Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: മുംബൈയുടെ വിജയരഹസ്യമെന്ത്? തുറന്നു പറഞ്ഞത് സൗരഭ് തിവാരി

നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് ഈ സീസണിലെ ഐപിഎല്ലില്‍ പ്ലേഓഫ് ബെര്‍ത്ത് ഏറക്കുറെ ഉറപ്പിച്ചു കഴിഞ്ഞു. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരേ ബുധനാഴ്ച രാത്രി നടന്ന കളിയില്‍ നേടിയ അഞ്ചു വിക്കറ്റ് ജയത്തോടെയാണ് മുംബൈ പ്ലേഓഫിന് കൈയെത്തുംദൂരത്തെത്തിയത്. അസാധാരണമായി ഇനിയൊന്നും സംഭവിച്ചില്ലെങ്കില്‍ മുംബൈ പ്ലേഓഫിലുണ്ടാവും.

Sourabh Tiwary Reveals The Secret Behind MI's Success | Oneindia Malayalam

അഞ്ചാം കിരീടം ലക്ഷ്യമിട്ട് യുഎഇയിലെത്തിയ മുംബൈ ടീം ഇതിലേക്കു പടിപടിയായി അടുത്തുകൊണ്ടിരിക്കുകയാണ്. വീക്ക്നെസുകളൊന്നുമില്ലാത്ത കംപ്ലീറ്റ് ടീം തന്നെയാണ് ഇപ്പോള്‍ മുംബൈ. ടീം ഇത്രയും മികച്ച രീതിയില്‍ പെര്‍ഫോം ചെയ്യാനുള്ള കാരണം എന്താണെന്നു തുറന്നു പറഞ്ഞിരിക്കുകയാണ് മധ്യനിര ബാറ്റ്‌സ്മാന്‍ സൗരഭ് തിവാരി.

മികവുറ്റ പരിശീലനം

മികവുറ്റ പരിശീലനം

ഒരു താരത്തെയും ആശ്രയിച്ചു കളിക്കുന്നില്ലെന്നതാണ് മുംബൈയുടെ വിജയത്തിനു പിന്നിലെന്നു തിവാരി അഭിപ്രായപ്പെട്ടു. ഏറ്റവും മികച്ച കാര്യം ഞങ്ങള്‍ വിജയിക്കുന്നുണ്ടെന്നതാണ്. ഞങ്ങള്‍ പരിശീലിക്കുകയും നല്‍കുന്ന അന്തരീക്ഷവും നോക്കിയാല്‍ ഇതിനേക്കാള്‍ മികച്ചതൊന്നും നിങ്ങള്‍ക്കു ചോദിക്കാന്‍ കഴിയില്ല.
ഈ സീസണിലുടനീളം മുംബൈ മികച്ച പ്രകടനമാണ് നടത്തുന്നത്. മികവുറ്റ പരിശീലനമാണ് ടീമിനെ ഈ രീതിയില്‍ പെര്‍ഫോം ചെയ്യാന്‍ സഹായിക്കുന്നതെന്നും തിവാരി വിശദമാക്കി.

ആരെയും ആശ്രയിക്കുന്നില്ല

ആരെയും ആശ്രയിക്കുന്നില്ല

യുഎഇയിലെ, മുംബൈയിലോ ആവട്ടെ ഒരാളെയും ആശ്രയിച്ച് കളിക്കുന്നില്ലെന്നതാണ് മുംബൈ ഇന്ത്യന്‍സിന്റെ ഏറ്റവും വലിയ ഗുണമെന്ന് തിവാരി ചൂണ്ടിക്കാട്ടി. ഒരു താരത്തെയും ആശ്രയിക്കുന്ന രീതിയല്ല മുംബൈയുടേത്. ഇതു വലിയ കാര്യം കന്നെയാണ്.
ഞാന്‍ രണ്ടു മല്‍സരങ്ങളില്‍ കളിച്ചു, പിന്നീട് പരിക്കേറ്റു. ഇപ്പോള്‍ എനിക്കു വീണ്ടും അവസരം ലഭിച്ചിരിക്കുന്നു. മുംബൈയുടെ ബാറ്റിങ് നിര മികച്ച പ്രകടനമാണ് കാഴ്ചവച്ചുകൊണ്ടിരിക്കുന്നത്. ടീമിന്റെ പരിശീലനം തന്നെയാണ് ഇതിനു കാരണമെന്നും തിവാരി കൂട്ടിച്ചേര്‍ത്തു.

യഥാര്‍ഥ മല്‍സരം പോലെ

യഥാര്‍ഥ മല്‍സരം പോലെ

പരിശീലന സെഷനില്‍ പങ്കെടുക്കുമ്പോള്‍ അതു പരിശീലനമാണെന്നു ഞങ്ങള്‍ക്കു തോന്നാറില്ല. യഥാര്‍ഥ മല്‍സരം കളിക്കുന്നതു പോലെയാണ് അനുഭവപ്പെടാറുള്ളത്. ഇത്തവണ സൂപ്പര്‍ ഓവറില്‍ രണ്ടു തോല്‍വികള്‍ മുംബൈയ്ക്കു നേരിടേണ്ടി വന്നു.
മികച്ച ക്രിക്കറ്റാണ് ടീം കാഴ്ചവയ്ക്കുന്നത്. ജയിക്കുമ്പോള്‍ നല്ല മാര്‍ജിനിലാണ് ഞങ്ങള്‍ അതു നേടുന്നത്. അതുകൊണ്ടാണ് നെറ്റ് റണ്‍റേറ്റും മികച്ചതായി മാറിയതെന്നും തിവാരി വ്യക്തമാക്കി.

Story first published: Thursday, October 29, 2020, 16:03 [IST]
Other articles published on Oct 29, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+