Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: ധോണിയുടെ ക്യാപ്റ്റന്‍സി ഗംഭീരം, ആ ഓവര്‍ ഞെട്ടിച്ചെന്ന് സെവാഗ്, പ്ലാന്‍ വര്‍ക്ക് ഔട്ടായി!!

ദുബായ്: ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ വിജയത്തില്‍ മഹേന്ദ്ര സിംഗ് ധോണിയെ പുകഴ്ത്തി മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സെവാഗ്. ടീമിലെ ഓപ്പണര്‍ ബൗളര്‍മാരും നന്നായി കളിച്ചെന്നും, ധോണി ഇവരെ കൃത്യമായി ഉപയോഗിച്ചെന്നും സെവാഗ് പറഞ്ഞു. അതേസമയം കിംഗ്‌സ് ഇലവന്‍ പഞ്ചാബിന്റെ തോല്‍വിയെയും സെവാഗ് പരിഹസിച്ചു. ബാറ്റ് ചെയ്ത് തോല്‍ക്കാന്‍ പഞ്ചാബിന് മാത്രമേ സാധിക്കൂ എന്നും സെവാഗ് പറഞ്ഞു. സിഎസ്‌കെ തുടര്‍ച്ചയായി പരാജയപ്പെട്ടതിനെ സെവാഗ് കഴിഞ്ഞ ദിവസങ്ങളില്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

മാരക ക്യാപ്റ്റന്‍സി

മാരക ക്യാപ്റ്റന്‍സി

മഹേന്ദ്ര സിംഗ് ധോണിയുടെ ക്യാപ്റ്റന്‍സി അതിഗംഭീരമായിരുന്നു. കളി മാറ്റിമറിക്കുന്നതില്‍ ആ ക്യാപ്റ്റന്‍സിക്ക് നിര്‍ണായക പങ്കുണ്ടായിരുന്നു. പഞ്ചാബ് വമ്പന്‍ സ്‌കോറിലേക്ക് പോകുന്നു എന്ന ഘട്ടത്തിലാണ് ധോണിയുടെ ആ മികവ് കണ്ടത്. 18ാം ഓവറില്‍ കളി മാറി മറിഞ്ഞെന്നും സെവാഗ് പറഞ്ഞു. ഈ ഓവറില്‍ ശാര്‍ദുല്‍ താക്കൂറിനെ ധോണി കൊണ്ടുവന്നു. നിര്‍ണായകമായ രണ്ട് വിക്കറ്റുകളാണ് ഈ ഓവറില്‍ വീണത്. കെഎല്‍ രാഹുലും നിക്കോളാസ് പൂരാനും പുറത്തായി. ഇവര്‍ പുറത്തായതാണ് പഞ്ചാബിനെ 180 റണ്‍സില്‍ താഴെ നിര്‍ത്താന്‍ സിഎസ്‌കെയ്ക്ക് സാധിച്ചത്.

മൂന്ന് കാര്യങ്ങള്‍

മൂന്ന് കാര്യങ്ങള്‍

18ാം ഓവറില്‍ ടീം ഗെയിമാണ് നടന്നത്. മൂന്ന് കാര്യങ്ങള്‍ എടുത്ത് പറയേണ്ടതുണ്ട്. ധോണിയുടെ ക്യാപ്റ്റന്‍സി, ജഡേജയുടെ ഫീല്‍ഡിംഗ് ശാര്‍ദുല്‍ താക്കൂറിന്റെ ബൗളിംഗ് എന്നിവ സിഎസ്‌കെയ്ക്ക് അനുകൂലമായി കളി മാറ്റിയെന്നും സെവാഗ് പറഞ്ഞു. ആ എഞ്ചിന്‍ സെപ്റ്റംബര്‍ 19 മുതല്‍ സ്റ്റാര്‍ട്ടാവാന്‍ ശ്രമിക്കുന്നതാണ്. എന്നാല്‍ ഡീസല്‍ എഞ്ചിന്‍ വാട്‌സണ്‍ ഒടുവില്‍ സ്റ്റാര്‍ട്ടായിരിക്കുകയാണ്. ഡുപ്ലെസിയും വാട്‌സണും ചേര്‍ന്ന് പഞ്ചാബ് ടീമിനെ സ്റ്റേഡിയത്തില്‍ ടൂറിന് കൊണ്ടുപോയെന്നും സെവാഗ് പറഞ്ഞു. ഇവരുടെ ഷോട്ടുകള്‍ സ്‌റ്റേഡിയത്തിന്റെ എല്ലാ സ്ഥലത്തും എത്തിയെന്നും സെവാഗ് പറഞ്ഞു.

പഞ്ചാബിന്റെ കാര്യം

പഞ്ചാബിന്റെ കാര്യം

പഞ്ചാബിനെ രൂക്ഷമായി തന്നെ സെവാഗ് വിമര്‍ശിച്ചു. ടോസ് നേടിയിട്ടും ദുബായിലെ പിച്ചില്‍ തോല്‍ക്കാന്‍ പഞ്ചാബിന് മാത്രമേ സാധിക്കൂ എന്ന് സെവാഗ് വിമര്‍ശിച്ചു. 200ന് മുകളിലൊരു സ്‌കോറാണ് പഞ്ചാബ് പ്രതീക്ഷിച്ചത്. എന്നാല്‍ രാഹുലും പൂരാനും പുറത്തായ ശേഷം പഞ്ചാബിന് കാര്യമായി ബൗണ്ടറി അടിക്കാന്‍ പോലും സാധിച്ചില്ല. ഇതാണ് മത്സരത്തില്‍ ടീമിന്റെ വിജയസാധ്യതയെ ബാധിച്ചത്. സെവാഗ് പറഞ്ഞതും ഇത് തന്നെയാണ്. കെഎല്‍ രാഹുലിന്റെ മെല്ലെപ്പോക്കിന് വലിയ വിമര്‍ശനങ്ങളാണ് നേരിടേണ്ടി വന്നത്. വേണ്ട സമയത്ത് സ്‌കോര്‍ ഉയര്‍ത്താന്‍ രാഹുല്‍ ശ്രമിച്ചില്ലെന്നായിരുന്നു പരാതി.

സിഎസ്‌കെയ്ക്ക് പിന്തുണ

സിഎസ്‌കെയ്ക്ക് പിന്തുണ

സിഎസ്‌കെയില്‍ നിന്ന് വിട്ടുനിന്ന ഹര്‍ഭജന്‍ സിംഗും സുരേഷ് റെയ്‌നയും വിജയത്തില്‍ പ്രതികരിച്ച് രംഗത്തെത്തി. ചാമ്പ്യന്‍സ് വിജയവഴിയില്‍ തിരിച്ചെത്തിയെന്നും, ഒരുപാട് മുന്നോട്ട് പോകാനുണ്ടെന്നും, തകര്‍പ്പന്‍ ജയമാണെന്നും ഹര്‍ഭജന്‍ കുറിച്ചു. ഇങ്ങനെയാണ് ഞങ്ങള്‍ കളി ജയിക്കാറുള്ളത്. സൂപ്പര്‍ ഇന്നിംഗ്‌സ്. ചെന്നൈക്ക് എന്റെ എല്ലാ സ്‌നേഹവും. ഗംഭീര ജയമായിരുന്നു, നന്നായി കളിച്ചു എല്ലാവരും, അഭിനന്ദങ്ങള്‍ എന്ന് റെയ്‌നയും കുറിച്ചു. ഇരുവരുടെയും കരാര്‍ സിഎസ്‌കെ റദ്ദാക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഇവരുടെ അഭിനന്ദനമെത്തിയിരിക്കുന്നത്.

Story first published: Monday, October 5, 2020, 19:43 [IST]
Other articles published on Oct 5, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+