Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: അവന്‍ തിരിച്ചുവരും, സിഎസ്‌കെയില്‍ ധോണി ആ താരത്തെ പ്രചോദിപ്പിക്കണമെന്ന് സെവാഗ്!!

ദുബായ്: ചെന്നൈ സൂപ്പര്‍ കിംഗ്‌സ് തോല്‍വി വലിയ വിമര്‍ശനം ഏറ്റുവാങ്ങുകയാണ്. അതിലേറെ വിമര്‍ശനം കേദാര്‍ ജാദവാണ് ഏറ്റുവാങ്ങുന്നത്. കൊല്‍ക്കത്തയ്ക്ക് വേണ്ടിയാണ് ജാദവ് കളിച്ചതെന്ന് പോലും വിമര്‍ശനമുയര്‍ന്നു. ഇതോടെ ജാദവിനെ പിന്തുണച്ച് രംഗത്ത് വന്നിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സെവാഗ്. ജാദവിന് വലിയ പിന്തുണ ടീമില്‍ നിന്ന് നല്‍കണമെന്നാണ് സെവാഗിന്റെ ആവശ്യം. നേരത്തെ സിഎസ്‌കെയുടെ പ്രകടനത്തെ വളരെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു സെവാഗ്.

അവന്‍ ഇപ്പോള്‍ ഫോമില്ല

അവന്‍ ഇപ്പോള്‍ ഫോമില്ല

കേദാര്‍ ജാദവ് ഇപ്പോള്‍ ഫോമിലല്ല എന്ന കാര്യത്തില്‍ തര്‍ക്കമില്ല. കഴിഞ്ഞ കുറച്ച് മത്സരങ്ങളിലായി പ്രതിഭയ്‌ക്കൊത്ത പ്രകടനം നടത്താനും ജാദവിന് സാധിക്കുന്നില്ല. പക്ഷേ ജാദവ് വളരെ മികച്ച കളിക്കാരനാണ്. അദ്ദേഹം തിരിച്ചുവരുമെന്ന് ഉറപ്പാണ്. വരും മത്സരങ്ങളില്‍ ഗംഭീര പ്രകടനം ജാദവില്‍ നിന്നുണ്ടാവുമെന്നും സെവാഗ് പറഞ്ഞു. ജാദവ് ഇന്ത്യക്ക് വേണ്ടി കളിച്ച താരമാണ്. ഇപ്പോഴും ദേശീയ ടീമിലേക്ക് അദ്ദേഹം എപ്പോള്‍ വേണമെങ്കിലും തിരിച്ചെത്താമെന്നും സെവാഗ് വ്യക്തമാക്കി.

ധോണി പ്രചോദിപ്പിക്കണം

ധോണി പ്രചോദിപ്പിക്കണം

ചെന്നൈയുടെ ടീമില്‍ കേദാര്‍ ജാദവിന്റെ ആവശ്യമുണ്ട്. അദ്ദേഹത്തിന് ഫോം കണ്ടെത്താന്‍ മഹേന്ദ്ര സിംഗ് ധോണി സഹായിക്കണം. ജാദവിനെ പ്രചോദിപ്പിക്കാന്‍ ധോണിക്ക് സാധിക്കണം. അതുണ്ടായാല്‍ ജാദവ് സിഎസ്‌കെയില്‍ തിളങ്ങും. ഒന്നോ രണ്ടോ മത്സരങ്ങളില്‍ ജാദവ് പരാജയപ്പെട്ടിട്ടുണ്ട്. പക്ഷേ തിരിച്ചുവരാനുള്ള സാധ്യ ജാദവിന് മുന്നിലുണ്ടെന്നും സെവാഗ് പറയുന്നു. അതേസമയം നാല് ഇന്നിംഗ്‌സുകളില്‍ നിന്നായി വെറും 58 റണ്‍സ് മാത്രമാണ് ഇതുവരെ ജാദവ് നേടിയിരിക്കുന്നത്. നൂറില്‍താഴെ സ്‌ട്രൈക്ക് റേറ്റാണ് ജാദവിനുള്ളത്. സിഎസ്‌കെയുടെ ആരാധകര്‍ അദ്ദേഹത്തെ ടീമില്‍ നിന്ന് മാറ്റണമെന്ന ആവശ്യത്തിലാണ്.

സര്‍ക്കാര്‍ ജോലി പോലെയാണ്

സര്‍ക്കാര്‍ ജോലി പോലെയാണ്

സിഎസ്‌കെയെ നേരത്തെ കടുത്ത രീതിയിലാണ് സെവാഗ് വിമര്‍ശിച്ചത്. അവരുടെ ചില ബാറ്റ്‌സ്മാന്‍മാര്‍ ഇത് സര്‍ക്കാര്‍ ജോലിയാണെന്നാണ് കരുതുന്നത്. എന്ത് ചെയ്താലും പണം ഉറപ്പാണെന്ന രീതിയിലാണ് അവര്‍ കളിക്കുന്നത്. കൊല്‍ക്കത്തയ്‌ക്കെതിരെയുള്ള സ്‌കോര്‍ സിഎസ്‌കെയ്ക്ക് ചേസ് ചെയ്ത് വിജയിക്കാമായിരുന്നു. എന്നാല്‍ കേദാര്‍ ജാദവും രവീന്ദ്ര ജഡേജയും ധാരാളം ഡോട്ട് ബോളുകള്‍ കളിച്ചത് ടീമിനെ പരാജയത്തിലേക്ക് തള്ളിയിട്ടെന്നും സെവാഗ് പറഞ്ഞു. ഇത് കമ്മിന്റ്‌മെന്റിന്റെ പ്രശ്‌നമാണെന്നും സെവാഗ് ചൂണ്ടിക്കാണിച്ചു.

മാന്‍ ഓഫ് ദ മാച്ച്

മാന്‍ ഓഫ് ദ മാച്ച്

നേരത്തെ ജാദവിനെ രൂക്ഷമായി സെവാഗ് വിമര്‍ശിച്ചിരുന്നു. ആവശ്യമില്ലാത്ത അലങ്കാരമാണ് ടീമില്‍ കേദാര്‍ ജാദവെന്ന് തോല്‍വിക്ക് ശേഷം സെവാഗ് പറഞ്ഞിരുന്നു. ബൗണ്ടറി അടിക്കുന്നത് പോട്ടെ, അദ്ദേഹം സിംഗിള്‍ എടുക്കാന്‍ കൂടി മറന്നെന്ന് സെവാഗ് പരിഹസിച്ചു. മത്സരത്തിലെ യഥാര്‍ത്ഥ മാന്‍ ഓഫ് ദ മാച്ച് കേദാര്‍ ജാദവാണെന്നും സെവാഗ് പറഞ്ഞു. ചെന്നൈ ബാറ്റ്‌സ്മാന്‍മാരുടെ മനോനിലയാണ് പ്രശ്‌നം.അവര്‍ സര്‍ക്കാര്‍ ജോലി പോലെയാണ് ടീമിന് വേണ്ടി കളിക്കുന്നതിനെ കാണുന്നത്. നന്നായി കളിച്ചാലും ഇല്ലെങ്കിലും അവര്‍ക്ക് പണം കിട്ടുമെന്നാണ് കരുതുന്നത്. ഇത് ജയിക്കാനുള്ള ആവേശത്തെ ഇല്ലാതാക്കുന്നുവെന്നും സെവാഗ് വ്യക്തമാക്കി.

Story first published: Saturday, October 10, 2020, 16:16 [IST]
Other articles published on Oct 10, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+