Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: മുംബൈയോ, ഡല്‍ഹിയോ, സീസണിലെ മികച്ച ടീം മുംബൈയെന്ന് ലാറ- കാരണവും ചൂണ്ടിക്കാട്ടി

യുഎഇയില്‍ നടന്നു കൊണ്ടിരിക്കുന്ന ഐപിഎല്ലിന്റെ 13ാം സീസണിലെ ഏറ്റവും മികച്ച ടീം ഏതാണെന്നും ഇതനുള്ള കാരണം എന്താണെന്നും ചൂണ്ടിക്കാണിച്ചിരിക്കുകയാണ് വെസ്റ്റ് ഇന്‍ഡീസ് ബാറ്റിങ് ഇതിഹാസം ക്രിസ് ഗെയ്ല്‍. ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സും ഡല്‍ഹി ക്യാപ്പിറ്റല്‍സുമാണ് നിലവില്‍ ടൂര്‍ണമെന്റില്‍ ഏറ്റവും മികച്ച പ്രകടനം നടത്തിക്കൊണ്ടിരിക്കുന്നത്. പോയിന്റ് പട്ടികയിലെ ഒന്നാംസ്ഥാനത്തിനു വേണ്ടി ഇരുടീമുകളും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്.

1

ഡല്‍ഹിയേക്കാള്‍ മികച്ച ടീം മുംബൈയാണന്നു ലാറ അഭിപ്രായപ്പെട്ടു. ടീമിന്റെ അനുഭവസമ്പത്താണ് മുംബൈയ്ക്കു മേല്‍ അവര്‍ക്കു നേരിയ മുന്‍തൂക്കം നേടിക്കൊടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മുംബൈ ഇന്ത്യന്‍സാണ് ഇപ്പോള്‍ നമ്പര്‍ വണ്‍ ടീം. ഡല്‍ഹി ക്യാപ്പിറ്റല്‍സും മികച്ച ടീം തന്നെ. പക്ഷെ ടീമിന്റെ അനുഭവസമ്പത്ത് നോക്കിയാല്‍ മുംബൈയ്ക്കും താഴെയാണ് ഡല്‍ഹിയെന്നു സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഷോയില്‍ ലാറ വിശദമാക്കി.

വെള്ളിയാഴ്ച അബുദാബിയില്‍ നടന്ന മല്‍സരത്തില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ എട്ടു വിക്കറ്റിനു തകര്‍ത്തുവിട്ട് മുംബൈ പോയിന്റ് പട്ടികയില്‍ തലപ്പത്തേക്കു കയറിയിരുന്നു. ടൂര്‍ണമെന്റില്‍ മുംബൈുടെ ഹാട്രിക്ക് വിജയം കൂടിയായിരുന്നു ഇത്. എട്ടു മല്‍സരങ്ങളില്‍ നിന്നും 12 പോയിന്റോടെയാണ് മുംബൈ ഒന്നാംസ്ഥാനത്തുള്ളത്. ഡല്‍ഹിക്കും ഇതേ പോയിന്റ് തന്നെയുണ്ട്. എന്നാല്‍ മികച്ച നെറ്റ് റണ്‍റേറ്റില്‍ മുംബൈ മുന്നിലെത്തുകയായിരുന്നു.

2

സ്ഥാനമൊഴിഞ്ഞ ദിനേഷ് കാര്‍ത്തികിനു പകരം ഇയോന്‍ മോര്‍ഗനായിരുന്നു മുംബൈക്കെതിരേ കെകെആറിനെ നയിച്ചത്. ആദ്യം ബാറ്റ് ചെയ്ത കെകെആറിനെ 148 റണ്‍സിലൊതുക്കാന്‍ മുംബൈ ബൗളര്‍മാര്‍ക്കു കഴിഞ്ഞു. മറുപടിയില്‍ നായകന്‍ രോഹിത് ശര്‍മയും ക്വിന്റണ്‍ ഡികോക്കും ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ 94 റണ്‍സെടുത്തപ്പോള്‍ തന്നെ മുംബൈ വിജയമുറപ്പിച്ചിരുന്നു. 19 പന്തുകള്‍ ബാക്കിനില്‍ക്കെ രണ്ടു വിക്കറ്റുകള്‍ മാത്രം നഷ്ടത്തില്‍ മുംബൈ ലക്ഷ്യം മറികടക്കുകയും ചെയ്തു.

ക്ലിനിക്കല്‍ വിജയമെന്നായിരുന്നു കെകെആറിനെതിരായ ജയത്തെ മുംബൈ ക്യാപ്റ്റന്‍ രോഹിത് ശര്‍മ വിശേഷിപ്പിച്ചത്. ടൂര്‍ണമെന്റിലെ ഇനിയുള്ള മല്‍സരങ്ങളിലും എതിരാളികളോടു ഒരു ദയയും കാണിക്കാതെ ജയിക്കാന്‍ ശ്രമിക്കണമെന്ന് അദ്ദേഹം ടീമിനോടു ആവശ്യപ്പെടുകയും ചെയ്തു.

Story first published: Saturday, October 17, 2020, 20:06 [IST]
Other articles published on Oct 17, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+