Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: രാജസ്ഥാനെതിരേ മുടന്തി റിഷഭ് പന്ത്, താരത്തിനു പരിക്കോ? ഡല്‍ഹി പറയുന്നു

ഐപിഎല്ലില്‍ വെള്ളിയാഴ്ച രാത്രി രാജസ്ഥാന്‍ റോയല്‍സിനെതിരേ നടന്ന മല്‍സരത്തിനിടെ ഡല്‍ഹി ക്യാപ്പിറ്റല്‍സ് വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനു പരിക്കേറ്റതായുള്ള അഭ്യൂഹങ്ങള്‍ പരന്നിരുന്നു. കാഗിസോ റബാദയുടെ ബൗളിങില്‍ രാജസ്ഥാന്റെ അവസാന ബാറ്റ്‌സ്മാനായ വരുണ്‍ ആരോണിന്റെ ക്യാച്ചെടുത്ത ശേഷം പന്ത് മുടന്തി നടന്നതായിരുന്നു ആരാധകരെ ആശങ്കയിലാക്കിയത്. ഇതേ തുടര്‍ന്നു താരത്തിനു പരിക്കേറ്റതായും അടുത്ത മല്‍സരത്തില്‍ കളിച്ചേക്കില്ലെന്നുമുള്ള തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നു.

1

ആരാധകരുടെ ആശങ്കകള്‍ക്കു വിരാമമിട്ടു കൊണ്ട് പന്തിന്റെ ഫിറ്റ്‌നസിനെക്കുറിച്ച് ഡല്‍ഹി വിശദീകരണം നല്‍കിയിരിക്കുകയാണ്. ഭയപ്പെടാന്‍ മാത്രം ഒന്നുമില്ലെന്നും ചെറിയ വേദന മാത്രമാണ് പന്തിനുണ്ടായതെന്നും പരിക്ക് ഇല്ലെന്നും ഡല്‍ഹി അറിയിച്ചു. താരത്തിനു പരിക്കൊന്നുമേറ്റിട്ടില്ല. ടീമിലെ ഏറ്റവും ഫിറ്റായ കളിക്കാരിലൊരാളാണ് പന്ത്. ഗ്രൗണ്ടിലെ ഈര്‍പ്പം കാരണം താരങ്ങള്‍ക്കു പേശിവലിവ് അനുഭവപ്പെടാനുള്ള സാധ്യത കൂടുതലാണെന്നും ഡല്‍ഹി ടീമുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.

ഈ സീസണില്‍ പരിക്ക് അലട്ടിയ ടീമുകളിലൊന്നാണ് ഡല്‍ഹി. പേസര്‍ ഇഷാന്ത് ശര്‍മയ്ക്കു പുറംവേദനയെ തുടര്‍ന്നു സീസണിലെ ആദ്യത്തെ കുറച്ചു മല്‍സരങ്ങളില്‍ പുറത്തിരിക്കേണ്ടി വന്നിരുന്നു. പരിചയസമ്പന്നനായ സ്പിന്നര്‍ ആര്‍ അശ്വിനും ബൗളിങിനെ പരിക്കേറ്റ് ചില മല്‍സരങ്ങള്‍ നഷ്ടമായിരുന്നു. പിന്നാലെ വെറ്ററന്‍ സ്പിന്നര്‍ അമിത് മിശ്രയ്ക്കു പരിക്കു കാരണം ഈ സീസണില്‍ നിന്നും പിന്‍മാറേണ്ടി വന്നു.

ഈ സീസണില്‍ മിന്നുന്ന പ്രകടനം നടത്തുന്ന ഡല്‍ഹി ടീമിലെ നിര്‍ണായക താരങ്ങളിലൊരാളാണ് പന്ത്. വലിയ ഇന്നിങ്‌സുകള്‍ കളിക്കാനായില്ലെങ്കിലും ഇതുവരെ നടന്ന മല്‍സരങ്ങളില്‍ മോശമല്ലാത്ത ബാറ്റിങ് താരം കാഴ്ചവച്ചിട്ടുണ്ട്. വെടിക്കെട്ട് ബാറ്റിങിലൂടെ ഒറ്റയ്ക്കു മല്‍സരഗതി മാറ്റി മറിക്കാന്‍ ശേഷിയുള്ള താരമാണ് പന്ത്. മുംബൈ ഇന്ത്യന്‍സിനെതിരേയാണ് ഞായറാഴ്ച ഡല്‍ഹിയുടെ അടുത്ത മല്‍സരം. ഈ കളിയില്‍ പന്ത് കളിക്കുമെന്നാണ് ലഭിക്കുന്ന വിവരം.

Story first published: Saturday, October 10, 2020, 16:12 [IST]
Other articles published on Oct 10, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+