For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020- രാഹുലിന്റെ ഓറഞ്ച് ക്യാപ്പ് 'ഗബ്ബാര്‍' റാഞ്ചുമോ? ഫൈനലില്‍ ലഭിക്കും ഉത്തരം

രാഹുലിനെ മറികടക്കാന്‍ ധവാന് 68 റണ്‍സ് കൂടി മതി

ഐപിഎല്ലിന്റെ 13ാം സീസണിലെ ടോപ്‌സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പുമായി നിലവില്‍ തലപ്പത്തുള്ള കിങ്‌സ് ഇലവന്‍ പഞ്ചാബ് ക്യാപ്റ്റന്‍ കെഎല്‍ രാഹുലിന് ഭീഷണിയുയര്‍ത്താന്‍ ആര്‍ക്കുമാവില്ലെന്നായിരുന്നു നേരത്തേ കരുതപ്പെട്ടിരുന്നത്. കാരണം റണ്‍വേട്ടയില്‍ അത്രയും മുന്നിലായിരുന്നു രാഹുല്‍. എന്നാലിപ്പോള്‍ രാഹുലിന് വെല്ലുവിളിലുമായി ഡല്‍ഹി ക്യാപ്പിറ്റല്‍സ് ഓപ്പണര്‍ ശിഖര്‍ ധവാന്‍ വന്നിരിക്കുകയാണ്. ഡിസക്കു വേണ്ടി മിന്നുന്ന ഫോമില്‍ കളിക്കുന്ന അദ്ദേഹം ഇതിനകം 600 റണ്‍സെന്ന കടമ്പ മറികടന്നു കഴിഞ്ഞു.

1

ഇന്നു നടക്കാനിരിക്കുന്ന മുംബൈ ഇന്ത്യന്‍സിനെതിരായ ഫൈനലില്‍ തിളങ്ങിയാല്‍ രാഹുലിനെ പിന്തള്ളി ധവാന്‍ ഓറഞ്ച് ക്യാപ്പുമായി മടങ്ങും. 16 മല്‍സരങ്ങളില്‍ നിന്നും 46.38 ശരാശരിയില്‍ 603 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. രണ്ടു സെഞ്ച്വറികളും നാലു ഫിഫ്റ്റികളുമടക്കമാണിത്. തുടര്‍ച്ചയായി രണ്ടു മല്‍സരങ്ങളിലായിരുന്നു ധവാന്റെ സെഞ്ച്വറി. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ തന്നെ ഈ നേട്ടം കൈവരിച്ച ആദ്യ താരമാണ് അദ്ദേഹം. ഈ സീസണില്‍ രാഹുലിനു ശേഷം 600 റണ്‍സ് മറികടന്ന രണ്ടാമത്തെ താരം കൂടിയാണ് ആരാധകര്‍ക്കു പ്രിയങ്കരനായ ഗബ്ബാര്‍.

പഞ്ചാബ് പ്ലേഓഫ് പോലും കാണാതെ പുറത്തായെങ്കിലും രാഹുല്‍ റണ്‍സ് വാരിക്കൂട്ടിയിരുന്നു. 14 മല്‍സരങ്ങളില്‍ നിന്നും 55.83 ശരാശരിയില്‍ 670 റണ്‍സാണ് അദ്ദേഹത്തിന്റെ അക്കൗണ്ടിലുള്ളത്. ഒരു സെഞ്ച്വറിയും അഞ്ചു ഫിഫ്റ്റികളും ഇതിലുള്‍പ്പെടുന്നു. മുംബൈയ്‌ക്കെതിരായ ഇന്നത്തെ ഫൈനലില്‍ 68 റണ്‍സ് നേടാനായാല്‍ രാഹുലിനെ പിന്തള്ളി ധവാന്‍ ഓറഞ്ച് ക്യാപ്പ് കൈക്കലാക്കും. കരിയറില്‍ ആദ്യമായി അദ്ദേഹത്തിന് ഇതിനു സാധിക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ നടന്ന ക്വാളിഫയര്‍ രണ്ടില്‍ 78 റണ്‍സ് നേടിയതോടെയായിരുന്നു ധവാന്‍ 600 റണ്‍സ് പൂര്‍ത്തിയാക്കിയത്.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ക്യാപ്റ്റനും ഓസ്‌ട്രേലിയയുടെ സൂപ്പര്‍ താരവുമായ ഡേവിഡ് വാര്‍ണറാണ് റണ്‍വേട്ടയില്‍ മൂന്നാംസ്ഥാനത്ത്. 16 മല്‍സരങ്ങളില്‍ നിന്നും 548 റണ്‍സാണ് അദ്ദേഹം നേടിയത്. ഡല്‍ഹിക്കെതിരായ ക്വാളിഫയര്‍ രണ്ടില്‍ ഫിഫ്റ്റിക്കു മുകളില്‍ സ്‌കോര്‍ ചെയ്തിരുന്നെങ്കില്‍ വാര്‍ണറും 600 റണ്‍സ് തികയ്ക്കുമായിരുന്നു. പക്ഷെ വെറും രണ്ടു റണ്‍സിന് അദ്ദേഹം പുറത്താവുകയായിരുന്നു. കാഗിസോ റബാദയുടെ ബൗളിങില്‍ വാര്‍ണര്‍ ക്ലീന്‍ബൗള്‍ഡാവുകയായിരുന്നു.

Story first published: Tuesday, November 10, 2020, 15:16 [IST]
Other articles published on Nov 10, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+