IPL 2020: തുടരെ അഞ്ചു ജയം, പഞ്ചാബ് ആഘോഷിക്കാന്‍ വരട്ടെ- പ്ലേഓഫിലെത്താന്‍ ഇതും സംഭവിക്കണം
ഐപിഎല്ലിന്റെ ഈ സീസണില്‍ പ്ലേഓഫ് കാണാതെ ആദ്യം പുറത്താവുമെന്ന നാണക്കേടിന് അരികിലായിരുന്നു ഒരു ഘട്ടത്തില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബ്. സീസണിന്റെ ആദ്യപകുതിയിലെ മല്‍സരങ്ങള്‍ കഴിഞ്ഞപ്പോള്‍ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തായിരുന്നു കെഎല്‍ രാഹുലിന്റെ ടീം. എന്നാല്‍ സീസണിലെ രണ്ടാം പകുതിയില്‍ അവര്‍ അവിസ്മരണീയ തിരിച്ചുവരവ് തന്നെ നടത്തി. തുടര്‍ച്ചയായി അഞ്ചു കളികളിലാണ് പഞ്ചാബ് വെന്നിക്കൊടി പാറിച്ചത്. ഇതോടെ പോയിന്റ് പട്ടികയില്‍ നാലാംസ്ഥാനത്തേക്കു അവര്‍ കുതിച്ചുയരുകയും ചെയ്തു.
നിലവില്‍ 12 മല്‍സരങ്ങളില്‍ നിന്നും 12 പോയിന്റോടെയാണ് അവര്‍ നാലാംസ്ഥാനത്തു നില്‍ക്കുന്നത്. ടോപ്പ് ഫോറിലെത്തിയെങ്കിലും പഞ്ചാബിന് ഇനിയും പ്ലേഓഫ് ഉറപ്പിക്കാനായിട്ടില്ല. പ്ലോഓഫിലെത്താന്‍ അവര്‍ക്കു ഇനിയെന്താണ് വേണ്ടതെന്നു നോക്കാം.

രണ്ടെണ്ണം കൂടി ജയിച്ചാല്‍ ഉറപ്പ്
16 പോയിന്റ് നേടാനായാല്‍ റണ്‍റേറ്റോ, മറ്റു കണക്കുകൂട്ടലുകളോ ഇല്ലാതെ തന്നെ പഞ്ചാബിന് പ്ലേഓഫിലെത്താന്‍ കഴിയും. ഇനിയുള്ള രണ്ടു കളികളും കൂടി ജയിക്കുകയാണ് ഇതിനു പഞ്ചാബ് ചെയ്യേണ്ടത്.
അടുത്ത രണ്ടു കളികളില്‍ ഒന്നില്‍ ജയവും ഒന്നില്‍ തോല്‍വിയുമാണെങ്കില്‍ പഞ്ചാബ് കുറച്ചു വിയര്‍ക്കും. 14 പോയിന്റാണ് അപ്പോള്‍ അവര്‍ക്കുണ്ടാവുക. നിലവിലെ സാഹചര്യത്തില്‍ പഞ്ചാബിന് താഴെയുള്ള മൂന്നു ടീമുകള്‍ക്കു കൂടി 14ഉം അതില്‍ കൂടുതലും പോയിന്റ് നേടാന്‍ കഴിയും. ടോപ്പ് ത്രീയിലെ മൂന്നു ടീമുകളും കൊല്‍ക്കത്ത നൈറ്റ്‌റൈഡഴ്‌സും 16 പോയിന്റ് നേടിയാല്‍ പഞ്ചാബ് പ്ലേഓഫിലെത്താതെ പുറത്താവും.

നെറ്റ് റണ്‍റേറ്റ്
ഇനി പഞ്ചാബിനൊപ്പം മറ്റു ചില ടീമുകളും ഒരു പോയിന്റാണ് നേടുന്നതെങ്കില്‍ നെറ്റ് റണ്‍റേറ്റായിരിക്കും പ്ലേഓഫിലേക്കുള്ള ടീമിനെ തീരുമാനിക്കുക. നെറ്റ് റണ്‍റേറ്റ് നോക്കിയാല്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്, രാജസ്ഥാന്‍ റോയല്‍സ് എന്നിവരില്‍ നിന്നും പഞ്ചാബിന് വെല്ലുവിളിയില്ല. എന്നാല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നെറ്റ് റണ്‍റേറ്റില്‍ പഞ്ചാബിനും മുകളിലാണ്. അടുത്ത മൂന്നു കളികളിലും എസ്ആര്‍ച്ച് ജയിച്ച് 14 പോയിന്റ് നേടിയാല്‍ അവരുടെ പ്ലേഓഫ് സാധ്യത വര്‍ധിക്കുകയും ചെയ്യും. പോയിന്റ് പട്ടികയില്‍ ആദ്യ മൂന്നു സ്ഥാനങ്ങളിലുള്ള മുംബൈ ഇന്ത്യന്‍സ്, ഡല്‍ഹി ക്യാപ്പിറ്റല്‍സ്, റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ എന്നിവര്‍ക്കെതിരേയാണ് എസ്ആര്‍എച്ചിന്റെ ഇനിയുള്ള മല്‍സരങ്ങള്‍.

പഞ്ചാബിന്റെ തിരിച്ചുവരവ്
സീസണിലെ ആദ്യത്തെ ഏഴു മല്‍സരങ്ങള്‍ കഴിഞ്ഞപ്പോള്‍ ഒരെണ്ണത്തില്‍ മാത്രമായിരുന്നു പഞ്ചാബിനു ജയിക്കാനായത്. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരേയായിരുന്നു ഇത്. തുടര്‍ന്ന് നായകന്‍ രാഹുലും കോച്ച് അനില്‍ കുംബ്ലെയുമെല്ലാം ഏറെ വിമര്‍ശനങ്ങളും നേരിട്ടിരുന്നു.
എന്നാല്‍ സീസണിന്റെ രണ്ടാംപകുതിയില്‍ ചിത്രം ആകെ മാറി. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ (എട്ട് വിക്കറ്റ്), മുംബൈ ഇന്ത്യന്‍സ് (ടൈ, ഡബിള്‍ സൂപ്പര്‍ ഓവര്‍), ഡല്‍ഹി ക്യാപ്പിറ്റല്‍സ് (അഞ്ചു വിക്കറ്റ്), സണ്‍റൈസേഴ്‌സ് ഹൈദരാബാദ് (12 റണ്‍സ്), കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് (എട്ടു വിക്കറ്റ്) എന്നിങ്ങനെ എതിരാളികളെ തകര്‍ത്തെറിഞ്ഞ് പഞ്ചാബ് കുതിക്കുകയായിരുന്നു. ഇനി രാജസ്ഥാന്‍ റോയല്‍സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ് എന്നിവരാണ് പഞ്ചാബിന്റെ എതിരാളികള്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications