For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: അഞ്ചു കിരീടമുള്ള രോഹിത്തില്ല, ഒന്നുമില്ലാത്ത കോലി ക്യാപ്റ്റന്‍! വീരുവിന്റെ സര്‍പ്രൈസ് ടീം

ദേവ്ദത്ത് പടിക്കല്‍ ടീമില്‍ ഇടംപിടിച്ചു

1

ഐപിഎല്ലിന്റെ 13ാം സീസണില്‍ മികച്ച പ്രകടനം നടത്തിയ താരങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ട് ഫേവറിറ്റ് ഇലവനെ തിരഞ്ഞെടുത്തിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്. ചില സര്‍പ്രൈസുകളുമായാണ് സെവാഗ് തന്റെ ടീമിനെ പ്രഖ്യാപിച്ചത്.

ഈ സീസണില്‍ മുംബൈ ഇന്ത്യന്‍സിനു അഞ്ചാം ഐപിഎല്‍ കിരീടം സമ്മാനിച്ച രോഹിത് ശര്‍മയെ തഴഞ്ഞ സെവാഗ് റോയല്‍ ചാലഞ്ചേഴ്‌സ് നായകന്‍ വിരാട് കോലിയെ ക്യാപ്റ്റനാക്കിയതാണ് ഏറ്റവും വലിയ സര്‍പ്രൈസ്. ഒരു ഐപിഎല്‍ ട്രോഫി പോലും നേടിയിട്ടില്ലാത്ത കോലിക്കു നായകസ്ഥാനം നല്‍കാനുള്ള സെവാഗിന്റെ തീരുമാനം എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്.

രാഹുലിനൊപ്പം ഓപ്പണറായി ഡിഡിപി

രാഹുലിനൊപ്പം ഓപ്പണറായി ഡിഡിപി

സീസണിലെ ടോപ്‌സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പിന് അവകാശിയായ കിങ്‌സ് ഇലവന്‍ പഞ്ചാബ് ക്യാപ്റ്റന്‍ കെഎല്‍ രാഹുലിനും റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ മലയാളി താരവും എമേര്‍ജിങ് പ്ലെയര്‍ പുരസ്‌കാര വിജയിയുമായ ദേവ്ദത്ത് പടിക്കലുമാണ് സെവാഗിന്റെ ഇലവനിലെ ഓപ്പണര്‍മാര്‍.
രാഹുല്‍ 14 മല്‍സരങ്ങളില്‍ നിന്നും 670 റണ്‍സ് വാരിക്കൂട്ടിയപ്പോള്‍ ദേവ്ദത്ത് 15 കളികളില്‍ നിന്നും അഞ്ചു ഫിഫ്റ്റികളടക്കം 473 റണ്‍സുമെടുത്തിരുന്നു. ഈ സീസണില്‍ 600ന് മുകളില്‍ സ്‌കോര്‍ ചെയ്ത ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാനെ തഴഞ്ഞാണ് സെവാഗ് 20കാരനായ ദേവ്ദത്തിന് ടീമില്‍ ഇടം നല്‍കിയത്.

സൂര്യകുമാര്‍, കോലി, വാര്‍ണര്‍

സൂര്യകുമാര്‍, കോലി, വാര്‍ണര്‍

മുംബൈയ്ക്കായി മിന്നുന്ന പ്രകടനം നടത്തിയ സൂര്യകുമാര്‍ യാദവാണ് സെവാഗിന്റെ ഇലവനിലെ മൂന്നാമന്‍. 16 മല്‍സരങ്ങളില്‍ നിന്നും 480 റണ്‍സെടുത്ത യാദവ് മുംബൈയുടെ അഞ്ചാം കിരീടവിജയത്തില്‍ നിര്‍ണായക പങ്കു വഹിക്കുകയും ചെയ്തിരുന്നു.
ക്യാപ്റ്റന്‍ വിരാട് കോലിക്കാണ് നാലാം നമ്പര്‍ പൊസിഷന്‍. ആരാധകര്‍ പ്രതീക്ഷിച്ചതു പോലൊരു ബാറ്റിങ് പ്രകടനം ഇത്തവണ കോലിയില്‍ നിന്നുണ്ടായിരുന്നില്ല. 15 മല്‍സരങ്ങളില്‍ നിന്നും 466 റണ്‍സായിരുന്നു അദ്ദേഹത്തിന്റെ സമ്പാദ്യം. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ക്യാപ്റ്റനും ഓപ്പണറുമായ ഡേവിഡ് വാര്‍ണര്‍ക്കു മധ്യനിരയിലാണ് സെവാഗ് സ്ഥാനം നല്‍കിയിരിക്കുന്നത്.
16 മല്‍സരങ്ങളില്‍ നിന്നും 548 റണ്‍സെടുത്ത അദ്ദേഹം ടീമിനെ പ്ലേഓഫിലെത്തിക്കുന്നതിനു ചുക്കാന്‍ പിടിച്ചിരുന്നു. വാര്‍ണര്‍ക്കു താഴെ ആറാം നമ്പറില്‍ ബാറ്റ് ചെയ്യുക ആര്‍സിബിയുടെ സൂപ്പര്‍ താരം എബി ഡിവില്ലിയഴ്‌സാണ്.

ഓള്‍റൗണ്ടര്‍മാരില്ല

ഓള്‍റൗണ്ടര്‍മാരില്ല

ഒരു ഓള്‍റൗണ്ടറെപ്പോലും സെവാഗ് തന്റെ ഇലവനില്‍ ഉള്‍പ്പെടുത്തിട്ടില്ലെന്നതാണ് കൗതുകകരം. മുംബൈ ഇന്ത്യന്‍സിനായി മിന്നുന്ന പ്രകടനം നടത്തിയ കരെണ്‍ പൊള്ളാര്‍ഡ്, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ക്കൊന്നുംഇലവനില്‍ ഇടമില്ല.
ബൗളിങിലേക്കു വന്നാല്‍ മൂന്നു പേസര്‍മാരും രണ്ടു സ്പിന്നര്‍മാരുമടങ്ങുന്നതാണ് സെവാഗിന്റെ ബൗളിങ് ലൈനപ്പ്. കാഗിസോ റബാദ (ഡല്‍ഹി ക്യാപ്പിറ്റല്‍സ്), ജസ്പ്രീത് ബുംറ (മുംബൈ ഇന്ത്യന്‍സ്), മുഹമ്മദ് ഷമി (കിങ്‌സ് ഇലവന്‍ പഞ്ചാബ്) എന്നിവര്‍ പേസ് വിഭാഗവും റാഷിദ് ഖാന്‍ (സണ്‍റൈസേഴ്‌സ് ഹൈദരാബാദ്), യുസ്വേന്ദ്ര ചഹല്‍ (റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍) എന്നിവര്‍ സ്പിന്‍ ബൗളിങും കൈകാര്യം ചെയ്യും.

സെവാഗിന്റെ ഐപിഎല്‍ ഇലവന്‍

സെവാഗിന്റെ ഐപിഎല്‍ ഇലവന്‍

കെഎല്‍ രാഹുല്‍ (കിങ്‌സ് ഇലവന്‍ പഞ്ചാബ്), ദേവ്ദത്ത് പടിക്കല്‍ (റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍), സൂര്യകുമാര്‍ യാദവ് (മുംബൈ ഇന്ത്യന്‍സ്), വിരാട് കോലി (ക്യാപ്റ്റന്‍- റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍), ഡേവിഡ് വാര്‍ണര്‍ (സണ്‍റൈസേഴ്‌സ് ഹൈദരാബാദ്), എബി ഡിവില്ലിയേഴ്‌സ് (റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍), കാഗിസോ റബാദ (ഡല്‍ഹി ക്യാപ്പിറ്റല്‍സ്), ജസ്പ്രീത് ബുംറ (മുംബൈ ഇന്ത്യന്‍സ്), മുഹമ്മദ് ഷമി (കിങ്‌സ് ഇലവന്‍ പഞ്ചാബ്), യുസ്വേന്ദ്ര ചഹല്‍ (റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍), റാഷിദ് ഖാന്‍ (സണ്‍റൈസേഴ്‌സ് ഹൈദരാബാദ്).
ടീമിലെ 12ാമനും 13ാമനും- ഇഷാന്‍ കിഷന്‍ (മുംബൈ ഇന്ത്യന്‍സ്), ജോഫ്ര ആര്‍ച്ചര്‍ (രാജസ്ഥാന്‍ റോയല്‍സ്).

Story first published: Sunday, November 15, 2020, 16:02 [IST]
Other articles published on Nov 15, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+