Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: മങ്കാദിങ് ശരിയല്ല, തടയാന്‍ എന്തു ചെയ്യണം?- മുത്തയ്യ മുരളീധരന്‍ പറയുന്നു

ക്രിക്കറ്റിലെ മങ്കാദിങിനോടു തനിക്കു യോജിപ്പില്ലെന്നു ശ്രീലങ്കയുടെ മുന്‍ സ്പിന്‍ ഇതിഹാസം മുത്തയ്യ മുരളീധരന്‍ വ്യക്തമാക്കി. നിലവില്‍ ഐപിഎല്‍ ടീം സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമിന്റെ ബൗളിങ് കോച്ചായ അദ്ദേഹം യുഎഇയിലാണുള്ളത്. കഴിഞ്ഞ സീസണിലെ ഐപിഎല്ലില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബ് ക്യാപ്റ്റനും ഓഫ് സ്പിന്നറുമായ ആര്‍ അശ്വിന്‍ രാജസ്ഥാന്‍ റോയല്‍സ് താരം ജോസ് ബട്‌ലറെ മങ്കാദ് ചെയ്ത് ഔട്ടാക്കിയത് വലിയ വിവാദമായിരുന്നു. ഇതിന്റെ പേരില്‍ ഏറെ വിമര്‍ശനങ്ങളും അശ്വിന്‍ നേരിട്ടിരുന്നു.

ക്രിക്കറ്റ് നിയമം അനുസരിച്ച് മങ്കാദിങ് അനുവദനീയമാണെങ്കിലും കളിയുടെ സ്പിരിറ്റിനു ചേരാത്ത പ്രവര്‍ത്തിയാണ് അശ്വിന്റെ ഭാഗത്തു നിന്നുണ്ടായതെന്നായിരുന്നു വിമര്‍ശകര്‍ ചൂണ്ടിക്കാട്ടിയത്.

മുന്നറിയിപ്പും പിഴയും

മുന്നറിയിപ്പും പിഴയും

ബൗളര്‍ പന്തെറിയുന്നതിനു മുമ്പ് തന്നെ നോണ്‍ സ്‌ട്രൈക്കര്‍ ബാറ്റ്‌സ്മാന്‍ ക്രീസിന് പുറത്തേക്ക് ഇറങ്ങി നിന്നാല്‍ ഈ താരത്തെ ബൗളര്‍ സ്റ്റംപ് ചെയ്യുന്നതിനോടു തനിക്കു യോജിപ്പില്ലെന്നു മുരളി പറയുന്നു.
പക്ഷെ, ഒരു ബൗളര്‍ക്ക് ബാറ്റ്‌സ്മാനെ പുറത്താക്കാന്‍ അന്യായമായ ആനുകൂല്യം ഇല്ലാത്തതു പോലെ തന്നെ ബാറ്റിങിനിടെ റണ്‍സെടുക്കാന്‍ ബാറ്റ്‌സ്മാനും അന്യായമായ ആനുകൂല്യം ലഭിക്കാന്‍ പാടില്ല. ക്രീസിന് പുറത്തേക്ക് ഇറങ്ങി നിന്ന് നോണ്‍ സ്‌ട്രൈക്കര്‍ റണ്ണെടുക്കുമ്പോള്‍ അത് അന്യായമായ ആനുകൂല്യമാണ് ഇയാള്‍ക്കും ടീമിനും നല്‍കുന്നത്. ഇങ്ങനെ ചെയ്യുന്ന ബാറ്റ്‌സ്മാനെ ഔട്ട് വിളിക്കുന്നതിനു പകരം മുന്നറിയിപ്പ് നല്‍കുകയാണ് വേണ്ടത്. നോണ്‍ സ്‌ട്രൈക്കറോ, ബൗളറോ അന്യായമായ ആനുകൂല്യമെടുത്തതായി അംപയര്‍ക്കു തോന്നുകയാണെങ്കില്‍ ആ ടീമിന് അഞ്ചു റണ്‍സ് പെനല്‍റ്റി ചുമതത്തുകയും ചെയ്യാമെന്ന് മുരളി വിശദമാക്കി.

കാണികളില്ലാതെ ഐപിഎല്‍

കാണികളില്ലാതെ ഐപിഎല്‍

ഇത്തവണ കാണികളില്ലാതെ ഒഴിഞ്ഞ സ്റ്റേഡിയങ്ങളില്‍ മല്‍സരങ്ങള്‍ നടക്കുന്നത് താരങ്ങള്‍ക്കു വെല്ലുവിളിയാണെന്ന് മുരളി ചൂണ്ടിക്കാട്ടി. കാണികളാണ് താരങ്ങളെ എല്ലായ്‌പ്പോഴും പ്രചോദിപ്പിക്കുന്നത്. അതുകൊണ്ടു തന്നെ അവരില്ലാത്തതിനാല്‍ താരങ്ങള്‍ സ്വയം പ്രചോദിപ്പിക്കാന്‍ മറ്റു വഴികള്‍ തേടേണ്ടിവരും.
ഹൈദരാബാദ് ഹോം മാച്ചില്‍ കാണികളുടെ പിന്തുണയോടെ ഒരുപാട് മല്‍സരങ്ങള്‍ മുമ്പ് ജയിച്ചിട്ടുണ്ട്. എന്നാല്‍ ഇത്തവണ ഹോം, എവേ വ്യത്യാസമില്ലാതെയാണ് മല്‍സരങ്ങള്‍, മാത്രമല്ല കാണികളുമില്ല. ഇതുമായി പൊരുത്തപ്പെട്ടേ തീരൂവെന്നും മുരളി അഭിപ്രായപ്പെട്ടു.

ഹൈദരാബാദ് ബൗളിങ്

ഹൈദരാബാദ് ബൗളിങ്

ഹൈദരാബാദിന് ഇത്തവണ ശക്തമായ ബൗളിങ് ലൈനപ്പാണുള്ളതെന്നു മുരളി അഭിപ്രായപ്പെട്ടു. പേസ്, സ്പിന്‍ ബൗങിങ് വിഭാഗം കരുത്തുറ്റതാണ്. ഭുവനേശ്വര്‍ കുമാറിനെപ്പോലുള്ള പേസര്‍മാര്‍ ഞങ്ങള്‍ക്കുണ്ട്.
ലോകോത്തര സ്പിന്നറായ റാഷിദ് ഖാന്‍, പരിചയസമ്പന്നനായ സ്പിന്നര്‍ മുഹമ്മദ് നബി എന്നിവരും ടീമിലുണ്ട്. കൂടാതെ ഓള്‍റൗണ്ടര്‍മാരായ സഞ്ജയ് യാദവ്, അഭിഷേക് ശര്‍മ എന്നിവര്‍ പുതുതായെത്തി. ഷഹബാസ് നദീമും സ്പിന്‍ ബൗളിങിനെ ശക്തമാക്കും. കഴിഞ്ഞ സീസണിനേക്കാള്‍ മികച്ച സ്പിന്‍ ബൗളിങ് നിരയാണ് ഇത്തവണ ഹൈദരാബാദിനുള്ളതെന്നും മുരളി വിലയിരുത്തി.

ലെഗ് സ്പിന്നും ഓഫ് സ്പിന്നും

ലെഗ് സ്പിന്നും ഓഫ് സ്പിന്നും

ടി20 ക്രിക്കറ്റിനു കൂടുതല്‍ യോജിക്കുന്നത് ലെഗ് സ്പിന്നര്‍മാരാണെന്ന അഭിപ്രായത്തോടു താന്‍ യോജിക്കുന്നില്ലെന്നു മുരളി വ്യക്തമാക്കി. ഇന്ത്യയില്‍ ഒരു വിശ്വാസമുണ്ട്. ഓഫ് സ്പിന്നര്‍മാരേക്കാള്‍ മിടുക്കര്‍ ലെഗ് സ്പിന്നര്‍മാരാണ് എന്നതാണ് ഇത്. ഒരുപക്ഷെ രണ്ടടു ലോകോത്തര ലെഗ് സ്പിന്നര്‍മാരായ യുസ്വേന്ദ്ര ചഹലും കുല്‍ദീപ് യാദവും അവരുടെ ടീമില്‍ ഉള്ളതു കൊണ്ടായിരിക്കും ഇത്. ലോകത്തിലെ മറ്റു ടീമുകള്‍ക്കൊന്നും ഈ മുന്‍തൂക്കമില്ല. ചരിത്രം നോക്കിയാല്‍ ലെഗ് സ്പിന്നര്‍മാരേക്കള്‍ നിയന്ത്രണമുള്ളത് ഓഫ് സ്പിന്നര്‍മാര്‍ക്കാണെന്നു കാണാന്‍ കഴിയും. പ്രതിഭയുള്ള ബൗളറാണെങ്കില്‍ അയാള്‍ക്കു എല്ലായ്‌പ്പോഴും മികച്ച പ്രകടനം നടത്താനാവുമെന്നും മുരളി കൂട്ടിച്ചേര്‍ത്തു.

Story first published: Wednesday, September 16, 2020, 10:31 [IST]
Other articles published on Sep 16, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+