Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020- ആര്‍സിബിക്ക് മുന്നറിയിപ്പ്- 2016 ഓര്‍മയില്ലേ? എസ്ആര്‍എച്ച് അതാവര്‍ത്തിക്കുമെന്ന് വാര്‍ണര്‍

ഐപിഎല്ലില്‍ എലിമിനേറ്ററിനു തയ്യാറെടുക്കുന്ന വിരാട് കോലിയുടെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ക്യാപ്റ്റനും ഓസ്‌ട്രേലിയയുടെ സൂപ്പര്‍ താരവുമായ ഡേവിഡ് വാര്‍ണര്‍. വെള്ളിയാഴ്ചയാണ് ആര്‍സിബി-എസ്ആര്‍എച്ച് എലിമിനേറ്റ പോരാട്ടം. ഈ മല്‍സരത്തില്‍ തോല്‍ക്കുന്നവര്‍ ടൂര്‍ണമെന്റില്‍ നിന്നു പുറത്താവും. ജയിക്കുന്ന ടീമിന് സെമി ഫൈനലിനു തുല്യമായ ക്വാളിഫയര്‍ രണ്ടില്‍ കളിക്കണം. ക്വാളിഫയര്‍ വണ്ണില്‍ തോല്‍ക്കുന്ന ടീമായിരിക്കും എതിരാളികള്‍. ക്വാളിഫയര്‍ രണ്ടിലെ വിജയികളായിരിക്കും ഫൈനലിലെത്തുന്ന രണ്ടാമത്തെ ടീം.

ഒരു ഘട്ടത്തില്‍ പ്ലേഓഫിലെത്താതെ പുറത്താവുമെന്ന് കരുതിയ ഹൈദരാബാദ് ഹാട്രിക്ക് വിജയവുമായാണ് പോയിന്റ് പട്ടികയില്‍ നാലാംസ്ഥാനത്തു ഫിനിഷ് ചെയ്ത് പ്ലേഓഫിലേക്കു മുന്നേറിയത്. പോയിന്റ് പട്ടികയില്‍ ടോപ്പ് ഫോറിലുള്ള മുംബൈ ഇന്ത്യന്‍സ്, ഡല്‍ഹി ക്യാപ്പിറ്റല്‍സ്, റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ എന്നിവരെയാണ് തുടര്‍ച്ചയായ മല്‍സരങ്ങള്‍ എസ്ആര്‍എച്ച് തകര്‍ത്തുവിട്ടത്.

2016ലെ ഫൈനലില്‍ തോല്‍പ്പിച്ചു

2016ലെ ഫൈനലില്‍ തോല്‍പ്പിച്ചു

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ മികച്ച ടീമാണെന്നു വാര്‍ണര്‍ അഭിപ്രായപ്പെട്ടു. ആര്‍സിബി ടീമില്‍ അപകടകാരികളായ ഒരുപാട് കളിക്കാരുണ്ട്. 2016ലെ ഐപിഎല്‍ ഫൈനലില്‍ ആര്‍സിബിയെ തോല്‍പ്പിച്ചാണ് ഞങ്ങള്‍ ജേതാക്കളായത്.
വീണ്ടുമൊരു ജീവന്‍മരണ പോരാട്ടത്തില്‍ ആര്‍സിബി എതിരാളികളായി വന്നിരിക്കുകയാണ്. നിലവിലെ ഫോം തുടരാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും 2016ലെ ഫൈനലിലേതു പോലെ ആര്‍സിബിയെ തോല്‍പ്പിക്കാനാവുമെന്നാണ് കരുതുന്നതെന്നും വാര്‍ണര്‍ വ്യക്തമാക്കി.

മുംബൈയ്‌ക്കെതിരായ പ്രകടനം

മുംബൈയ്‌ക്കെതിരായ പ്രകടനം

നിര്‍ണായകമായ അവസാനത്തെ ലീഗ് മല്‍സരത്തില്‍ നിലവിലെ ചാംപ്യന്‍മാരും പോയിന്റ് പട്ടികയിലെ ഒന്നംസ്ഥാനക്കാരുമായ മുംബൈ ഇന്ത്യന്‍സിനെ നിഷ്പ്രഭരാക്കുന്ന പ്രകടനമായിരുന്നു എസ്ആര്‍എച്ച് പുറത്തെടുത്തത്. പത്തു വിക്കറ്റിന് മുംബൈയെ നിഷ്പ്രഭരാക്കിയിരുന്നു. ആദ്യം ബൗളിങിലും പിന്നീട് ബാറ്റിങിലും ഹൈദരാബാദിനു മുന്നില്‍ മുംബൈ നിസ്സഹായരായിരുന്നു.
മുംബൈ കൡയില്‍ ചില താരങ്ങള്‍ക്കു വിശ്രമം നല്‍കിയിരുന്നു. എങ്കിലും അവരെ 150 റണ്‍സിലൊതുക്കുകയെന്നത് ഗംഭീര പ്രകടനം തന്നെയാണ്. ഒരുപാട് ഇടംകൈയന്‍ ബാറ്റ്‌സ്മാന്‍മാരുള്ള മുംബൈയ്‌ക്കെതരേ നദീം നാലോവറില്‍ 19 റണ്‍സ് മാത്രമേ വിട്ടുകൊടുത്തുള്ളൂ. രണ്ടു വിക്കറ്റെടുക്കുകയും ചെയ്തു. ഇതു അവിസ്മരണീയ പ്രകടനം തന്നെയാണെന്നും വാര്‍ണര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

റണ്‍ചേസ്

റണ്‍ചേസ്

മുംബൈയ്‌ക്കെതിരേ ഒരു ക്യാച്ച് പാഴാക്കിയപ്പോള്‍ റാഷിദ് ഖാന്റെ നിരാശ നിങ്ങള്‍ കണ്ടിട്ടുണ്ടാവും. അത്രയും പാഷനോടെയാണ് ഞങ്ങള്‍ കളിക്കുന്നത്. റണ്‍ചേസില്‍ ഹൈദരാബാദിന് മികച്ച തുടക്കം നല്‍കാന്‍ കഴിഞ്ഞതില്‍ എനിക്കു അഭിമാനമുണ്ട്. അത് എന്റെ ജോലിയും ഉത്തരവാദിത്വവുമാണ്. ഭാഗ്യവശാല്‍ വലിയ സ്‌കോര്‍ ടീമിന് പിന്തുടരേണ്ടി വന്നില്ലെന്നും വാര്‍ണര്‍ മല്‍സരശേഷം പറഞ്ഞിരുന്നു.
നേരത്തേ ലീഗ് ഘട്ടത്തില്‍ ആര്‍സിബിയും എസ്ആര്‍എച്ചും ഏറ്റുമുട്ടിയപ്പോള്‍ ഇരുടീമുകളും ഓരോ ജയം വീതം നേടിയിരുന്നു. ആദ്യപാദത്തില്‍ ആര്‍സിബി 10 റണ്‍സിനു ജയിച്ചപ്പോള്‍ രണ്ടാം പാദത്തില്‍ എസ്ആര്‍എച്ച് അഞ്ചു വിക്കറ്റിനു കണക്കുതീര്‍ക്കുകയും ചെയ്തു.

Story first published: Thursday, November 5, 2020, 15:58 [IST]
Other articles published on Nov 5, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+