IPL 2020: പഞ്ചാബ് ടീം തന്നെ ശരിയല്ല! മാച്ച് വിന്നറല്ലാത്ത ആ താരത്തെ എന്തിന് കളിപ്പിക്കുന്നു- ചോപ്ര

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരായ കഴിഞ്ഞ മല്‍സരത്തില്‍ കനത്ത തോല്‍വിയേറ്റു വാങ്ങിയ കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ ടീം സെലക്ഷനെ ചോദ്യം ചെയ്ത് മുന്‍ ഓപ്പണര്‍ ആകാഷ് ചോപ്ര. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് പഞ്ചാബിന്റെ ടീം സെലക്ഷനെ അദ്ദേഹം വിമര്‍ശിച്ചത്.
ന്യൂസിലാന്‍ഡ് ഓള്‍റൗണ്ടര്‍ ജിമ്മി നീഷാമിനെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയത് ശരിയായില്ലെന്നു ചൂണ്ടിക്കാട്ടിയ ചോപ്ര എന്തുകൊണ്ട് അഫ്ഗാനിസ്താന്റെ യുവ സ്പിന്നര്‍ മുജീബുര്‍ റഹ്മാനെ കളിപ്പിക്കുന്നില്ലെന്നും ചോദിക്കുന്നു. ഏകപക്ഷീയമായ മല്‍സരത്തില്‍ 48 റണ്‍സിനായിരുന്നു മുംബൈ പഞ്ചാബിനെ തകര്‍ത്തുവിട്ടത്. വിജയത്തോടെ മുംബൈ പോയിന്റ് പട്ടികയില്‍ തലപ്പത്തെത്തുകയും ചെയ്തിരുന്നു.

മുജീബിനെ കളിപ്പിക്കാത്ത ഏക ടീം
പഞ്ചാബ് ഏറ്റവും ഉചിതമായ ടീമിനെയാണ് കളിപ്പിക്കുന്നതെന്നു തനിക്കു തോന്നുന്നില്ലെന്നു ചോപ്ര പറഞ്ഞു. മുജീബുര്‍ റഹ്മാന്‍ ടീമുണ്ടായിട്ടും പ്ലെയിങ് ഇലവനില്‍ നിന്നും മാറ്റി നിര്‍ത്തുന്ന ലോകത്തിലെ തന്നെ ഏക ടീമായിരിക്കും പഞ്ചാബെന്നു അദ്ദേഹം വിമര്‍ശിച്ചു.
വിദേശ താരങ്ങളിലൊരാളായി നീഷാമിനെ കളിപ്പിക്കുന്നത് അബദ്ധമാണെന്നും അദ്ദേഹം ഒരു മാച്ച് വിന്നറല്ലെന്നും ചോപ്ര അഭിപ്രായപ്പെട്ടു.

നീഷാമിനെക്കൊണ്ട് കാര്യമില്ല
പഞ്ചാബ് നീഷാമിനെ എന്തിനാണ് കളിപ്പിക്കുന്നതെന്നു മനസ്സിലാവുന്നില്ല. പവര്‍ പ്ലേയിലോ, ഡെത്ത് ഓവറിലോ അദ്ദേഹം ബൗള്‍ ചെയ്യുന്നില്ല. മികച്ച ഫിനിഷറോ, ആദ്യ നാലോ, അഞ്ചോ സ്ഥാനത്ത് കളിപ്പിക്കാന്‍ സാധിക്കുന്ന ബാറ്റ്‌സ്മാനോ അല്ല. അപ്പോള്‍ പിന്നെ എന്തിനാണ് പഞ്ചാബ് നീഷാമിനെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തുന്നത്. മാച്ച് വിന്നറല്ലാത്ത ഒരു കളിക്കാരനെയാണ് നിങ്ങള്‍ കളിപ്പിക്കുന്നതെന്നും ചോപ്ര വിമര്‍ശിച്ചു.

ഡെത്ത് ഓവര്‍ ബൗളിങ്
മുംബൈയ്‌ക്കെതിരേ പഞ്ചാബിന്റെ ഡെത്ത് ഓവര്‍ ബൗളിങിനെയും ചോപ്ര കുറ്റപ്പെടുത്തി. ഷെല്‍ഡണ്‍ കോട്രെലിനെക്കൊണ്ട് ആദ്യ ഓവര്‍ ബൗള്‍ ചെയ്യിപ്പിച്ച പഞ്ചാബ് അദ്ദേഹത്തിന്റ ക്വാട്ട 15 ഓവറിനുള്ളില്‍ തന്നെ തീര്‍ത്തു. ഇതെന്ത് ബൗളിങാണ്, ഡെത്ത് ഓവറിലേക്കും അദ്ദേഹത്തിന് ഓവര്‍ ബാക്കി വയ്ക്കണമായിരുന്നു. ഇല്ലെങ്കില്‍ മുഹമ്മദ് ഷമിക്കൊപ്പം ആരെക്കൊണ്ട് ഡെത്ത് ഓവറുകള്‍ ചെയ്യിക്കും. നീഷാം, കെ ഗൗതം എന്നിവരെയൊക്കെ ഉപയോഗിക്കേണ്ടി വരുമെന്നും ചോപ്ര വിലയിരുത്തി.
പഞ്ചാബിനു വേണ്ടി 20ാം ഓവര്‍ എറിഞ്ഞത് ഗൗതമായിരുന്നു. ഈ ഓവറില്‍ നാലു സിക്‌സറുകളടക്കം 25 റണ്‍സും മുംബൈ വാരിക്കൂട്ടിയിരുന്നു. നേരത്തേ ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കറും അവസാന ഓവര്‍ ഗൗതമിനെക്കൊണ്ട് എറിയിക്കാനുള്ള രാഹുലിന്റെ തീരുമാനത്തെ വിമര്‍ശിച്ചിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications