IPL 2020: പ്ലേ ഓഫ് ഉറപ്പിക്കാന്‍ ഒരു ടീമിന് എത്ര വിജയം വേണം? കണക്കിലെ കളികളറിയാം
ഐപിഎല്ലിന്റെ 13ാം സീസണ്‍ പാതവഴിയിലേക്കു എത്തിക്കൊണ്ടിരിക്കുകയാണ്. മിക്ക ടീമുകളും ആറു റൗണ്ടുകള്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ഒരു മല്‍സരം കൂടി കഴിയുന്നതോടെ സീസണിന്റെ പകുതി പിന്നിടും. പീന്നീട് ശേഷിക്കുന്ന ഏഴു മല്‍സരങ്ങള്‍ പലര്‍ക്കും ജീവന്‍ മരണ പോരാട്ടമായിരിക്കും. പ്ലേഓഫില്‍ ഉണ്ടാവുമോ, ഇല്ലയോ എന്ന് തീരുമാനിക്കുന്നത് രണ്ടാം പാദ മല്‍സരങ്ങളായിരിക്കും.
നിലവിലെ പോയിന്റ് പട്ടിക പരിഗണിക്കുമ്പോള്‍ ആദ്യ നാലു സ്ഥാനങ്ങളിലുള്ള മുംബൈ ഇന്ത്യന്‍സ്, ഡല്‍ഹി ക്യാപ്പിറ്റല്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് എന്നിവരാണ് പ്ലേഓഫ് സ്ഥാനങ്ങളിലുള്ളത്. എങ്കിലും മറ്റുള്ള നാലു ടീമുകളെയും എഴുതിത്തള്ളാനായിട്ടില്ല. രണ്ടാംപാദത്തില്‍ തകര്‍പ്പന്‍ തിരിച്ചുവരവ് നടത്തിയാല്‍ ഈ ടീമുകള്‍ക്കും സാധ്യത നിലനില്‍ക്കുന്നുണ്ട്. പ്ലേഓഫില്‍ സ്ഥാനമുറപ്പിക്കാന്‍ ഒരു ടീമിന് യഥാര്‍ഥത്തില്‍ എത്ര മല്‍സരങ്ങളിലാണ് വിജയിക്കേണ്ടത്. കണക്കിലെ കളികളെക്കുറിച്ച് കൂടുതലറിയാം.

പകുതി മല്‍സരങ്ങള്‍
സീസണില്‍ ആകെയുള്ള 14 മല്‍സരങ്ങളില്‍ ചുരുങ്ങിയത് ഏഴെണ്ണത്തിലെങ്കിലും വിജയിക്കാനായാല്‍ ഒരു ടീമിനു പ്ലേഓഫിലെത്താന്‍ കഴിയുമെന്നാണ് ഇതു വരെ നടന്ന 12 സീസണുകളിലെ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്. നാലാം സ്ഥാനക്കാരായി പ്ലേഓഫിലെത്തിയ ടീമുകളെ നോക്കിയാല്‍ ഏഴു മല്‍സരങ്ങളോ, ചിലപ്പോള്‍ അതില്‍ കുറവോ, കൂടുതല്‍ ജയിച്ചവരും ഇക്കൂട്ടത്തിലുണ്ട്.
പക്ഷെ 2011-17 വരെയുള്ള അഞ്ചു സീസണുകളില്‍ എട്ടിലധികം ഫ്രാഞ്ചൈസികള്‍ ഐപിഎല്ലിലുണ്ടായിരുന്നു. ഈ സീസണുകളില്‍ ചുരുങ്ങിയത് ഏഴു മല്‍സരങ്ങള്‍ വിജയിക്കുന്നതിനൊപ്പം പോസിറ്റീവ് റണ്‍റേറ്റ് നിലനിര്‍ത്തുകയും ചെയ്ത ടീമാണ് പ്ലേഓഫ് കളിച്ചിട്ടുള്ളത്.

നെഗറ്റീവ് റണ്‍റേറ്റുകള്‍
പോയിന്റ് പട്ടികയില്‍ നെഗറ്റീവ് റണ്‍റേറ്റുള്ള ടീമുകളും പ്ലേഓഫിലെത്താനുള്ള സാധ്യത പൂര്‍ണമായി തള്ളിക്കളയാനാവില്ല. കാരണം 2015, 18 സീസുകളില്‍ നെഗറ്റീവ് നെറ്റ് റണ്‍റേറ്റുള്ള ടീമുകള്‍ പ്ലേഓഫിലേക്കു യോഗ്യത നേടിയിരുന്നു. ഈ രണ്ടു സീസണുകള്‍ മാത്രമാണ് ഇങ്ങനെയൊരു അദ്ഭുതം സംഭവിച്ചത്.
2015ലെ ഐപിഎല്ലില്‍ 14 മല്‍സരങ്ങളില്‍ എട്ടെണ്ണത്തില്‍ ജയിച്ച മുംബൈ ഇന്ത്യന്‍സിന്റെ നെറ്റ് റണ്‍റേറ്റ് നെഗറ്റീവ് ആയിരുന്നെങ്കിലും അവര്‍ പ്ലേഓഫിലേക്കു മുന്നേറി. 2018ലാവട്ടെ രാജസ്ഥാന്‍ റോയല്‍സായിരുന്നു പ്ലേഓഫിലേക്കു കഷ്ടിച്ചു കടന്നുകൂടിയത്.

കഴിഞ്ഞ സീസണ്‍
കഴിഞ്ഞ സീസണിലെ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും ആറു വിജയങ്ങള്‍ വീതം നേടി ഒപ്പത്തിനൊപ്പമായിരുന്നു. ഇതോടെ നെറ്റ് റണ്‍റേറ്റ് നിര്‍ണായകമായി. മെച്ചപ്പെട്ട നെറ്റ് റണ്‍റേറ്റിന്റെ ആനുകൂല്യത്തില്‍ ഹൈദരാബാദ് പ്ലേഓഫിലേക്കു ടിക്കറ്റെടുക്കുകയും ചെയ്തു.
ഈ സീസണില്‍ ആറു മല്‍സരങ്ങളില്‍ ഒന്നില്‍ മാത്രം ജയിച്ച് രണ്ടു പോയിന്റുമായി അവസാന സ്ഥാനത്തുള്ള കിങ്‌സ് ഇലവന്‍ പഞ്ചാബിന് ഇനിയും പ്ലേഓഫ് സാധ്യത നിലനില്‍ക്കുന്നുണ്ട്. ശേഷിച്ച എട്ടു മല്‍സരങ്ങളില്‍ അഞ്ചെണ്ണത്തിലെങ്കിലും മികച്ച റണ്‍റേറ്റില്‍ വിജയിക്കാനായാല്‍ പഞ്ചാബിന് പ്ലേഓഫില്‍ കടക്കാന്‍ കഴിയും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications