Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020- കിരീടമാര്‍ക്ക്, മുംബൈയ്‌ക്കോ, ഡല്‍ഹിക്കോ? മഞ്ജരേക്കറുടെ പ്രവചനം

ഐപിഎല്ലിന്റെ 13ാം സീസണില്‍ ആരായിരിക്കും ചാംപ്യന്‍മാരാവുകയെന്നു പ്രവചിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ താരവും പ്രമുഖ കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍. ദുബായില്‍ രാത്രി നടക്കുന്ന കലാശക്കളിയില്‍ നിലവിലെ ചാംപ്യന്മാരായ മുംബൈ ഇന്ത്യന്‍സും ഡല്‍ഹി ക്യാപ്പിറ്റല്‍സും തമ്മിലാണ് ഏറ്റുമുട്ടുന്നത്. അഞ്ചാം കിരീടമാണ് മുംബൈ ലക്ഷ്യമിടുന്നതെങ്കില്‍ കന്നി ഫൈനലില്‍ തന്നെ കപ്പുയര്‍ത്താമെന്ന ആത്മവിശ്വാസത്തിലാണ് ഡല്‍ഹി.

1

ഫൈനലില്‍ മുംബൈയാണ് കിരീട ഫേവറിറ്റുകളെന്നു മഞ്ജരേക്കര്‍ പറയുന്നു. എന്നാല്‍ ഡിസി പൊരുതുമെന്ന് തനിക്കുറപ്പുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഡല്‍ഹി ഇപ്പോള്‍ കൂടുതല്‍ അപകടകാരികളായിട്ടുണ്ട്. സ്റ്റോയ്‌നിസ് ഓപ്പണറാവുകയും ധവാന്‍, ഹെറ്റ്‌മെയര്‍, റബാദ എന്നിവര്‍ കൂടി ചേരുകയും ചെയ്യുന്നതോടെ ഡല്‍ഹി ഭയക്കേണ്ട ടീമായിരിക്കുകയാണെന്നും മഞ്ജരേക്കര്‍ ചൂണ്ടിക്കാട്ടി.

ക്വാളിഫയര്‍ രണ്ടില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ വരുത്തിയ ചില അപ്രതീക്ഷിത മാറ്റങ്ങള്‍ ഡല്‍ഹിക്കു ഗുണം ചെയ്തു. ഏറ്റവും ആവശ്യമുള്ള സമയത്തു തന്നെ ഡല്‍ഹി തങ്ങളുടെ മികവ് പുറത്തെടുത്തിരിക്കുന്നു. സ്റ്റോയ്‌നിസിനെ ഓപ്പണറാക്കുകയും ഹെറ്റ്‌മെയറിനെ റിഷഭ് പന്തിനും മുമ്പ് ഇറക്കുകയും ചെയ്തതുള്‍പ്പെടെയുള്ള ചില തീരുമാനങ്ങള്‍ അവര്‍ക്കു കരുത്തേകിയതായി മഞ്ജരേക്കര്‍ വിലയിരുത്തി.

ഈ സീസണില്‍ റണ്‍വേട്ടയില്‍ രണ്ടാംസ്ഥാനത്തു നില്‍ക്കുന്ന ഡല്‍ഹി ഓപ്പണര്‍ ശിഖര്‍ ധവാനെ അദ്ദേഹം പ്രശംസിച്ചു. തിരിച്ചടികളില്‍ നിന്നും ശക്തമായി തിരിച്ചുവരാന്‍ അദ്ദേഹത്തെപ്പോലെ കഴിവുള്ള മറ്റൊരു താരമില്ലെന്നും മഞ്ജരേക്കര്‍ ചൂണ്ടിക്കാട്ടി. നിലവില്‍ ഓറഞ്ച് ക്യാപ്പിന് അവകാശിയായ കിങ്‌സ് ഇലവന്‍ പഞ്ചാബ് ക്യാപ്റ്റന്‍ കെഎല്‍ രാഹുലിന് പിറകില്‍ രണ്ടാംസ്ഥാനത്ത് ധവാനുണ്ട്. എസ്ആര്‍എച്ചിനെതിരായ ക്വാളിഫയര്‍ രണ്ടില്‍ 50 പന്തില്‍ 78 റണ്‍സ് അടിച്ചെടുത്തതോടെ ധവാന്‍ 600 റണ്‍സും പിന്നിട്ടിരുന്നു. ഫൈനലില്‍ 68 റണ്‍സെടുക്കാനായാല്‍ രാഹുലിനെ മറികടന്ന് ധവാന്‍ ഓറഞ്ച് ക്യാപ്പിന് അവകാശിയായി മാറും.

Story first published: Tuesday, November 10, 2020, 17:52 [IST]
Other articles published on Nov 10, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+