IPL 2020: സൂപ്പര്‍ ഓവറിലേതടക്കം അഞ്ച് വിക്കറ്റ്- ഫേവറിറ്റ് ഏത്, ലോക്കി പറയുന്നു
അബുദാബി: ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ സൂപ്പര്‍ ഓവറില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് മറികടന്ന മല്‍സരത്തില്‍ ന്യൂസിലാന്‍ഡ് താരം ലോക്കി ഫെര്‍ഗൂസനായിരുന്നു ടീമിന്റെ ഹീറോ. സൂപ്പര്‍ ഓവറിലെ രണ്ടു വിക്കറ്റടക്കം കളിയില്‍ അഞ്ചു വിക്കറ്റുകളാണ് ലോക്കി കൊയ്തത്. ഈ സീസണില്‍ ആദ്യമായി കളിച്ച മല്‍സരത്തില്‍ തന്നെ മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരവുമായാണ് അദ്ദേഹം ടീം മാനേജ്‌മെന്റിനു മുന്നില്‍ തന്റെ മികവ് പ്രകടിപ്പിച്ചത്.

സൂപ്പര്‍ ഓവറില്‍ മൂന്നു ബോളിനിടെയാണ് ലോക്കി രണ്ടു വിക്കറ്റുകള്‍ കൊയ്ത് ഹൈദരാബാദിന്റെ ഇന്നിങ്‌സ് അവസാനിപ്പിച്ചത്. ആദ്യ പന്തില്‍ നായകന്‍ ഡേവിഡ് വാര്‍ണറെ ക്ലീന്‍ ബൗള്‍ഡാക്കി അദ്ദേഹം മൂന്നാമത്തെ പന്തില്‍ അബ്ദുള്‍ സമദിന്റെയും കുറ്റി തെറിപ്പിച്ചു. വെറും രണ്ടു റണ്‍സാണ് സൂപ്പര്‍ ഓവറില്‍ ഹൈദരാബാദ് നേടിയത്. മൂന്നു റണ്‍സെന്ന വിജയലക്ഷ്യം കെകെആര്‍ മറികടക്കുകയും ചെയ്തു.
നേരത്തേ നാലോവറില്‍ 15 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ലോക്കി മൂന്നു വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു. കെയ്ന്‍ വില്ല്യംസണ്‍, പ്രിയം ഗാര്‍ഗ്, മനീഷ് പാണ്ഡെ എന്നിവരായിരുന്നു പേസറുടെ ഇരകള്‍. സൂപ്പര്‍ ഓവറില്‍ ക്യാപ്റ്റന്‍ ഇയോന്‍ മോര്‍ഗന്‍ പന്തേല്‍പ്പിച്ചപ്പോള്‍ കൃത്യമായ പ്ലാനിങോടെയാണ് താന്‍ ബൗള്‍ ചെയ്തതെന്നു ലോക്കി വെളിപ്പെടുത്തി. സൂപ്പര്‍ ഓവറിന്റെ തുടക്കത്തില്‍ തന്നെ വാര്‍ണറെ പുറത്താക്കാനായതാണ് കളിയില്‍ തന്റെ ഫേവറിറ്റ് വിക്കറ്റെന്നു ലോക്കി പറയുന്നു.
വളരെ ശാന്തപ്രകൃതമുള്ള മോര്‍ഗനെപ്പോലൊരു ക്യാപ്റ്റനെ ലഭിച്ചത് മഹത്തായ കാര്യമാണ്. കളിയിലുടനീളം കൃത്യമായ പ്ലാനിങോടെയായിരുന്നു ബൗള്‍ ചെയ്തത്. കടുപ്പമേറിയ വിക്കറ്റില്‍ വളരെ മികച്ച വിജയമായിരുന്നു ഇത്. ബാറ്റ്‌സ്മാന്‍മാരുടെ ശ്രമത്തിനു ശേഷം തന്റെ ഭാഗത്തു നിന്നും നിര്‍ണായക സംഭാവന വിജയത്തിലേക്കു നല്‍കാനായത് മഹത്തായ അനുഭവമാണെന്നും ലോക്കി കൂട്ടിച്ചേര്‍ത്തു.
മല്‍സരത്തില്‍ കെകെആറിനു വേണ്ടി മിന്നുന്ന പ്രകടനം നടത്തിയ ലോക്കിയെ കെകെആര്‍ ക്യാപ്റ്റന്‍ മോര്‍ഗന്‍ അഭിനന്ദിച്ചു. രണ്ടു ഘട്ടങ്ങളിലും ബൗള്‍ ചെയ്യാനെത്തി തകര്‍പ്പന്‍ പ്രകടനം നടത്തുകയെന്നത് അവിസ്സ്മരണീയമാണ്. കഴിഞ്ഞ കുറച്ചു മല്‍സരങ്ങളില്‍ വിജയദാഹം ടീമില്‍ അത്ര പ്രകടനമായിരുന്നില്ല. എന്നാല്‍ ഹൈദരാബാദിനെതിരേ നല്ല പോരാട്ടവീര്യമാണ് ടീം കാഴ്ചവച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications