For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: ശുഭ്മാന്‍ ഗില്ലോ, പൃഥ്വി ഷായോ, ബെസ്റ്റ് ആര്? താരതമ്യം ചെയ്ത് മഞ്ജരേക്കര്‍

ഐപിഎല്ലില്‍ ഇരുവരും മികച്ച പ്രകടനമാണ് ഇരുവരും നടത്തിക്കൊണ്ടിരിക്കുന്നത്

ഇന്ത്യന്‍ ക്രിക്കറ്റിലെ അടുത്ത സൂപ്പര്‍ താരങ്ങളാവാന്‍ ശേഷിയുള്ള ബാറ്റ്‌സ്മാന്‍മാരെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നവരാണ് ശുഭ്മാന്‍ ഗില്ലും പൃഥ്വി ഷായും. 2018ലെ അണ്ടര്‍ 19 ലോകകപ്പില്‍ പൃഥ്വിക്കു കീഴില്‍ ഇന്ത്യ ലോക ചാംപ്യന്‍മാരായപ്പോള്‍ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് ഗില്ലായിരുന്നു. നിലവില്‍ ഐപിഎല്ലിന്റെ 13ാം സീസണില്‍ തങ്ങളുടെ ഫ്രാഞ്ചൈസകള്‍ക്കായി മികച്ച പ്രകടനമാണ് ഗില്ലും പൃഥ്വിയും കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്. ഗില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ ഓപ്പണറാണെങ്കില്‍ പൃഥ്വി ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ ഓപ്പണറാണ്. രണ്ടു ബാറ്റ്‌സ്മാന്‍മാരെയും താരതമ്യം ചെയ്തിരിക്കുകയാണ് പ്രശസ്ത കമന്റേറ്റര്‍ സഞ്ജയ് മഞ്ജരേക്കര്‍. ട്വിറ്ററിലെ ഒരു ചോദ്യത്തിനു മറുപടി നല്‍കുകയായിരുന്നു.

1

ലോകോത്തര ബൗളര്‍മാര്‍ക്കെതിരേ പൃഥ്വി പതറുന്നില്ലേയെന്നായിരുന്നു ഒരു ആരാധകന്‍ മഞ്ജരേക്കറോടു ചോദിച്ചത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ മികച്ച റെക്കോര്‍ഡുള്ള താരമാണ് പൃഥ്വിയെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ന്യൂസിലാന്‍ഡില്‍ പന്ത് നന്നായി സ്വിങ് ചെയ്യുന്ന സാഹചര്യത്തില്‍ പൃഥ്വി ടെസ്റ്റില്‍ 54 റണ്‍സെടുത്തിരുന്നു. ഏഴു ടെസ്റ്റ് ഇന്നിങ്‌സുകളില്‍ നിന്നും ഒരു സെഞ്ച്വറിയും താരം നേടിയിട്ടുണ്ട്. ഇത് വളരെ മികച്ചതാണ്. ഒരുപാട് കഴിവുള്ള, വളര്‍ന്നു കൊണ്ടിരിക്കുന്ന താരമാണ് പൃഥ്വിയെന്നും മഞ്ജരേക്കര്‍ കൂട്ടിച്ചേര്‍ത്തു.

ഇതിനു താഴെയായിരുന്നു ഒരു യൂസര്‍ പൃഥ്വിയെയും ഗില്ലിനെയും താരതമ്യം ചെയ്തത്. പൃഥ്വി കണ്ണുംപൂട്ടി ബാറ്റ് ചെയ്യുന്ന താരമാണെന്നും കൂടുതല്‍ പക്വതയോടെയും ആധികാരികതയോടെയുമാണ് ഗില്‍ കളിക്കുന്നത്. ഇന്ത്യക്കു വേണ്ടി ഭാവിയില്‍ മികച്ച താരങ്ങളായി ഇരുവരും മാറുമെന്നാണ് പ്രതീക്ഷയെന്നും ഈ യൂസര്‍ ചൂണ്ടിക്കായിരുന്നു. ഈ ട്വീറ്റ് ശ്രദ്ധയില്‍പ്പെട്ട മഞ്ജരേക്കര്‍ വൈകാതെ ഇതിനോടു പ്രതികരിക്കുകയും ചെയ്തു.

2

ഗില്ലാണ് കൂടുതല്‍ ആധികാരിമായി ബാറ്റ് വീശുന്നത്. എന്നാല്‍ ദീര്‍ഘകാലത്തേക്ക് ആര്‍ക്കായിരിക്കും എല്ലാ ഫോര്‍മാറ്റിലും കൂടുതല്‍ മികച്ച പ്രകടനം നടത്താന്‍ സാധിക്കുകയെന്ന് കാലം തെളിയിക്കും. എങ്ങയൊണ് കഴിവുകള്‍ വികസിക്കുകയെന്ന് കാണാന്‍ സാധിക്കുന്നുവെന്നതാണ് ക്രിക്കറ്റ് ഫോളോവേഴ്‌സിനെ സംബന്ധിച്ച് ഏറ്റവും രസകരമായ കാര്യമെന്ന് മഞ്ജരേക്കര്‍ ട്വിറ്ററില്‍ കുറിച്ചു.

ഈ സീസണില്‍ കെകെആറിനായി കൂടുതല്‍ റണ്‍സെടുത്തത് ഗില്ലാണ്. ഏഴു ഇന്നിങ്‌സുകളില്‍ നിന്നും രണ്ടു ഫിഫ്റ്റികളടക്കം 254 റണ്‍സ് താരം നേടിയിട്ടുണ്ട്. കെകെആര്‍ നിരയില്‍ 200ന് മുകളില്‍ സ്‌കോര്‍ ചെയ്ത ഏക താരവും ഗില്ലാണ്. അതേസമയം, പൃഥ്വി ഡല്‍ഹിക്കു വേണ്ടി എട്ട് ഇന്നിങ്‌സുകളില്‍ 202 റണ്‍സാണ് നേടിയത്. രണ്ടു ഫിഫ്റ്റികളും ഇതിലുള്‍പ്പെടുന്നു.

Story first published: Thursday, October 15, 2020, 22:37 [IST]
Other articles published on Oct 15, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+