Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: എല്ലാ വര്‍ഷവും കഥ ഒന്നു തന്നെ, എന്നിട്ടും ടീമുകള്‍ ആ താരത്തിന് പിറകെ ഓടുന്നു- സെവാഗ്

1

ഐപിഎല്ലില്‍ ഓസ്‌ട്രേലിയയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്വെല്ലിനു പിന്നാലെ എല്ലാ വര്‍ഷവും ഫ്രാഞ്ചൈസികള്‍ ഓടുന്നതിനെ ചോദ്യം ചെയ്ത് ഇന്ത്യയുടെ മുന്‍ ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്.

ഈ സീസണില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനു വേണ്ടി കളിച്ച ഏഴു മല്‍സരങ്ങളിലും മാക്‌സി ഫ്‌ളോപ്പായതിനു പിന്നാലെയാണ് സെവാഗ് ഈ ചോദ്യമുന്നയിച്ചത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ വ്യാഴാഴ്ച രാത്രി പഞ്ചാബ് പരാജയപ്പെട്ട കളിയില്‍ താരം ഏഴു റണ്‍സ് മാത്രമെടുത്ത് പുറത്തായിരുന്നു.

മാക്‌സ്വെല്ലിന് ഇനിയെന്ത് വേണം?

മാക്‌സ്വെല്ലിന് ഇനിയെന്ത് വേണം?

മാക്‌സ്വെല്ലിനു മികവ് പുറത്തെടുക്കാന്‍ ഏതു തരത്തിലുള്ള പ്ലാറ്റ്‌ഫോമാണ് ആവശ്യമെന്നു മനസ്സിലാവുന്നില്ല. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ പഞ്ചാബിനു തുടര്‍ച്ചയായി രണ്ടു വിക്കറ്റുകള്‍ നഷ്ടമായ ശേഷം അദ്ദേഹം നേരത്തേ ബാറ്റ് ചെയ്യാനിറങ്ങിയിരുന്നു. ഒരു പാട് ഓവറുകള്‍ അപ്പോള്‍ കളിയില്‍ ബാക്കിയുണ്ടായിരുന്നു. പക്ഷെ മാക്‌സ്വെല്‍ ഫ്‌ളോപ്പായി മാറി. മുന്‍ മല്‍സരങ്ങളില്‍ സമ്മര്‍ദ്ദമില്ലാത്ത സാഹചര്യങ്ങളിലാണ് അദ്ദേഹം ബാറ്റിങിനിറങ്ങിയത്. അവിടെയും താരത്തിനു തിളങ്ങാനായില്ലെന്നു സെവാഗ് ചൂണ്ടിക്കാട്ടി.

എന്തുകൊണ്ട് ടീമുകള്‍ പിറകെയോടുന്നു?

എന്തുകൊണ്ട് ടീമുകള്‍ പിറകെയോടുന്നു?

ഫ്രാഞ്ചൈസികള്‍ എന്തുകൊണ്ടാണ് ഐപിഎല്ലിന്റെ എല്ലാ സീസണിലും വന്‍ തുക മാക്‌സ്വെല്ലിനു വേണ്ടി ചെലവഴിക്കുന്നതെന്നും അദ്ദേഹം ചോദിക്കുന്നു. ഈ സീസണില്‍ 10.75 കോടി രൂപയ്ക്കാണ് ഓസീസ് ഓള്‍റൗണ്ടര്‍ പഞ്ചാബ് ടീമിലെത്തിയത്.
2018ല്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സ് അദ്ദേഹത്തെ വാങ്ങിയത് ഒമ്പതു കോടിക്കായിരുന്നു. ഐപിഎല്‍ കരിയര്‍ നോക്കിയാല്‍ 75 മല്‍സരങ്ങളില്‍ നിന്നും 22.23 ശരാശരിയില്‍ 1445 റണ്‍സാണ് മാക്‌സ്വെല്ലിന്റെ സമ്പാദ്യം.
മാക്‌സ്വെല്ലിന്റെ കാര്യം നോക്കിയാല്‍ എല്ലാ വര്‍ഷവും ഒരുപോലെ തന്നെയാണ് കാര്യങ്ങള്‍. ലേലത്തില്‍ ഉയര്‍ന്ന തുക താരത്തിനു ലഭിക്കുന്നു. പക്ഷെ പ്രകടനം എല്ലാ സീസണിലും മോശം തന്നെയായിരിക്കും. എന്നിട്ടും ഫ്രാഞ്ചൈസികള്‍ അദ്ദേഹത്തിനു പിറകെ പായുകയാണ്. ഇതാണ് തനിക്കു ഇപ്പോഴും മനസ്സിലാവാത്ത കാര്യമെന്നും സെവാഗ് വ്യക്തമാക്കി.

അടുത്ത തവണ വില കുറയും

അടുത്ത തവണ വില കുറയും

അടുത്ത ഐപിഎല്‍ ലേലത്തില്‍ മാക്‌സ്വെല്ലിന്റെ മൂല്യം 10 കോടിയില്‍ നിന്നും 1-2 കോടിയായി കുറയും. 2016ലാണ് താരം ഐപിഎല്ലില്‍ തന്റെ അവസാനത്തെ ഫിഫ്റ്റി നേടിയതെന്നു മറക്കാന്‍ പാടില്ല. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ കളിയില്‍ ക്രീസില്‍ മറുഭാഗത്തുണ്ടായിരുന്ന നിക്കോളാസ് പൂരന് പിന്തുണ നല്‍കേണ്ട റോള്‍ മാത്രമേ മാക്‌സ്വെല്ലിനു ഉണ്ടായിരുന്നുള്ളൂ. ക്രീസിന്റെ മറുവശത്ത് അദ്ദേഹം തുടര്‍ന്നിരുന്നുവെങ്കില്‍ ഒരുപക്ഷെ പൂരന്‍ പഞ്ചാബിനെ കളി ജയിപ്പിക്കുമായിരുന്നു. അവസാനം പൂരന്‍ തനിച്ചാവുകയും ഒടുവില്‍ പുറത്താവുകയും ചെയ്തതായി സെവാഗ് അഭിപ്രായപ്പെട്ടു.

Story first published: Friday, October 9, 2020, 20:40 [IST]
Other articles published on Oct 9, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+