IPL 2020: രഹാനെ സിഎസ്‌കെയിലേക്ക്, താഹിര്‍ ഡല്‍ഹിയിലേക്കും? കൂടുമാറ്റ ജാലകം തുറന്നു

ഐപിഎല്ലിന്റെ 13ാം സീസണ്‍ പാതിദൂരം പിന്നിട്ടിരിക്കുകയാണ്. ഇനി താരങ്ങള്‍ക്കു കൂടുമാറ്റക്കാലമാണ്. മിഡ് സീസണ്‍ ട്രാന്‍സ്ഫര്‍ ജാലകം തുറന്നതോടെ ചില താരങ്ങള്‍ നിലവിലെ ടീം വിട്ട് മറ്റൊരു ടീമിലേക്കു ചേക്കേറിയേക്കും. ഇന്ത്യയുടെ മാത്രമല്ല വിദേശ താരങ്ങളെയും വായ്പയില്‍ മറ്റു ടീമുകള്‍ക്കു ഫ്രാഞ്ചൈസിക്കു വിട്ടുകൊടുക്കാന്‍ കഴിയും.
കഴിഞ്ഞ സീസണിലായിരുന്നു ബിസിസിഐ മിഡ് സീസണ്‍ ട്രാന്‍സ്ഫറെന്ന ആശയത്തിനു തുടക്കം കുറിച്ചത്. കഴിഞ്ഞ തവണ ഒരു മല്‍സരം പോലും കളിച്ചിട്ടില്ലാത്ത താരങ്ങളെ മാത്രമേ ട്രാന്‍സ്ഫറിനു അനുദിച്ചിരുന്നുള്ളൂ. എന്നാല്‍ ഇത്തവണ തന്റെ ഫ്രാഞ്ചൈസിക്കായി രണ്ടിലധികം മല്‍സരങ്ങള്‍ കളിച്ചിട്ടില്ലാത്ത ഏതു താരത്തിനും കൂടുമാറാന്‍ കഴിയും. അഞ്ചു ദിവസമായിരിക്കും മിഡ് സീസണ്‍ ട്രാന്‍സ്ഫര്‍ ജാലകം തുറന്നിരിക്കുക. ഈ കാലയളവില്‍ ഫ്രാഞ്ചൈസികള്‍ക്കു താരങ്ങളെ വാങ്ങാനും വായ്പയില്‍ കൈമാറാനുമാവും.

വായ്പയില്‍ മാത്രം
ഫുട്‌ബോളില്‍ ജനുവരിയില്‍ നടക്കുന്ന ട്രാന്‍സ്ഫറില്‍ നിന്നും വ്യത്യസ്തമാണ് ഐപിഎല്ലിലെ മിഡ് സീസണ്‍ ട്രാന്‍സ്ഫര്‍. ഫുട്‌ബോളില്‍ വായ്പയില്‍ മാത്രമല്ല സ്ഥിരം കരാറിലും താരങ്ങളെ വാങ്ങാന്‍ ക്ലബ്ബുകള്‍ക്കാവും. എന്നാല്‍ ഐപിഎല്ലിലെ മിഡ് സീസണ്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ വായ്പയില്‍ മാത്രമേ താരങ്ങളുടെ കൈമാറ്റം നടക്കുകയുള്ളൂ.
താരത്തിന്റെ മൂല്യത്തെ സംബന്ധിച്ച് ആദ്യം ഇരു ഫ്രാഞ്ചൈസികളും തമ്മില്‍ ധാരണയിലെത്തണം. താരവുമായി കരാര്‍ ഒപ്പുവച്ച് ഏഴു ദിവസത്തിനകം ലോണ്‍ ഫീസിന്റെ പകുതി കൈമാറണം. ശേഷിച്ച തുക ഫൈനലിന്റെ ഏഴു ദിവസം മുമ്പും നല്‍കേണ്ടതുണ്ട്.

ഒരു നിബന്ധനയുണ്ട്
വായ്പയില്‍ ഒരു താരത്തെ ഒരു ഫ്രാഞ്ചൈസി വാങ്ങിയാല്‍ തന്റെ മാതൃ ടീമിനെതിരേയുള്ള മല്‍സരത്തില്‍ കളിക്കാന്‍ ഈ താരത്തിന് അനുമതിയുണ്ടാവില്ല. ഉദാഹരണത്തിന് അജിങ്ക്യ രഹാനെയെ ഡല്‍ഹി ക്യാപ്പിറ്റല്‍സില്‍ നിന്നും ചെന്നൈ സൂപ്പര്‍ കിങ്‌സ് വായ്പയില്‍ വാങ്ങിയെന്നു കരുതുക. ഈ സീസണില്‍ ഡല്‍ഹിക്കെതിരേയുള്ള മല്‍സരത്തില്‍ രഹാനെയ്ക്കു ചെന്നൈയ്ക്കു വേണ്ടി കളിക്കാനാവില്ല. മറ്റുള്ള മല്‍സരങ്ങളിലെല്ലാം ഇറങ്ങാനുമാവും. വായ്പയില്‍ ടീം വിട്ടാലും താരത്തിന്റെ മാതൃ ഫ്രാഞ്ചൈസി പഴയതു തന്നെയായിരിക്കും.

സാധ്യതയുള്ള ട്രാന്‍സ്ഫറുകള്‍
ഇമ്രാന്‍ താഹിര്‍
ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ ഈ സീസണില്‍ ഒരു മല്‍സരം പോലും കളിച്ചിട്ടില്ലാത്ത ദക്ഷിണാഫ്രിക്കയുടെ വെറ്ററന്‍ പേസര്‍ ഇമ്രാന്‍ താഹിറിനെ ഡല്‍ഹി ക്യാപ്പിറ്റല്‍സ് വാങ്ങിയേക്കും. കഴിഞ്ഞ സീസണില്‍ 26 വിക്കറ്റുകളുമായി പര്‍പ്പിള്‍ ക്യാപ്പ് കൈകക്കലാക്കിയ താരമാണ് അദ്ദേഹം. പരിക്കു കാരണം ഇന്ത്യയുടെ വെറ്ററന്‍ സ്പിന്നര്‍ അമിത് മിശ്ര ടൂര്‍ണമെന്റില്‍ നിന്നും പിന്‍മാറിയതിനാല്‍ പകരം താഹിറിനെ ഡല്‍ഹി കൊണ്ടുവരാന്‍ ശ്രമിച്ചേക്കും.

അജിങ്ക്യ രഹാനെ
ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ പരിചയ സമ്പന്നനായ ബാറ്റ്‌സ്മാന്‍ അജിങ്ക്യ രഹാനെയെ ചെന്നൈ സൂപ്പര്‍ കിങ്‌സ് വായ്പയില്‍ വാങ്ങിയേക്കും. രഹാനെയെപ്പോലെ അനുഭവസമ്പത്തുള്ള മികച്ചൊരു ഇന്ത്യന്‍ താരത്തെ സിഎസ്‌കെയ്ക്കു ആവശ്യമുണ്ട്. ഐപിഎല്ലില്‍ 3800ലേറെ റണ്‍സെടുത്തിട്ടുള്ള താരമാണ് രഹാനെ.
താഹിറിനെ ഡല്‍ഹിക്കു വിട്ടുകൊടുത്ത് പകരം രഹാനെയെ ഈ സീസണ്‍ അവസാനിക്കുന്നതു വരെ സിഎസ്‌കെ കൊണ്ടുവരാന്‍ തയ്യാറായേക്കുമെന്നാണ് വിവരം.

ദീപക് ഹൂഡ
കിങ്‌സ് ഇലവന്‍ പഞ്ചാബ് ടീമില്‍ ഇതുവരെ അവസരം ലഭിച്ചിട്ടില്ലാത്ത മധ്യനിര ബാറ്റ്‌സ്മാന്‍ ദീപക് ഹൂഡയെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, രാജസ്ഥാന്‍ റോയല്‍സ് എന്നീ ടീമുകളിലൊന്ന് വായ്പയില്‍ വാങ്ങാന്‍ സാധ്യതയുണ്ട്. മികച്ച ഓള്‍റൗണ്ടര്‍ കൂടിയാണ് ഹൂഡ.
രാജസ്ഥാന്‍, ഹൈദരാബാദ് ടീമുകള്‍ക്കു മധ്യനിരയെ കൂടുതല്‍ സന്തുലിതമാക്കാന്‍ മികച്ചൊരു താരം ആവശ്യമാണ്. ഇതു നികത്താന്‍ ശേഷിയുള്ള വൈവിധ്യമുള്ള താരം കൂടിയാണ് ഹൂഡ.

ക്രിസ് ലിന്‍
മുംബൈ ഇന്ത്യന്‍സില്‍ കാഴ്ചക്കാരനായി ഒതുങ്ങേണ്ടി വന്ന ഓസ്‌ട്രേലിയയുടെ വെടിക്കെട്ട് ഓപ്പണര്‍ ക്രിസ് ലിന്നിനു വേണ്ടി കിങ്‌സ് ഇലവന്‍ പഞ്ചാബ്, രാജസ്ഥാന്‍ റോയല്‍സ് എന്നീ ടീമുകള്‍ താല്‍പ്പര്യം പ്രകടിപ്പിച്ചേക്കും.
കഴിഞ്ഞ സീസണ്‍ വരെ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ താരമായിരുന്നു ടി20 സ്‌പെഷ്യലിസ്റ്റ് കൂടിയായ ലിന്‍. സീസണിനു ശേഷം താരത്തെ കെകെആര്‍ ഒഴിവാക്കുകയായിരുന്നു. പഞ്ചാബ്, രാജസ്ഥാന്‍ ടീമുകളുടെ ബാറ്റിങ് പ്രകടനം ഇതുവരെ നടന്ന മല്‍സരങ്ങളില്‍ അത്ര സ്ഥിരതയുള്ളതല്ല. അതിനാല്‍ ലിന്നിനെ വാങ്ങാന്‍ അവര്‍ മുന്നോട്ട് വന്നേക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications