Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020- കന്നിക്കിരീടം നേടാന്‍ ആര്‍സിബി എന്തു ചെയ്യണം? ഡാരന്‍ സമിയുടെ ഉപദേശം

ഐപിഎല്ലില്‍ ഒരു കിരീടത്തിനു വേണ്ടിയുള്ള റോയല്‍ ചാലഞ്ചേഴ്‌സിന്റെ വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പ് നീളുകയാണ്. യുഎഇയില്‍ നടന്ന ഇത്തവണത്തെ 13ാം സീസണിലും ആര്‍സിബിക്കു കാലിടറുകയായിരുന്നു. എലിമിനേറ്ററില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോടു തോറ്റ് വിരാട് കോലിയുടെ ടീം പുറത്താവുകയായിരുന്നു.
ഇതിനു ശേഷം വലിയ വിമര്‍ശനങ്ങളാണ് ആര്‍സിബി ക്യാപ്റ്റന്‍ വിരാട് കോലിക്കു നേരെ ഉയര്‍ന്നത്.

എട്ടു വര്‍ഷം ടീമിനെ നയിച്ചിട്ടും കിരീടം നേടാന്‍ സാധിക്കാതിരുന്നതോടെ കോലിയെ നായകസ്ഥാനത്തു നിന്നു നീക്കണമെന്നു പലരും ആവശ്യപ്പെട്ടിരുന്നു. ഇപ്പോഴിതാ ഐപിഎല്ലില്‍ ചാംപ്യന്‍മാരാവാന്‍ ആര്‍സിബി എന്താണ് ചെയ്യേണ്ടത് എന്നതിനെക്കുറിച്ച് അഭിപ്രായം തുറന്നു പറഞ്ഞിരിക്കുകയാണ് വെസ്റ്റ് ഇന്‍ഡീസ് ഓള്‍റൗണ്ടര്‍ ഡാരന്‍ സമി.

മെച്ചപ്പെടുത്തേണ്ടത് ബൗളിങ്

മെച്ചപ്പെടുത്തേണ്ടത് ബൗളിങ്

ആര്‍സിബി പുതിയ സീസണില്‍ ബൗളിങ് മെച്ചപ്പെടുത്തുന്നതിനായിരിക്കണം മുന്‍തൂക്കം നല്‍കേണ്ടതെന്നു സമി ട്വിറ്ററില്‍ കുറിച്ചു.
അടുത്ത സീസണില്‍ ആര്‍സിബി ചില അഴിച്ചുപണികള്‍ വരുത്തേണ്ടതുണ്ട്. ബാറ്റ്‌സ്മാന്‍മാര്‍ നിങ്ങളെ കളി ജയിപ്പിക്കും, പക്ഷെ ടൂര്‍ണമെന്റ് നേടിത്തരാന്‍ ബൗളര്‍മാര്‍ വേണം. അത് സംഭവിക്കകുന്നതു വരെ ആര്‍സിബിയുടെ കിരീടത്തിനു വേണ്ടിയുള്ള ക്യാബിനറ്റ് ഒഴിഞ്ഞു തന്നെയിരിക്കുമെന്നും സമി ട്വീറ്റ് ചെയ്തു.

കുഴപ്പം കോലിക്കല്ലെന്നു സെവാഗ്

കുഴപ്പം കോലിക്കല്ലെന്നു സെവാഗ്

കോലിയെ നായകസ്ഥാനത്തു നിന്നു മാറ്റണമെന്ന് പലരും മുറവിളി കൂട്ടിയപ്പോള്‍ കോലിയുടെ ക്യാപ്റ്റന്‍സിക്കല്ല കുഴപ്പമെന്നു കഴിഞ്ഞ ദിവസം ഇന്ത്യയുടെ മുന്‍ ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ് ചൂണ്ടിക്കാട്ടിയിരുന്നു.
സന്തുലിതമായ ടീമല്ല കോലിക്കു ലഭിച്ചിരിക്കുന്നതെന്നും അദ്ദേഹത്തെ മാറ്റിയാല്‍ ആര്‍സിബി മെച്ചപ്പെടില്ലെന്നുമായിരുന്നു സെവാഗ് പറഞ്ഞത്. ഇന്ത്യന്‍ ടീമനെ കോലി മികച്ച രീതിയില്‍ നയിക്കുന്നുണ്ട്. പക്ഷെ ആര്‍സിബിയില്‍ അദ്ദേഹത്തിന് ഇതാവര്‍ത്തിക്കാന്‍ സാധിക്കുന്നില്ല. അപ്പോള്‍ അതിനര്‍ഥം കുഴപ്പം ആര്‍സിബിക്കു തന്നെയാണെന്നാണ്.
ഒരു ക്യാപ്റ്റന് മികച്ച ടീമിനെ ലഭിക്കുകയെന്നത് പ്രധാനമാണ്. ആര്‍സിബി മാനേജ്‌മെന്റ് കോലിയെ മാറ്റുന്നതിനെക്കുറിച്ച് ചിന്തിക്കില്ലെന്നാണ് പ്രതീക്ഷിക്കുന്നത് പകരം എങ്ങനെ ടീമിനെ മെച്ചപ്പെടുത്തണമെന്നതിനെക്കുറിച്ചാണ് ആലോചിക്കേണ്ടതെന്നും സെവാഗ് പറഞ്ഞിരുന്നു.

വമ്പന്‍ തോല്‍വി

വമ്പന്‍ തോല്‍വി

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ ആറു വിക്കറ്റിന്റെ വമ്പന്‍ തോല്‍വിയാണ് ആര്‍സിബി ഏറ്റുവാങ്ങിയത്. നാലു വര്‍ഷങ്ങള്‍ക്കു ശേഷം ആര്‍സിബി കളിച്ച പ്ലേഓഫ് കൂടിയായിരുന്നു ഇത്. എന്നാല്‍ കിരീടത്തിന് രണ്ടു മല്‍സരമകലെ അവര്‍ക്കു പിഴയ്ക്കുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത ആര്‍സിബിക്കു 131 റണ്‍സാണ് നേടാനായത്. എബി ഡിവില്ലിയേഴ്‌സിന്റെ (56) ഇന്നിങ്‌സ് അവരുടെ രക്ഷിക്കുകയായിരുന്നു. മറുപടിയില്‍ മല്‍സരം അവസാന ഓവര്‍ വരെയെത്തിക്കാന്‍ ആര്‍സിബിക്കായെങ്കിലും കെയ്ന്‍ വില്ല്യംസണിന്റെ (50*) അപരാജിത ഫിഫ്റ്റി എസ്ആര്‍എച്ചിനു വിജയം നേടിക്കൊടുത്തു.

Story first published: Sunday, November 8, 2020, 15:37 [IST]
Other articles published on Nov 8, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+