For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: ടോസിനൊപ്പം മുംബൈ കപ്പും കൈവിട്ടോ? ആരാധകര്‍ക്കു നെഞ്ചിടിപ്പ്, കാരണം 2010 ഫൈനല്‍

ടോസിനു ശേഷം ഡല്‍ഹി ബാറ്റ്് ചെയ്യുകയായിരുന്നു

ദുബായ്: ഐപിഎല്‍ ഫൈനലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരേ ടോസ് നഷ്ടമായതോടെ നിലവിലെ ചാംപ്യന്മാരായ മുംബൈ ഇന്ത്യസ് കപ്പും കൈവിടുമോ? ടോസ് കഴിഞ്ഞതോടെ മുംബൈ ആരാധകരുടെ നെഞ്ചിടിപ്പ് കൂടിയിട്ടുമുണ്ട്. ടോസ് ലഭിച്ച ഡല്‍ഹി ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. നാലു തവണ ഐപിഎല്‍ ചാംപ്യന്മാരായ മുംബൈ അഞ്ചാം കിരീടം തേടിയാണ് ഇത്തവണയിറങ്ങിയത്. മുംബൈയുടെ നേരത്തേയുള്ള നാലു കിരീട വിജയങ്ങളും ആദ്യം ബാറ്റ് ചെയ്യവെയായിരുന്നു. മാത്രമല്ല റണ്‍ചേസ് നടത്തിയ ഒരേയൊരു ഫൈനലില്‍ മുംബൈ തോല്‍ക്കകുയും ചെയ്തിരുന്നു. ഇതു തന്നെയാണ് ഡല്‍ഹിക്കെതിരേ റണ്‍ചേസ് നടത്തേണ്ടി വരുമെന്ന് ഉറപ്പായതോടെ ആരാധകരെ ആശങ്കയിലാക്കിയത്.

1

2010 ലായിരുന്നു മുംബൈയുടെ കന്നി ഐപിഎല്‍ ഫൈനല്‍. അന്നു ചെന്നൈ സൂപ്പര്‍ കിങ്‌സിനോടു അവര്‍ 22 റണ്‍സിനു തോല്‍ക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത സിഎസ്‌കെ അഞ്ചു വിക്കറ്റിന് 168 റണ്‍സെടുത്തപ്പോള്‍ മറുപടിയില്‍ മുംബൈയ്ക്കു ഒമ്പതിനു 146 റണ്‍സെടുക്കാനേ ആയുള്ളൂ.

പിന്നീടൊരു ഫൈനലിലും മുംബൈയ്ക്കു റണ്‍ചേസ് നടത്തേണ്ടി വന്നിട്ടില്ല. 2013ലാണ് മുംബൈ ആദ്യ കിരീടത്തില്‍ മുത്തമിടുന്നത്, അന്നു സിഎസ്‌കെയെ 23 റണ്‍സിന് രോഹിത് ശര്‍മയുടെ ടീം കീഴടക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത മുംബൈ ഒമ്പതു വിക്കറ്റിന് 148 റണ്‍സെടുത്തപ്പോള്‍ സിഎസ്‌കെയ്ക്കു ഒമ്പത് വിക്കറ്റിന് 125 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.

2015ലെ അടുത്ത ഫൈനലിലും സിഎസ്‌കെ തന്നെയായിരുന്നു മുംബൈയുടെ എതിരാളി. ആദ്യം ബാറ്റ് ചെയ്ത മുംബൈ ഏഴു വിക്കറ്റിന് 208 റണ്‍സെന്ന വമ്പന്‍ സ്‌കോര്‍ പടുത്തുയര്‍ത്തി. മറുപടിയില്‍ എട്ടു വിക്കറ്റിന് 161 റണ്‍സാണ് സിഎസ്‌കെയ്ക്കു നേടാനായത്. 41 റണ്‍സിന്റെ മികച്ച വിജയമാണ് മുംബൈ ആഘോഷിച്ചത്. 17ലെ ഫൈനലില്‍ റൈസിങ് പൂനെ ജയന്റ്‌സുമായിട്ടായിരുന്നു മുംബൈ കൊമ്പുകോര്‍ത്തത്. ആദ്യം ബാറ്റ് ചെയ്ത മുംബൈ എട്ടു വിക്കറ്റിന് 129 റണ്‍സെടുത്തു. മറുപടിയില്‍ ആറു വിക്കറ്റിന് 128 റണ്‍സെടുക്കാനെ പൂനെയ്ക്കായുള്ളൂ. ഒരു റണ്‍സിന്റെ ത്രസിപ്പിക്കുന്ന വിജയമാണ് മുംബൈ സ്വന്തമാക്കിയത്.

19ലെ കഴിഞ്ഞ ഐപിഎല്ലിലും മുംബൈയ്ക്കായിരുന്നു ആദ്യം ബാറ്റിങ്. എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സായിരുന്നു ഫൈനലിലെ എതിരാളികള്‍. ഒരു റണ്‍സിന്റെ ത്രസിപ്പിക്കുന്ന ജയത്തോടെയായിരുന്നു മുംബൈ നാലാം കിരീടത്തില്‍ മുത്തമിട്ടത്. ആദ്യം ബാറ്റ് ചെയ്ത മുംബൈ എട്ടു വിക്കറ്റിന് 149 റണ്‍സെടുത്തപ്പോള്‍ ചെന്നൈയുടെ മറുപടി ഏഴു വിക്കറ്റിന് 148 റണ്‍സില്‍ അവസാനിക്കുകയും ചെയ്തു.

Story first published: Tuesday, November 10, 2020, 19:49 [IST]
Other articles published on Nov 10, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+