Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020- വിവാദ എല്‍ബിഡബ്ല്യു, എന്തുകൊണ്ട് ഡിആര്‍എസ് വിളിച്ചില്ല? യുവിക്ക് ധവാന്റെ മറുപടി

ഐപിഎല്ലില്‍ ഞായറാഴ്ച രാത്രി നടന്ന ഡല്‍ഹി ക്യാപ്പിറ്റല്‍സ്- സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ക്വാളിഫയര്‍ രണ്ടില്‍ ഡിസി ഓപ്പണര്‍ ശിഖര്‍ ധവാന്റെ പുറത്താവല്‍ വിവാദമായിരുന്നു. 78 റണ്‍സുമായി മികച്ച ഫോമില്‍ ബാറ്റ് ചെയ്യവെയാണ് അംപയറുടെ പിഴവ് കാരണം അദ്ദേഹത്തിനു വിക്കറ്റ് നഷ്ടമയാത്. 19ാം ഓവറില്‍ മൂന്നാമത്തെ പന്തില്‍ സന്ദീപ് ശര്‍മയുടെ ബൗളിങില്‍ ധവാന്‍ വിക്കറ്റിനു മുന്നില്‍ കുരുങ്ങുകയായിരുന്നു. എന്നാല്‍ അംപയറുടെ തീരുമാനം തെറ്റായിരുന്നുവെന്ന് പിന്നീട് റീപ്ലേകള്‍ തെളിയിച്ചു. ഡിആര്‍എസിന്റെ സഹായം തേടാതെ ധവാന്‍ മടങ്ങുകയായിരുന്നു. താരത്തിന് ഈ തീരുമാനത്തിനെതിരേ റിവ്യൂ ചെയ്യാമായിരുന്നുവെന്ന് മുന്‍ സൂപ്പര്‍ താരം യുവരാജ് സിങ് ട്വിറ്ററില്‍ കുറിച്ചിരുന്നു. ഇപ്പോള്‍ ഇതിനോടു പ്രതികരിച്ചിരിക്കുകയാണ് ധവാന്‍.

1

അവസാനത്തെ രണ്ടോവറില്‍ മികച്ച തിരിച്ചുവരവാണ് ബൗളര്‍മാര്‍ നടത്തിയത്. ഒരു ബൗണ്ടറി പോലും നേടാനായില്ല. സമ്മര്‍ദ്ദഘട്ടത്തില്‍ മികച്ച ബൗളിങ് കാഴ്ചവച്ച നടരാജനും സന്ദീപിനും അഭിനന്ദനങ്ങള്‍. മികച്ച ഫോമിലുളള ശിഖര്‍ ധവാന്റെ ഇന്നിങ്‌സ് ഉജ്ജ്വലമായിരുന്നു. പക്ഷെ ഡിആര്‍എസിനെക്കുറിച്ച് എന്താണ് അഭിപ്രായം ബ്രോ? പതിവു പോലെ മറന്നു കാണുമെന്നായിരുന്നു യുവിയുടെ ട്വീറ്റ്. ഇതിനു താഴെ തന്നെയായിരുന്നു ധവാന്റെ പ്രതികരണം. വിക്കറ്റിന് ഉറപ്പായും പന്ത് കൊള്ളുമെന്നാണ് കരുതിയിരുന്നത്. തിരിച്ച് ബൗണ്ടറി ലൈനിന് അരികിലെത്തിയപ്പോള്‍ റീപ്ലേ കണ്ട ശേഷമായിരുന്നു തെറ്റ് പറ്റിയതായി തിരിച്ചറിഞ്ഞതെന്നായിരുന്നു പൊട്ടിച്ചിരിക്കുന്ന സ്‌മൈലിയോടു കൂടി ധവാന്റെ മറുപടി.

സന്ദീപിന്റെ ഫുള്‍ ടോസിനെതിരേ റിവേഴ്‌സ് പാഡില്‍ ഷോട്ടിനു ശ്രമിച്ച ധവാന്റെ ടൈമിങ് പിഴയ്ക്കുകയായിരുന്നു. പന്ത് നേരെ പാഡില്‍ പതിക്കുകയും ചെയ്തു. ഇതോടെ എസ്ആര്‍എച്ച് താരങ്ങള്‍ ആത്മവിശ്വാസത്തോടെ വിക്കറ്റിനായി അപ്പീല്‍ ചെയ്തതിനു പിന്നാലെ അംപയര്‍ ഔട്ട് വിളിക്കുന്നതിന് മുമ്പ് തന്നെ ധവാന്‍ ക്രീസ് വിടുകയായിരുന്നു.

മല്‍സരത്തില്‍ ടോസിനു ശേഷം ബാറ്റ് ചെയ്ത ഡിസി മൂന്നു വിക്കറ്റിന് 189 റണ്‍സാണ് അടിച്ചെടുത്തത്. ധവാന്‍ 50 പന്തില്‍ ആറു ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കം 78 റണ്‍സോടെ ടീമിന്റെ ടോപ്‌സ്‌കോററായി. ഷിംറോണ്‍ ഹെറ്റ്‌മെയര്‍ (42*), മാര്‍ക്കസ് സ്്‌റ്റോയ്‌നിസ് (38) എന്നിവരും ഡിസി ഇന്നിങ്‌സിനു കരുത്തേകി.

മറുപടി ബാറ്റിങില്‍ എട്ടു വിക്കറ്റിന് 172 റണ്‍സെടുക്കാനേ എസ്ആര്‍എച്ചിനായുള്ളൂ. കെയ്ന്‍ വില്ല്യംസണിന്റെ (67) ഇന്നിങ്‌സാണ് എസ്ആര്‍എച്ചിനായി ാെപാരുതി നോക്കിയത്. അബ്ദുള്‍ സമദ് 33 റണ്‍സെടുത്ത് പുറത്തായി. നാലു വിക്കറ്റെടുത്ത കാഗിസോ റബാദയും മൂന്നു വിക്കറ്റ് വീഴ്ത്തിയ മാര്‍ക്കസ് സ്‌റ്റോയ്‌നിസും ചേര്‍ന്ന് ഡിസിക്കു ജയവും ഫൈനല്‍ ബെര്‍ത്തും സമ്മാനിക്കുകയായിരുന്നു.

Story first published: Monday, November 9, 2020, 16:16 [IST]
Other articles published on Nov 9, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+