Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL: 'സിഎസ്‌കെ ഒരു ഒന്നൊന്നര ടീം', തകര്‍ക്കാന്‍ സാധ്യതയില്ലാത്ത ടീമിന്റെ അഞ്ച് റെക്കോഡുകളിതാ

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ കരുത്തരുടെ നിരയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. എംഎസ് ധോണി നായകനായ സിഎസ്‌കെ മൂന്ന് തവണ ഐപിഎല്ലില്‍ കിരീടം നേടിയിട്ടുണ്ട്. കളിച്ച സീസണില്‍ 2020ല്‍ മാത്രമാണ് ടീം പ്ലേ ഓഫ് കാണാതെ പുറത്തായത്. വയസന്‍ പടയെന്ന് എതിരാളികള്‍ വിമര്‍ശിക്കുമ്പോഴും റെക്കോഡ് പ്രകടനം കൊണ്ട് എപ്പോഴും വായടപ്പിക്കാന്‍ സിഎസ്‌കെയ്ക്ക് സാധിക്കാറുണ്ട്. 2021 സീസണ്‍ പാതിവഴിയില്‍ നിന്നപ്പോള്‍ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത് സിഎസ്‌കെയായിരുന്നു. ടൂര്‍ണമെന്റ് ചരിത്രത്തില്‍ സിഎസ്‌കെ നിരവധി റെക്കോഡുകള്‍ കുറിച്ചിട്ടുണ്ട്. ഇതില്‍ തകര്‍ക്കപ്പെടാന്‍ സാധ്യതയില്ലാത്ത അഞ്ച് റെക്കോഡുകള്‍ ഏതൊക്കെയാണെന്ന് നോക്കാം.

ഐപിഎല്ലിലും ചാമ്പ്യന്‍സ് ലീഗിലും കിരീടം

ഐപിഎല്ലിലും ചാമ്പ്യന്‍സ് ലീഗിലും കിരീടം

ഒരു വര്‍ഷം രണ്ട് കിരീടം നേടിയ ഏക ടീം ഐപിഎല്‍ ടീം സിഎസ്‌കെയാണ്. 2010 സീസണിലാണ് ധോണിപ്പടയ്ക്ക് ഇരട്ട കിരീടം ലഭിച്ചത്. 2010ല്‍ ഐപിഎല്ലില്‍ കിരീടം നേടിയപ്പോള്‍ ചാമ്പ്യന്‍സ് ലീഗ് ടി20യിലും ടീം വിജയിച്ചു. 2011ല്‍ ഐപിഎല്‍ കിരീടം നിലനിര്‍ത്താനും സിഎസ്‌കെയ്ക്കായി. 2013ല്‍ മുംബൈ ഇന്ത്യന്‍സ് ഐപില്ലും ചാമ്പ്യന്‍സ് ലീഗും നേടിയെങ്കിലും 2014ല്‍ ഐപിഎല്‍ കിരീടം നിലനിര്‍ത്താനായില്ല. 2018ലാണ് അവസാനമായി സിഎസ്‌കെ ഐപിഎല്‍ കിരീടം നേടിയത്. 2019ല്‍ ഫൈനലില്‍ മുംബൈയോട് തോറ്റു.

 തുടര്‍ച്ചയായി 10 പ്ലേ ഓഫ്

തുടര്‍ച്ചയായി 10 പ്ലേ ഓഫ്

ടി20 ഫോര്‍മാറ്റില്‍ സ്ഥിരത കാട്ടുകയെന്നത് എളുപ്പമുള്ള കാര്യമല്ല. എന്നാല്‍ സ്ഥിരതയുടെ കാര്യത്തില്‍ സിഎസ്‌കെയുടെ മികവിനോട് കിടപിടിക്കാന്‍ മറ്റാരുമില്ല. 2008 മുതല്‍ കളിച്ച 10 സീസണുകളിലും പ്ലേ ഓഫില്‍ കടക്കാന്‍ സാധിച്ച ഏക ടീം സിഎസ്‌കെയാണ്. രണ്ട് വര്‍ഷം വിലക്ക് നേരിട്ട ടീം 2018ലാണ് തിരിച്ചെത്തിയത്. 2020 സീസണിലാണ് ആദ്യമായി സിഎസ്‌കെ പ്ലേ ഓഫ് കാണാതെ പുറത്തായത്.

കുറഞ്ഞ സ്‌കോര്‍ പ്രതിരോധിച്ച് ജയിച്ചു

കുറഞ്ഞ സ്‌കോര്‍ പ്രതിരോധിച്ച് ജയിച്ചു

ഏറ്റവും കുറഞ്ഞ ടോട്ടല്‍ പ്രതിരോധിച്ച് ജയിച്ച ടീമെന്ന റെക്കോഡ് സിഎസ്‌കെയുടെ പേരിലാണ്. 2009ല്‍ പഞ്ചാബ് കിങ്‌സിനെതിരെയായിരുന്നു ഈ ജയം. ആദ്യം ബാറ്റ് ചെയ്ത ധോണിപ്പട 116 എന്ന ചെറിയ സ്‌കോറിലേക്ക് ഒതുങ്ങിയപ്പോള്‍ പഞ്ചാബ് ജയം ഉറപ്പിച്ചിരുന്നു. എന്നാല്‍ സ്പിന്നിനെ തുണച്ച പിച്ചില്‍ അശ്വിന്‍,മുത്തയ്യ മുരളീധരന്‍,സുരേഷ് റെയ്‌ന എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയതോടെ പഞ്ചാബിന് 20 ഓവറില്‍ 92 റണ്‍സെടുക്കാനെ സാധിച്ചുള്ളു. ടൂര്‍ണമെന്റ് ചരിത്രത്തില്‍ പ്രതിരോധിച്ച് ജയിച്ച ഏറ്റവും കുറഞ്ഞ ടോട്ടലാണിത്.

ഒരു സീസണില്‍ കൂടുതല്‍ വിക്കറ്റ് നേടിയ ബൗളര്‍

ഒരു സീസണില്‍ കൂടുതല്‍ വിക്കറ്റ് നേടിയ ബൗളര്‍

ഒരു സീസണില്‍ കൂടുതല്‍ വിക്കറ്റ് നേടിയ ബൗളര്‍ സിഎസ്‌കെയുടെ ഡ്വെയ്ന്‍ ബ്രാവോയാണ്. 32 വിക്കറ്റാണ് ബ്രാവോ വീഴ്ത്തിയത്. ആദ്യമായി സീസണില്‍ 30 വിക്കറ്റിന് മുകളില്‍ നേടിയത് ബ്രാവോയാണ്. 2020ല്‍ കഗിസോ റബാദയാണ് പിന്നീട് 30 വിക്കറ്റ് നേട്ടം സ്വന്തമാക്കിയത്. ബ്രാവോയുടെ പേരിലുള്ള ഈ റെക്കോഡ് പെട്ടെന്ന് തകര്‍ക്കാന്‍ സാധിക്കാത്തതാണ്.

കൂടുതല്‍ മത്സരങ്ങളില്‍ നായകനാവുന്ന താരം

കൂടുതല്‍ മത്സരങ്ങളില്‍ നായകനാവുന്ന താരം

സിഎസ്‌കെ ഒഴികെ മറ്റെല്ലാ ടീമുകളും നായകന്മാരെ മാറ്റിയിട്ടുണ്ട്. എന്നാല്‍ 2008ലെ പ്രഥമ സീസണ്‍ മുതല്‍ കൂടുതല്‍ മത്സരങ്ങളില്‍ നായകനാവുന്ന താരമെന്ന റെക്കോഡ് ധോണിയുടെ പേരിലാണ്. 181 മത്സരങ്ങളിലാണ് അദ്ദേഹം ടീമിനെ നയിച്ചത്. കോലി ആര്‍സിബിയെ 132 മത്സരത്തിലും രോഹിത് മുംബൈ ഇന്ത്യന്‍സിനെ 123 മത്സരത്തിലുമാണ് നയിച്ചത്.

Story first published: Sunday, May 23, 2021, 16:01 [IST]
Other articles published on May 23, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+