Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: ആര്‍സിബിക്കു പിഴച്ചതെവിടെ? തോല്‍വിക്കു പ്രധാന കാരണം ചൂണ്ടിക്കാട്ടി കോലി

അബുദാബി: വലിയ പ്രതീക്ഷകളുമായെത്തി പതിവുപോലെ ഐപിഎല്ലില്‍ നിന്നും വെറുംകൈയോടെ മടങ്ങേണ്ടി വന്നതിന്റെ നിരാശയിലാണ് വിരാട് കോലിയുടെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. ഈ സീസണിലെങ്കിലും ആര്‍സിബി കന്നിക്കിരീടമെന്ന സ്വപ്‌നം യാഥാര്‍ഥ്യമാക്കുമെന്നായിരുന്നു ആരാധകര്‍ ഉറച്ചു വിശ്വസിച്ചിരുന്നത്. പക്ഷെ നിര്‍ണായക മല്‍സരങ്ങളില്‍ കാലിടറുന്ന പതിവ് ഇത്തവണയും അവര്‍ തെറ്റിച്ചില്ല. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനു മുന്നില്‍ ആര്‍സിബിക്കു മറുപടിയുണ്ടായിരുന്നില്ലെന്നതാണ് സത്യം. ആര്‍സിബിയുടെ ബാറ്റിങ് കഴിഞ്ഞപ്പോള്‍ തന്നെ എസ്ആര്‍എച്ച് പിടിമുറുക്കിയിരുന്നു. പ്രതീക്ഷിച്ചതു പോലെ തന്നെ ഡേവിഡ് വാര്‍ണറുടെ ടീം വിജയം പിടിച്ചെടുക്കുകയും ചെയ്തു.

1

ആദ്യം ബാറ്റ് ചെയ്ത ആര്‍സിബിക്കു മികച്ച ടോട്ടല്‍ പടുത്തുയര്‍ത്താന്‍ കഴിഞ്ഞില്ലെന്നും പരാജയത്തിന്റെ പ്രധാന കാരണവും ഇതു തന്നെയാണെന്നും കോലി ചൂണ്ടിക്കാട്ടി. എസ്ആര്‍എച്ചിനെതിരായ മല്‍സരത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദ്യ ഇന്നിങ്‌സിനെക്കുറിച്ചു പറയുകയാണെങ്കില്‍ ഞങ്ങളുടെ സ്‌കോര്‍ ബോര്‍ഡില്‍ മതിയായ റണ്‍സുണ്ടായിരുന്നുവെന്ന് കരുതുന്നില്ലെന്നു അദ്ദേഹം വ്യക്തമാക്കി.

ടൂര്‍ണമെന്റിലെ ചില മല്‍സരങ്ങളില്‍ ആര്‍സിബി ബാറ്റ്‌സ്മാന്‍മാര്‍ക്കു മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിക്കാതിരുന്നതിന്റെ പ്രധാന കാരണം സമ്മര്‍ദ്ദമായിരിക്കമെന്ന് കോലി പറഞ്ഞു. എതിര്‍ ടീം ബൗളര്‍മാര്‍ക്കു അവര്‍ ആഗ്രഹിക്കുന്നിടത്തു പന്തെറിയാന്‍ ഞങ്ങള്‍ അവസരം നല്‍കി. അവരെ സമ്മര്‍ദ്ദത്തിലാക്കാന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്കായില്ല. ടൂര്‍ണമെന്റിലെ നാല്-അഞ്ച് മല്‍സരങ്ങള്‍ ആര്‍സിബിയെ സംബന്ധിച്ച് വളരെ മോശമായിരുന്നുവെന്നും ക്യാപ്റ്റന്‍ വിലയിരുത്തി.

വളരെ കടുപ്പമേറിയ വര്‍ഷമായിരുന്നു ഇത്. ഐപിഎല്ലിലെ ടീമുകള്‍ എത്രത്തോളം കരുത്തരാണ് എന്നതാണ് ഇതു കാണിക്കുന്നത്. നിങ്ങള്‍ക്കു ഇവിടെ ഹോം, എവേ മല്‍സരങ്ങളില്ല. സാഹചര്യങ്ങള്‍ എല്ലാവര്‍ക്കും ഒരുപോലെയാണ്. അതിനാല്‍ തന്നെ എല്ലാ ടീമിന്റെയും യഥാര്‍ഥ കഴിവ് ഈ സീസണില്‍ പുറത്തുവന്നു. ഇത്തവണത്തെ ടൂര്‍ണമെന്റ് ഇത്രയും കടുപ്പമേറിയതായി മാറാനുള്ള കാരണവും ഇതാണെന്നു കോലി കൂട്ടിച്ചേര്‍ത്തു.

Story first published: Friday, November 6, 2020, 23:50 [IST]
Other articles published on Nov 6, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+