അബുദാബി: കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരേ ക്യാപ്റ്റന്റെ കളി കെട്ടഴിച്ച കൊല്‍ക്കത്ത നൈറ്റ്‌റൈഡഴ്‌സ് നായകന്‍ ദിനേഷ് കാര്‍ത്തികിന് അഭിനന്ദനപ്രവാഹം. മുന്‍ മല്‍സരങ്ങളില്‍ ബാറ്റിങില്‍ കാര്യമായ സംഭാവന നല്‍കാന്‍ സാധിക്കാത്തതിന്റെ പേരിലും ക്യാപറ്റന്‍സിയുടെ പേരിലുമെല്ലാം പഴി കേട്ട കാര്‍ത്തിക് ഈയൊരു ഇന്നിങ്‌സിലൂടെ വിമര്‍ശകരുടെ വായടപ്പിച്ചിരിക്കുകയാണ്. 22 പന്തില്‍ ഫിഫ്റ്റി തികച്ച അദ്ദേഹം 29 പന്തില്‍ എട്ടു ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കം 58 റണ്‍സെടുത്താണ് പുറത്തായത്. ടീമിനെ 164 റണ്‍സെന്ന സ്‌കോറിലെത്തിക്കുന്നതിലും കാര്‍ത്തിക് നിര്‍ണായക പങ്കുവഹിച്ചു.

മുന്‍ താരങ്ങളും ആരാധകരുമടക്കം നിരവധി പേരാണ് സമൂഹമാധ്യമങ്ങളിലൂടെ കാര്‍ത്തികിനെ പ്രശംസിച്ചത്. തനിക്കും മുമ്പ് ക്രീസിലെത്തിയ ഇംഗണ്ട് നായകനും സ്റ്റാര്‍ ബാറ്റ്‌സ്മാനുമായ ഇയോന്‍ മോര്‍ഗന്‍ കാര്യമായ സംഭാന നല്‍കാതെ പുറത്തായതിനാല്‍ കാര്‍ത്തികിന് ഉത്തരവാദിത്വം കൂടുതലായിരുന്നു. സമ്മര്‍ദ്ദഘട്ടത്തില്‍ ഒരു കൂസലുമില്ലാചെ കളിച്ചാണ് അദ്ദേഹം അതിവേഗം റണ്‍സ് വാരിക്കൂട്ടിയത്.
ഗംഭീര തിരിച്ചുവരവാണ് ദിനേഷ് കാര്‍ത്തിക് നടത്തിയിരിക്കുന്നത്. മാനസികമായ പോരാട്ടങ്ങളോട് പൊരുതി ഒരു സീനിയര്‍ താരം ഇത്രും നന്നായി പെര്‍ഫോം ചെയ്യുന്നത് കാണുമ്പോള്‍ സന്തോഷമുണ്ടെന്നു ഇര്‍ഫാന്‍ പഠാന്‍ ട്വിറ്ററില്‍ കുറിച്ചു.
ഇതാണ് ദിനേഷ് കാര്‍ത്തികിന് ഏറ്റവും മികച്ച ബാറ്റിങ് പൊസിഷന്‍. ഇത്തരം സാഹചര്യങ്ങളില്‍ 360 ഡിഗ്രിയില്‍ ഷോട്ടുകള്‍ കളിക്കാന്‍ ശേഷിയുള്ള അദ്ദേഹത്തിനെതിരേ ബൗള്‍ ചെയ്യുകയെന്നത് ബുദ്ധിമുട്ടേറിയ കാര്യമാണെന്ന് ഹര്‍ഷ ഭോഗലെ ട്വീറ്റ് ചെയ്തു.
നന്നായി കളിച്ചു ദിനേഷ് കാര്‍ത്തിക്. ടീമിന് ഏറ്റവും ആവശ്യമുള്ള സമയത്തു തന്നെ ക്യാപ്റ്റന്റെ ഇന്നിങ്‌സ് നിങ്ങള്‍ കളിച്ചതായി മുന്‍ പേസര്‍ ആര്‍പി സിങ് പുകഴ്ത്തി.
ദിനേഷ് കാര്‍ത്തിക് ഇന്നു മുന്നില്‍ നിന്നു നയിച്ചു. സ്പിന്നര്‍മാര്‍ ബൗള്‍ ചെയ്തു കൊണ്ടിരിക്കെ അഞ്ചാമനായി ക്രീസിലെത്തി വളരെ അനായാസമാണ് അദ്ദേഹം ബാറ്റ് ചെയ്തതെന്നായിരുന്നു ഒരു പ്രശംസ.
ദിനേഷ് കാര്‍ത്തിക് 23 പന്തില്‍ 53 റണ്‍സ്! നിങ്ങള്‍ തമാശ പറയുകയാണോയെന്നായിരുന്നു ഒരു ചോദ്യം.
ഗംഭീര ഇന്നിങ്‌സായിരുന്നു ദിനേഷ് കാര്‍ത്തികിന്റേത്. ഒരുപാട് സമയത്തിനു ശേഷം, ഉജ്ജ്വലമാിയി കളിച്ചു. ക്യാപ്റ്റന്റെ ഇന്നിങ്‌സെന്നു ഒരാള്‍ പുകഴ്ത്തി.