Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: ആരൊക്കെ പ്ലേഓഫ് കളിക്കും? സിഎസ്‌കെയും ആര്‍സിബിയുമെത്തില്ല! പ്രവചനം

ഐപിഎല്ലിന്റെ 13ാം സീസണ്‍ പകുതിയിലെത്തി നില്‍ക്കെ പ്ലേഓഫിനെക്കുറിച്ച് പ്രവചനം നടത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ പേസര്‍ അജിത് അഗാര്‍ക്കറും ഇംഗ്ലണ്ടിന്റെ മുന്‍ സ്റ്റാര്‍ സ്പിന്നര്‍ ഗ്രേയം സ്വാനും. ഏഴു മല്‍സരങ്ങള്‍ പിന്നിട്ടപ്പോള്‍ മൂന്നു ടീമുകളാണ് ഒരേ പോയിന്റുമായി ഒപ്പത്തിനൊപ്പം നില്‍ക്കുന്നത്. ഏഴു മല്‍സരങ്ങളില്‍ അഞ്ചു ജയവും രണ്ടു തോല്‍വിയുമാണ് ഇവരുടെയെല്ലാം അക്കൗണ്ടിലുള്ളത്.

നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ്, ഡല്‍ഹി ക്യാപ്പിറ്റല്‍സ്, റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ എന്നിവര്‍ക്കു 10 പോയിന്റ് വീതമുണ്ട്. മികച്ച നെറ്റ് റണ്‍റേറ്റില്‍ മുംബൈ, ഡല്‍ഹി, ബാംഗ്ലൂര്‍ എന്നിങ്ങനെയാണ് ആദ്യ മൂന്നു സ്ഥാനങ്ങള്‍. എട്ടു പോയിന്റോടെ സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് നാലാംസ്ഥാനത്ത്.

മുംബൈ, ഡല്‍ഹി, കൊല്‍ക്കത്ത

മുംബൈ, ഡല്‍ഹി, കൊല്‍ക്കത്ത

ഇത്തവണത്തെ ടൂര്‍ണമെന്റില്‍ ടീമുകള്‍ തമ്മില്‍ വലിയ അന്തരമില്ലെന്നും പല മല്‍സരങ്ങളും ഇഞ്ചോടിഞ്ചായിരുന്നുവെന്നും അഗാര്‍ക്കര്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ക്രിക്കറ്റ് കണക്ടഡ് ഷോയില്‍ അഭിപ്രായപ്പെട്ടു.
മുംബൈ ഇന്ത്യന്‍സ്, ഡല്‍ഹി ക്യാപ്പിറ്റല്‍സ് എന്നിവരാണ് മികച്ച രണ്ടു ടീമുകളായി തോന്നിയത്. ഫോമിന്റെ അടിസ്ഥാനത്തിലും വ്യക്തിപരമായും ഈ ടീമുകളെയാണ് ബെസ്റ്റായി ചൂണ്ടിക്കാണിക്കാന്‍ കഴിയുക. സിഎസ്‌കെയ്‌ക്കെതിരേ നേടിയ വിജയം കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന് വലിയ ബോണസാണ്. അവരാവും പ്ലേഓഫിലെത്തുന്ന മൂന്നാമത്തെ ടീമെന്നും അഗാര്‍ക്കര്‍ പറഞ്ഞു.

സിഎസ്‌കെയുടെ പതനം

സിഎസ്‌കെയുടെ പതനം

ഐപിഎല്ലിന്റെ തുടക്കത്തില്‍ കിരീട ഫേവറിറ്റുകളിലൊന്നായി താന്‍ ചൂണ്ടിക്കാണിച്ചിരുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സിന് ഇനി പ്ലേഓഫിലെത്താന്‍ കഴിയുമെന്ന് തോന്നുന്നില്ലെന്ന് അഗാര്‍ക്കര്‍ അഭിപ്രായപ്പെട്ടു.
പോയിന്റ് പട്ടികയില്‍ നാലാംസ്ഥാനത്ത് ഫിനിഷ് ചെയ്ത് പ്ലേഓഫിലെത്തുന്ന അവസാന ടീം രാജസ്ഥാന്‍ റോയല്‍സോ, സണ്‍റൈസേഴ്‌സ് ഹൈദരാബാദോ ആയിരിക്കും. ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ സിഎസ്‌കെയുടെ പേരായിരുന്നു താന്‍ പറഞ്ഞത്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ സിഎസ്‌കെയേക്കാള്‍ മികച്ചവരായി തോന്നിയത് രാജസ്ഥാനും ഹൈദരാഹബാദുമാണെന്നും അഗാര്‍ക്കര്‍ ചൂണ്ടിക്കാട്ടി.

സ്വാനിന്റെ പ്രവചനം

സ്വാനിന്റെ പ്രവചനം

അഗാര്‍ക്കറുടെ പ്രവചനത്തില്‍ നിന്നും വലിയൊരു വ്യത്യാസം സ്വാനിന്റെ പ്രവചനത്തില്‍ ഇല്ല. എന്നാല്‍ നിലവില്‍ പോയിന്റ് പട്ടികയില്‍ മൂന്നാംസ്ഥാനത്തുള്ള വിരാട് കോലിയുടെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ പ്ലേഓഫിലെത്തുമെന്ന് രണ്ടു പേരും പറഞ്ഞിട്ടില്ലെന്നതാണ് ആശ്ചര്യകരം.
മുംബൈ, ഡല്‍ഹി എന്നിവര്‍ പ്ലേഓഫിലെത്തുമെന്ന അഗാര്‍ക്കറുടെ അഭിപ്രായത്തോടു സ്വാനും യോജിക്കുന്നു. പക്ഷെ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് പ്ലേഓഫ് കാണാതെ പുറത്താവുമെന്നാണ് അദ്ദേഹം പറയുന്നത്. പകരം സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, രാജസ്ഥാന്‍ റോയല്‍സ് എന്നിവരാവും പ്ലേഒഫിലെത്തുന്ന മറ്റു ടീമുകളെന്നും സ്വാന്‍ വ്യക്തമാക്കി.
ഹൈദരാബാദ് തീര്‍ച്ചയായും പ്ലേഓഫിലുണ്ടാവും. കാരണം ജോണി ബെയര്‍സ്‌റ്റോ മിന്നുന്ന ഫോമിലാണ്. രാജസ്ഥാന്‍ താന്‍ ഹൃദയം കൊണ്ട് ഇഷ്ടപ്പെടുന്ന ടീമാണ്. തെവാത്തിയയുടെ ഒരോവറിലെ അഞ്ചു സിക്‌സറുകള്‍ കണ്ടതോടെ താന്‍ അവരുടെ ഫാനായി മാറി. രാജസ്ഥാന്‍ പ്ലേഓഫിലെത്തുക തന്നെ ചെയ്യുമെന്നും സ്വാന്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Tuesday, October 13, 2020, 18:18 [IST]
Other articles published on Oct 13, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+