Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍: ഒരു പന്തെങ്കിലും മിസാക്കിയതിന് നന്ദി.... രാഹുല്‍ തെവാത്തിയയെ അഭിനന്ദിച്ച് യുവരാജ്!!

ദുബായ്: ഐപിഎല്ലിലെ ഗംഭീര ചേസിംഗില്‍ രാഹുല്‍ തേവാത്തിയക്ക് അഭിനന്ദന പ്രവാഹം. ഒരോവറില്‍ അഞ്ച് സിക്‌സറടിച്ചാണ് തേവാത്തിയ കളി മാറ്റിമറിച്ചത്. സ്‌കോര്‍ പിന്തുടര്‍ന്ന് വിജയിക്കുന്നതില്‍ ഏറ്റവും വലിയ വിജയവും രാജസ്ഥാന്‍ റോയല്‍സ് ഇതിലൂടെ സ്വന്തമാക്കി. സഞ്ജു സാംസണ്‍ ഒരു ഘട്ടത്തില്‍ സ്‌ട്രൈക്ക് തേവാത്തിയക്ക് നല്‍കാന്‍ പോലും മടിച്ചിരുന്നു. സഞ്ജു പുറത്താവുമ്പോള്‍ 18 പന്തില്‍ 9 റണ്‍സായിരുന്നു തേവാത്തിയയുടെ സമ്പാദ്യം. രാജസ്ഥാന്റെ തോല്‍വിക്ക് തേവാത്തിയ കാരണമാകുമെന്ന് ഉറപ്പിച്ചിരിക്കുമ്പോഴാണ് കളി മാറി മറിഞ്ഞത്. ഷെല്‍ഡണ്‍ കോട്രെല്‍ എറിഞ്ഞ 18ാം ഓവറില്‍ അഞ്ച് സിക്‌സറുകള്‍ പറത്തിയാണ് തേവാത്തിയ രാജസ്ഥാനെ വിജയത്തിലേക്ക് നയിച്ചത്.

1

മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിംഗ് തേവാത്തിയെ അഭിനന്ദിച്ച് രംഗത്തെത്തി. ഒരു പന്തെങ്കില്‍ തേവാത്തിയ മിസാക്കിയതിന് നന്ദിയെന്ന് യുവരാജ് കുറിച്ചു. ടി20യില്‍ ആറ് സിക്‌സറുകള്‍ അടിച്ച റെക്കോര്‍ഡ് യുവരാജിനുള്ളതാണ്. ഇത് സൂചിപ്പിച്ചായിരുന്നു പരാമര്‍ശം. എന്തൊരു മത്സരമായിരുന്നു അത്. രാജസ്ഥാന്‍ റോയല്‍സിനെ അഭിനന്ദിക്കുന്നു. മായങ്കും സഞ്ജു സാംസണും തകര്‍ത്തടിച്ചെന്നും യുവരാജ് സിംഗ് കുറിച്ചു. അതേസമയം കമന്റേറ്റര്‍ മൈക്കല്‍ സ്ലേറ്റര്‍ താനൊരിക്കലും ഒരു ടീമിനെയോ കളിക്കാരനെയോ എഴുതി തള്ളില്ലെന്ന് വ്യക്തമാക്കി.

എംഎസ് ധോണിയുടെ ശൈലിയിലേക്ക് മാറിയിരിക്കുകയാണ് തേവാത്തിയയെന്ന് സാം ബില്ലിംഗ്‌സ് കുറിച്ചു. രാഹുല്‍ തേവാത്തിയ, നിങ്ങള്‍ അദ്ഭുതങ്ങള്‍ സംഭവിക്കാമെന്ന് കാരണിച്ച് തന്നു. അഞ്ച് സിക്‌സറുകള്‍, അതും അന്താരാഷ്ട്ര ബൗളര്‍ക്കെതിരെ, അതും ആദ്യ പന്തുകളില്‍ റണ്‍സെടുക്കാന്‍ ബുദ്ധിമുട്ടിയ ശേഷം. ഇതൊരു യവന കഥയായി തോന്നുന്നുവെന്നും ആകാശ് ചോപ്ര കുറിച്ചു. ഗംഭീര ബാറ്റിംഗ് രാജസ്ഥാന്‍ റോയല്‍സ്, സ്മിത്തും സഞ്ജുവും തേവാത്തിയയും ചേര്‍ന്ന് ഈ മെഗാ ടോട്ടലിനെ മറികടന്നു. അവര്‍ ഒരിക്കലും ശാന്തത കൈവിട്ടില്ലെന്നും സച്ചിന്‍ ടെണ്ടുല്‍ക്കര്‍ കുറിച്ചു.

എന്റെ കരിയറിലെ ഏറ്റവും മോശപ്പെട്ട 20 പന്തുകളാണ് ഞാന്‍ ആദ്യം നേരിട്ടത്. നെറ്റ്‌സില്‍ എനിക്ക് വലിയ തോതില്‍ ഷോട്ടുകള്‍ കളിക്കാന്‍ സാധിക്കുന്നുണ്ടായിരുന്നു. അതുകൊണ്ട് വമ്പനടികള്‍ക്ക് സാധിക്കുമെന്ന് എനിക്ക് വിശ്വാസമുണ്ടായിരുന്നു. തുടക്കത്തില്‍ പക്ഷേ എനിക്ക് നന്നായി കളിക്കാന്‍ സാധിച്ചില്ല. ഡഗൗട്ടില്‍ എല്ലാവരും ആകാംഷയോടെ ഇരിക്കുന്നത് എനിക്ക് കാണാമായിരുന്നു. അവര്‍ക്കറിയാം എനിക്ക് വെടിക്കെട്ട് ബാറ്റിംഗ് നടത്താന്‍ സാധിക്കുമെന്ന്. ആത്മവിശ്വാസമായിരുന്നു വേണ്ടിയിരുന്നത്. ഒരു സിക്‌സര്‍ കണക്ട് ആയാല്‍, കൂടുതല്‍ സിക്‌സറുകള്‍ അടിക്കാന്‍ സാധിക്കുമെന്ന് ഉറപ്പുണ്ടായിരുന്നു. ലെഗ്‌സ്പിന്നറെ സിക്‌സര്‍ അടിക്കാനാണ് പരിശീലകന്‍ നിയോഗിച്ചത്. പക്ഷേ മറ്റ് ബൗളര്‍മാര്‍ക്കെതിരെയാണ് അത് സാധ്യമായതെന്നും തേവാത്തിയ പറഞ്ഞു.

Story first published: Monday, September 28, 2020, 9:19 [IST]
Other articles published on Sep 28, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+