Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: എവിടെ യൂനിവേഴ്‌സല്‍ ബോസ്? ഗെയ്‌ലിനെ തിരഞ്ഞ പഞ്ചാബ് ആരാധകര്‍ക്കു നിരാശയും ഞെട്ടലും

ദുബായ്: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരായ കളിക്കുള്ള പ്ലെയിങ് ഇലവനെ പ്രഖ്യാപിച്ചപ്പോള്‍ അക്കൂട്ടത്തില്‍ യൂനിവേഴ്‌സല്‍ ബോസെന്നു വിശേഷിപ്പിക്കപ്പെടുന്ന ക്രിസ് ഗെയ്ല്‍ ഇല്ലാത്തതിന്റെ നിരാശയിലും ഞെട്ടലിലുമായിരുന്നു ടീമിന്റെ ആരാധകര്‍. നിരവധി പേരാണ് സമൂഹ മാധ്യമത്തിലൂടെ ഗെയ്‌ലിന്റെ അഭാവത്തില്‍ നിരാശ പ്രകടിപ്പിച്ചത്. കെഎല്‍ രാഹുലിന്റെ ക്യാപ്റ്റന്‍സിയില്‍ പഞ്ചാബ് ഐപിഎല്ലില്‍ ആദ്യമായി കളിച്ച മല്‍സരം കൂടിയായിരുന്നു ഇത്.

1

രാഹുലിനൊപ്പം ഗെയ്‌ലായിരിക്കും പഞ്ചാബിന്റെ ഇന്നിങ്‌സിനു തുടക്കം കുറിക്കുകയെന്നായിരുന്നു ആരാധകര്‍ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ഇവരെയെല്ലാം നിരാശപ്പെടുത്തിയാണ് വിന്‍ഡീസ് ഇതിഹാസം ഈ കളിയില്‍ ഇല്ലെന്നു രാഹുല്‍ വ്യക്തമാക്കിയത്. ഗെയ്‌ലിനു പകരം നാട്ടുകാരനും വെടിക്കെട്ട് ബാറ്റ്‌സ്മാനുമായ നിക്കോളാസ് പുരാന്‍ പഞ്ചാബിന്റെ ഇലവനില്‍ ഇടം പിടിക്കുകയും ചെയ്തു.

സൗരഭ് തിവാരി ഇന്നലെ ഫിഫ്റ്റിയടിച്ചു, മുരളി വിജയ് കളിക്കുന്നു, ഇന്ന് ഗെയ്ല്‍ ഒഴിവാക്കപ്പെട്ടിരിക്കുന്നു, ഇത് 2010ലെ ഐപിഎല്ലാണ് എന്നായിരുന്നു ഒരാള്‍ ട്വിറ്ററില്‍ കുറിച്ചത്.ട്വിറ്ററിലൂടെ വേറെയും നിരരവധി പേര്‍ ഗെയ്ല്‍ ഇല്ലാത്തതില്‍ നിരാശ പ്രകടിപ്പിച്ചു.

എന്നാല്‍ എന്തുകൊണ്ടാണ് ഗെയ്‌ലിനെ പഞ്ചാബിന്റെ പ്ലെയിങ് ഇലവനില്‍ നിന്നും മാറ്റിനിര്‍ത്തിയതെന്നു വ്യക്തമല്ല. പുതിയ വിക്കറ്റാണിത്. ഇത് എങ്ങനെയുള്ളതാണെന്നറിയില്ല. ഞാന്‍ ആത്മവിശ്വാസത്തിലാണ്, ടീമും അങ്ങനെ തന്നെ. വീണ്ടും ക്രീസിലെത്തി ക്രിക്കറ്റ് കളിക്കാന്‍ കഴിയുന്നത് നല്ല അവസരമായാണ് കാണുന്നത്. ഇന്‍ഡോറില്‍ തന്ന കഴിയേണ്ടി വന്നത്. ബുദ്ധിമുട്ടേറിയ കാര്യമായിരുന്നു. എന്നാല്‍ ഇത് തന്ത്രങ്ങളെക്കുറിച്ചു ചിന്തിക്കാന്‍ തങ്ങള്‍ക്കു സമയം നല്‍കി. മാക്‌സ്വെല്‍, പുരാന്‍, ജോര്‍ഡന്‍, കോട്രെല്‍ എന്നിവരായിരിക്കും നാലു വിദേശ കളിക്കാര്‍ എന്നായിരുന്നു ടേസിനു ശേഷം രാഹുലിന്റെ വാക്കുകള്‍.

Note: The images used are representational

Story first published: Sunday, September 20, 2020, 22:10 [IST]
Other articles published on Sep 20, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+