Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: പ്ലേഓഫ് ടിക്കറ്റ് അവര്‍ നേടും, പഞ്ചാബിന്റെ സാധ്യത- പ്രീതി സിന്‍ഡ പറയുന്നു

ഐപിഎല്ലില്‍ വെള്ളിയാഴ്ച രാത്രി നടന്ന കളിയില്‍ രാജസ്ഥാന്‍ റോയല്‍സിനോടേറ്റ ഏഴു വിക്കറ്റിന്റെ കനത്ത പരാജയം കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ പ്ലേഓഫ് സാധ്യതകള്‍ തുലാസിലാക്കിയിരുന്നു. ഈ കളിയില്‍ ജയിച്ചിരുന്നെങ്കില്‍ അവര്‍ക്കു പ്ലേഓഫിന് തൊട്ടരികില്‍ എത്താമായിരുന്നു. എന്നാല്‍ രാജസ്ഥാന്റെ ബാറ്റിങ് കരുത്തിനു മുന്നില്‍ കെഎല്‍ രാഹുലും സംഘവും നിഷ്പ്രഭരായി.

ടൂര്‍ണമെന്റില്‍ തുടര്‍ച്ചയായ അഞ്ചു വിജയങ്ങള്‍ക്കു ശേഷം പഞ്ചാബിന് നേരിട്ട ആദ്യ തോല്‍വി കൂടിയായിരുന്നു ഇത്. രാജസ്ഥാനെതിരായ പരാജയം പഞ്ചാബിന്റെ പ്ലേഓഫ് സ്വപ്‌നങ്ങള്‍ ഇല്ലാതാക്കില്ലെന്നു അഭിപ്രായപ്പെട്ടിരിക്കുകയാണ് ടീമുടമകളിലൊരാളും മുന്‍ ബോളിവുഡ് നടിയുമായ പ്രീതി സിന്‍ഡ.

പ്ലേഓഫിലെത്താന്‍ കഴിയും

പ്ലേഓഫിലെത്താന്‍ കഴിയും

പഞ്ചാബിന്റെ പ്ലേഓഫ് സാധ്യതയെക്കുറിച്ച് ട്വിറ്ററിലൂടെയാണ് പ്രീതി പ്രതീക്ഷ പ്രകടിപ്പിച്ചത്. ഒരു ദിവസം മോശമായത് കൊണ്ട് നിങ്ങളും മോശക്കാരാണെന്ന് പറയാന്‍ കഴിയില്ല. നമുക്ക് ഇനിയും അതിനു സാധിക്കും. ഇന്നു രാത്രിയിലെ മല്‍സരത്തെക്കുറിച്ച് മറന്ന് അടുത്ത കളിയെക്കുറിച്ചാണ് കിങ്‌സ് ഇലവന്‍ പഞ്ചാബ് ചിന്തിക്കേണ്ടത്. ഈ ടൂര്‍ണമെന്റ് ഒരുപാട് ടീമുകള്‍ക്കു വേണ്ടി പ്രതീക്ഷയുടെ വാതില്‍ തുറന്നിട്ടിരിക്കുകയാണ്. പ്ലേഓഫിലെത്തണമെന്ന് ഏറ്റവുമധികം ആഗ്രഹിക്കുന്നവരായിരിക്കും ഇനി അതു സ്വന്തമാക്കുകയെന്നായിരുന്നു പ്രീതി സിന്‍ഡ ട്വിറ്ററില്‍ കുറിച്ചത്.

അവസാന കളി സിഎസ്‌കെയ്‌ക്കെതിരകേ

അവസാന കളി സിഎസ്‌കെയ്‌ക്കെതിരകേ

ഇതിനകം പ്ലേഓഫിലെത്താതെ പുറത്തായ എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേയാണ് ഞായറാഴ്ച പഞ്ചാബിന്റെ അവസാന മല്‍സരം. ഒന്നും നഷ്ടപ്പെടാനില്ലെന്ന ആത്മവിശ്വാസത്തില്‍ കളിക്കുന്ന സിഎസ്‌കെ കഴിഞ്ഞ രണ്ടു കളികളില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് എന്നിവരെ ഞെട്ടിച്ചിരുന്നു. പ്ലേഓഫ് സാധ്യത നിലനിര്‍ത്താന്‍ പഞ്ചാബിന് സിഎസ്‌കെയെ തോല്‍പ്പിച്ചേ തീരൂ.
ജയിച്ചാല്‍ മറ്റു ടീമുകളുടെ മല്‍സരഫലം കൂടി ആശ്രയിച്ചാവും പഞ്ചാബിന്റെ പ്ലേഓഫ് പ്രവേശനം. പ്ലേഓഫിനായി ഹൈദരാബാദ്, രാജസ്ഥാന്‍, കൊല്‍ക്കത്ത ടീമുകളില്‍ നിന്നാണ് പഞ്ചാബിന് ഏറ്റവുമധികം വെല്ലുവിളി നേരിടുന്നത്.

രാജസ്ഥാനെതിരേ കനത്ത തോല്‍വി

രാജസ്ഥാനെതിരേ കനത്ത തോല്‍വി

രാജസ്ഥാനെതിരേ ഏകപക്ഷീയമായ തോല്‍വിയാണ് പഞ്ചാബിനു നേരിട്ടത്. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നാലു വിക്കറ്റിന് 185 റണ്‍സെന്ന വിജയിക്കാവുന്ന സ്‌കോറാണ് പടുത്തുയര്‍ത്തിയത്. ഈ ടോട്ടല്‍ രാജസ്ഥാന് വെല്ലുവിളിയുയര്‍ത്തുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല. 17.3 ഓവറില്‍ മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തില്‍ രാജസ്ഥാന്‍ ലക്ഷ്യത്തിലെത്തി.
ബെന്‍ സ്‌റ്റോക്‌സ് (50), മലയാളി താരം സഞ്ജു സാംസണ്‍ (48), നായകന്‍ സ്റ്റീവ് സ്മിത്ത് (31*), റോബിന്‍ ഉത്തപ്പ (30) എന്നിവരെല്ലാം ടീമിന്റെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു.

Story first published: Saturday, October 31, 2020, 17:53 [IST]
Other articles published on Oct 31, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+