര്‍ദിക് കളിച്ചു കൊണ്ടിരിക്കുത്.
എന്നാല്‍ ബാറ്റിങില്‍ പഴയ ടച്ച് ഹാര്‍ദിക്കിനു നഷ്ടമായിരിക്കുകയാണെന്നു ഇതുവരെ കളിച്ച മല്‍സരങ്ങള്‍ തെളിയിക്കുന്നു. അഢ്ച് ഇന്നിങ്‌സുകളില്‍ നിന്നും 35 റണ്‍സ് മാത്രമേ അദ്ദേഹത്തിനു നേടാനായിട്ടുള്ളൂ.97 എന്ന മോശം സ്‌ട്രൈക്ക് റേറ്റിലായിരുന്നു ഇത്.

 മധ്യനിര തലവേദന

മധ്യനിര തലവേദന

മധ്യനിരയാണ് മുംബൈയെ സംബന്ധിച്ച് ഏറ്റവും വലിയ തലേവദന. അക്കൂട്ടത്തില്‍ ഹാര്‍ദിക്കുമുണ്ടെന്നത് രോഹിത്തിനെ ഉറക്കം കെടുത്തുന്നുണ്ട്. ഈ സീസണില്‍ മുംബൈ മധ്യനിരയിലെ എല്ലാവര്‍ക്കും കൂടി നേടാനായത് വെറും 357 റണ്‍സാണ്. സൂര്യകുമാര്‍ യാദവ് (154 റണ്‍സ്), ഇഷാന്‍ കിഷന്‍ (73), ഹാര്‍ദിക് പാണ്ഡ്യ (36), ക്രുനാല്‍ പാണ്ഡ്യ (29), കരെണ്‍ പൊള്ളാര്‍ഡ് (65) എന്നിവങ്ങനെയണ് താരങ്ങളുടെ പ്രകടനം.

 രോഹിത് ടീമില്‍ മാറ്റം വരുത്തുമോ?

രോഹിത് ടീമില്‍ മാറ്റം വരുത്തുമോ?

രാജസ്ഥാനെതിരേയുള്ള മല്‍സരത്തില്‍ മുംബൈ ടീമില്‍ അഴിച്ചുപണി നടത്താന്‍ രോഹിത് തയ്യാറാനാവുമോയെന്നതാണ് ചോദ്യം. ഡല്‍ഹിയിലെ അരുണ്‍ ജയ്റ്റ്‌ലി സ്‌റ്റേഡിയത്തിലാണ് രാജസ്ഥാനുമായി മുംബൈ കൊമ്പുകോര്‍ക്കുന്നത്. പിച്ചിന്റെ സ്വഭാവം കൂടി പരിഗണിച്ചായിരിക്കും രോഹിത് പ്ലെയിങ് ഇലവന്‍ പ്രഖ്യാപിക്കുക.
ഹാര്‍ദിക്കിനൊപ്പം സഹോദരന്‍ ക്രുനാല്‍ പാണ്ഡ്യയെയും രോഹിത് ടീമില്‍ നിന്നു മാറ്റിനിര്‍ത്തിയേക്കും.
ന്യൂസിലാന്‍ഡ് ഓള്‍റൗണ്ടര്‍ ജെയിംസ് നീഷാം, വെറ്ററന്‍ സ്പിന്നര്‍ പിയൂഷ് ചൗള എന്നിവരെ ഈ സീസണില്‍ മുംബൈ കളിപ്പിച്ചിട്ടില്ല. എന്നാല്‍ രാജസ്ഥാനെതിരേ പാണ്ഡ്യ സഹോദരന്‍മാര്‍ക്കു പകരം നീഷാം, ചൗള എന്നിവര്‍ പ്ലെയിങ് ഇലവനില്‍ എത്തിയേക്കും.

Story first published: Wednesday, April 28, 2021, 15:22 [IST]
Other articles published on Apr 28, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+