IPL 2020: ഡല്‍ഹിക്കെതിരെ നരെയ്‌നെ നേരത്തേ ഇറക്കിയത് ആരുടെ തന്ത്രം? തന്റേത് അല്ലെന്ന് മോര്‍ഗന്‍
അബുദാബി: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരേ നടന്ന മല്‍സരത്തില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേ്‌സ് ആധികാരിക വിജയം നേടിയിരുന്നു. 59 റണ്‍സിനായിരുന്നു കെകെആറിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്തത് കെകെആറായിരുന്നു. കളിയുടെ എട്ടോവര്‍ വരെ ഡല്‍ഹിക്കായിരുന്നു ആധിപത്യം. എന്നാല്‍ സുനില്‍ നരെയ്ന്‍ ക്രീസിലെത്തിയതോടെ കളി അടിമുടി മാറുകയായിരുന്നു. താരത്തിന്റെ തകര്‍പ്പന്‍ ഇന്നിങ്‌സാണ് കളി കെകെആറിന്റെ വരുതിയിലാക്കിയത്.
32 പന്തില്‍ ആറു ബൗണ്ടറികളും നാലു സിക്‌സറുമടക്കം നരെയ്ന്‍ 64 റണ്‍സെടുത്തിരുന്നു. ഈ സീസണില്‍ നരെയ്ന്‍ ആദ്യമായി ഫോമിലേക്കുയര്‍ന്ന മല്‍സരം കൂടിയായിരുന്നു ഇത്. ക്യാപ്റ്റന്‍ ഇയോന്‍ മോര്‍ഗനു പകരമാണ് നരെയ്‌ന് ബാറ്റിങില്‍ പ്രൊമോഷന്‍ ലഭിച്ചത്. ഇത് ആരുടെ തന്ത്രമായിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മോര്‍ഗന്‍.

മക്കുല്ലത്തിന്റെ തന്ത്രം
കെകെആര്‍ കോച്ച് ബ്രെന്‍ഡന്‍ മക്കുല്ലമാണ് തനിക്കു പകരം അഞ്ചാം നമ്പറില്‍ നരെയ്‌നെ കളിപ്പിക്കാമെന്ന ഐഡിയ മുന്നോട്ടു വച്ചതെന്നു മോര്‍ഗന്‍ വ്യക്തമാക്കി. ദിനേഷ് കാര്‍ത്തിക് പുറത്തായ ശേഷമായിരുന്നു നരെയ്ന്‍ ക്രീസിലെത്തിയത്. തട്ടുപൊളിപ്പന്‍ ഇന്നിങ്‌സിലൂടെ താരം ടീം മാനേജ്‌മെന്റിന്റെ പ്രതീക്ഷ കാക്കുകയും ചെയ്തു.
നാലാം വിക്കറ്റില്‍ ഓപ്പണര്‍ നിതീഷ് റാണയ്‌ക്കൊപ്പം സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കാന്‍ നരെയ്‌നു കഴിഞ്ഞു. വെറും 56 പന്തില്‍ ഈ ജോടി അടിച്ചെടുത്തത് 115 റണ്‍സാണ്. ടീം സ്‌കോര്‍ 157ല്‍ വച്ച് നരെയ്‌നെ പുറത്താക്കി കാഗിസോ റബാദ ഈ കൂട്ടുകെട്ട് തകര്‍ത്തെങ്കിലും കെകെആര്‍ അപ്പോഴേക്കും വലിയ സ്‌കോര്‍ ഉറപ്പിച്ചിരുന്നു.

മോര്‍ഗന്റെ വാക്കുകള്‍
കാര്യങ്ങളെക്കുറിച്ച് ആലോചിക്കാനും പ്ലാനിങ് നടത്താനും ഞങ്ങള്‍ക്കു കുറച്ചു ദിവസങ്ങള്‍ ലഭിച്ചിരുന്നു. ഇങ്ങനെ തിരക്കേറിയ ടൂര്‍ണമെന്റില്‍ തിരിച്ചടി നേരിടാന്‍ സാധ്യത കൂടുതലാണ്. ഒരു യഥാര്‍ഥ ഓള്‍റൗണ്ടറുടെ റോളിലേക്കു നരെയ്ന്‍ തിരിച്ചെത്തിയത് മഹത്തായ കാര്യമാണ്.
നിതീഷ് റാണയും റണ്‍സ് സംഭാവന ചെയ്തു. നരെയ്‌നെ ബാറ്റിങിന് നേരത്തേ ഇറക്കാമെന്ന നിര്‍ദേശം കോച്ചിന്റേതായിരുന്നു. തന്റെ തുറുപ്പുചീട്ടുകളെ കളിപ്പിക്കാന്‍ അദ്ദേഹിന് ഇഷ്ടമാണെന്നും മോര്‍ഗന്‍ മല്‍സരത്തിനു ശേഷം വിശദമാക്കി.
ഡിസിക്കെതിരേ നേടിയ മികച്ച വിജയത്തോടെ കെകെആര്‍ പ്ലേഓഫ് സാധ്യതകള്‍ നിലനിര്‍ത്തുകയും ചെയ്തിരുന്നു. 195 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഡിസിക്കു ഒമ്പത് വിക്കറ്റിനു 135 റണ്‍സെടുക്കാനേ ആയുള്ളൂ.

വരുണിനെ പുകഴ്ത്തി മോര്‍ഗന്‍
ഡല്‍ഹിയെ ഉജ്ജ്വല ബൗളിങിലൂടെ വരിഞ്ഞുകെട്ടിയ സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയെ മോര്‍ഗന്‍ അഭിനന്ദിച്ചു. നാലോവറില്‍ 20 റണ്‍സ് മാത്രം വഴങ്ങിയാണ് താരം അഞ്ചു പേരെ പുറത്താക്കിയത്. ഐപിഎല്ലില്‍ രുണിന്റെ കന്നി അഞ്ചു വിക്കറ്റ് നേട്ടം കൂടിയായിരുന്നു ഇത്. മാന്‍ ഓഫ് ദി മാച്ചായതും അദ്ദേഹം തന്നെയായിരുന്നു.
വരുണ്‍ വളരെ താഴ്മയുള്ള വ്യക്തിയാണ്. സ്വന്തം ജോലിയില്‍ ആത്മാര്‍ഥ പുലര്‍ത്താന്‍ അദ്ദേഹം എപ്പോഴും ശ്രമിക്കാറുണ്ട്. ടൂര്‍ണമെന്റിലുടനീളം അസാധാരണ പ്രകടനമാണ് വരുണ്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്നും മോര്‍ഗന്‍ കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications