For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: പഞ്ചാബ് ഫൈനല്‍ ഇവര്‍ക്കൊപ്പം കളിക്കുമെന്ന് യുവരാജ്, ഇന്ത്യയിലേക്ക് മടങ്ങണോയെന്ന് ചാഹല്‍!!

By Vaisakhan MK

ദുബായ്: പഞ്ചാബിന്റെ സൂപ്പര്‍ ഓവര്‍ വിജയത്തിന് പിന്നാലെ ഐപിഎല്‍ ഫൈനലിസ്റ്റുകളെ പ്രവചിച്ച് മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിംഗ്. എന്നാല്‍ ട്വിറ്ററില്‍ പൊട്ടിച്ചിരിപ്പിക്കുന്ന സംഭാഷണങ്ങള്‍ക്കാണ് ഈ പ്രവചനം വഴിവെച്ചിരിക്കുന്നത്. കിംഗ്‌സ് ഇലവന്‍ പഞ്ചാബ് ഫൈനലിലെത്തുമെന്നായിരുന്നു യുവരാജിന്റെ പ്രവചനം. ഇതിന് പിന്നാലെ ബാംഗ്ലൂര്‍ താരം യുസവേന്ദ്ര ചാഹല്‍ ഞങ്ങള്‍ ഇന്ത്യയിലേക്ക് മടങ്ങട്ടെ എന്ന് ചോദിച്ചതാണ് വന്‍ കോമഡിയായി മാറിയത്. മുംബൈക്കെതിരെ ഗെയിം ചേഞ്ചര്‍ നിക്കോളാസ് പൂരാനാകുമെന്നായിരുന്നു യുവരാജ് പറഞ്ഞത്. അദ്ദേഹത്തിന്റെ കളി തന്നെ ഗംഭീരമാണെന്നും യുവരാജ് ട്വീറ്റ് ചെയ്തു.

1

ഈ കളി കണ്ടാല്‍ കിംഗ്‌സ് ഇലവന്‍ പ്ലേ ഓഫിലെത്തുമെന്നും, ഫൈനലില്‍ കളിക്കുമെന്നും യുവരാജ് പ്രവചിച്ചു. മുംബൈ ഇന്ത്യന്‍സോ ഡല്‍ഹി ക്യാപിറ്റല്‍സോ അവര്‍ക്കൊപ്പം ഫൈനല്‍ കളിക്കുമെന്നും യുവരാജ് ട്വിറ്റ് ചെയ്തു. ഇതോടെയാണ് ചാഹല്‍ മറുപടിയുമായി എത്തിയത്. സഹോദരാ, ഞങ്ങളെന്താണ് ഇനി ചെയ്യേണ്ടത്, ഇന്ത്യയിലേക്ക് മടങ്ങണോ എന്നായിരുന്നു ചാഹലിന്റെ ചോദ്യം. ആര്‍സിബിയെ കുറിച്ച് യുവരാജ് ഒന്നും പറയാത്തതിലുള്ള ചോദ്യം കൂടിയായിരുന്നു ഇത്. ഒന്നും ഇപ്പോഴും കഴിഞ്ഞില്ല. പക്ഷേ കുറച്ച് ബൗണ്ടറികളും സിക്‌സറും നേടുകയും, കുറച്ച് വിക്കറ്റുകളെടുക്കുകയും ചെയ്തിട്ട് തിരിച്ചുവരൂ എന്നായിരുന്നു യുവരാജ് ഇതിന് മറുപടി നല്‍കിയത്.

പക്ഷേ ഇവിടം കൊണ്ടും ഈ തമാശ തീര്‍ന്നില്ല. ചാഹല്‍ വീണ്ടും മറുപടിയുമായി എത്തി. ശരി സഹോദരാ, അതെല്ലാം ഞാന്‍ ഐപിഎല്‍ ഫൈനല്‍ കളിക്കുന്നത് വരെ തുടരുമെന്ന് ചാഹല്‍ മറുപടി നല്‍കി. ഫൈനല്‍ കളിക്കുന്നത് കണ്ടതിന് ശേഷം തിരിച്ചുവരാമെന്നായിരുന്നു യുവരാജിന്റെ മറുപടി. ഇതോടെ ചാഹലിന് ഒന്നും പറയാനാവാത്ത അവസ്ഥയായിരുന്നു. അതേസമയം ഇര്‍ഫാന്‍ പഠാന്‍ വരെ ഈ സംഭാഷണത്തിന് സ്‌മൈലികള്‍ ഇട്ടാണ് പ്രതികരിച്ചത്. ട്വിറ്ററില്‍ വലിയ ട്രെന്‍ഡിംഗാവുകയും ചെയ്തു ഇവര്‍ തമ്മിലുള്ള ട്വീറ്റുകള്‍. അതേസമയം ടൂര്‍ണമെന്റിലെ ഏറ്റവും കരുത്തുറ്റ ടീമുകളിലൊന്നാണ് ആര്‍സിബി.

മുന്‍നിരയില്‍ ആര്‍സിബിക്കൊപ്പം മുംബൈയും ഡല്‍ഹിയുമുണ്ട്. 12 പോയിന്റുള്ള ആര്‍സിബി ഇത്തവണ കിരീടം നേടുമെന്ന് കരുതുന്ന ടീമുകളിലൊന്നാണ്. മികച്ച ഫോമിലാണ് ടീം കളിക്കുന്നത്. കഴിഞ്ഞ ദിവസം രാജസ്ഥാനെതിരെ ഗംഭീരമായ ജയവും അവര്‍ നേടിയിരുന്നു. എബി ഡിവില്യേഴ്‌സും വിരാട് കോലിയും മികച്ച ഫോമിലുമാണ്. എന്നാല്‍ പഞ്ചാബ് തുടര്‍ച്ചയായ അഞ്ച് മത്സരങ്ങള്‍ തോറ്റ് അവസാന സ്ഥാനത്തായിരുന്നു. കഴിഞ്ഞ രണ്ട് മത്സരങ്ങള്‍ തുടര്‍ച്ചയായി ജയിച്ച അവരിപ്പോള്‍ ആറാം സ്ഥാനത്താണ്. പഞ്ചാബിന് പ്ലേ ഓഫില്‍ എത്തണമെങ്കില്‍ ഇനിയുള്ള എല്ലാ മത്സരങ്ങളും ജയിക്കേണ്ടത് ആവശ്യമാണ്.

Story first published: Monday, October 19, 2020, 12:48 [IST]
Other articles published on Oct 19, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+