Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍: ധോണി നാലാം നമ്പറില്‍ ഇറങ്ങും മുമ്പ് ബുള്ളറ്റ് ട്രെയിന്‍ ഇന്ത്യക്ക് കിട്ടുമെന്ന് സെവാഗ്!!

ദുബായ്: ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ തോല്‍വിയെ കണക്കിന് പരിഹസിച്ച് മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സെവാഗ്. ടെസ്റ്റ് മാച്ച് കാണുന്നത് പോലെയുണ്ടായിരുന്നു സിഎസ്‌കെയുടെ കളിയെന്ന് സെവാഗ് പറഞ്ഞു. നേരത്തെ തന്നെ പലതാരങ്ങളും സിഎസ്‌കെയ്‌ക്കെതിരെ രംഗത്ത് വന്നിരുന്നു. മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര അഞ്ച് ബൗളര്‍മാരുമായി ധോണിയുടെ ടീം കളിക്കേണ്ടി വന്നത് തോല്‍വിക്ക് കാരണമായെന്ന് പറഞ്ഞിരുന്നു. അതേസമയം ധോണി നാലാം നമ്പറില്‍ ഇറങ്ങാതിരുന്നതിനെയും സെവാഗ് പരിഹസിച്ചിട്ടുണ്ട്.

ഡല്‍ഹി മെട്രോ മുന്നില്‍

ഡല്‍ഹി മെട്രോ മുന്നില്‍

ഡല്‍ഹി മെട്രോയുടെ കുതിപ്പാണ് ഐപിഎല്ലില്‍ കണ്ടത്. ചെന്നൈ എക്‌സ്പ്രസിനേക്കാള്‍ മുന്നില്‍ അവരെത്തി. എന്നാല്‍ സിഎസ്‌കെയുടെ ബാറ്റിംഗ് ടെസ്റ്റ് മത്സരങ്ങള്‍ കാണുന്നത് പോലെയുണ്ടായിരുന്നു. ഒരു സമയത്ത് പോലും സ്‌കോര്‍ പിന്തുടര്‍ന്ന് ജയിക്കണമെന്ന രീതിയിലായിരുന്നില്ല അവരുടെ ബാറ്റിംഗ്. ധോണി ബാറ്റിംഗ് ഓര്‍ഡറില്‍ മുന്നോട്ട് കയറി ഇറങ്ങാതിരുന്നത് വലിയ വീഴ്ച്ചയാണ്. ധോണി നാലാം നമ്പറില്‍ ഇറങ്ങും മുമ്പ് ഇന്ത്യക്ക് ബുള്ളറ്റ് ട്രെയിനുകള്‍ ലഭിക്കുമെന്നും സെവാഗ് പരിഹസിച്ചു.

ഡല്‍ഹിയുടേത് യുവ ടീം

ഡല്‍ഹിയുടേത് യുവ ടീം

ഒരു മെട്രോയും റെയിലും തമ്മില്‍ താരതമ്യം ചെയ്യാന്‍ പാടില്ല. പക്ഷേ ഡല്‍ഹി ക്യാപിറ്റല്‍സിനെ പോലെ മെട്രോ യുവത്വം നിറഞ്ഞതാണ്. ചെന്നൈയുടെ വയസ്സന്‍ ടീമിനെ വളരെ പിന്നിലാക്കിയാണ് ഡല്‍ഹി കുതിച്ചത്. ഒരു ടി20, പെര്‍ത്തിലെ പോലെ പിച്ചില്‍ നിങ്ങള്‍ ടെസ്റ്റാണ് കളിക്കുന്നതെങ്കില്‍, ഞാന്‍ സൂരജ് ഭര്‍ജാത്യയുടെ സിനിമകള്‍ കാണും, ചെന്നൈയുടെ ബാറ്റിംഗ് അതേ പോലെ ഇഴഞ്ഞ് നീങ്ങുകയായിരുന്നുവെന്ന് സെവാഗ് പരിഹസിച്ചു. സിഎസ്‌കെയുടെ തുടക്കം മോശമായിരുന്നില്ല. എന്നാല്‍ അവരുടെ കളി സെക്കന്‍ഡ് ഗിയറിലാണെന്നും സെവാഗ് പറഞ്ഞു.

എന്താണ് ആ താരം കളിച്ചത്

എന്താണ് ആ താരം കളിച്ചത്

മുരളി വിജയ് എന്താണ് കളിച്ചത്. അദ്ദേഹം ടി20 കളിക്കുന്നതാണെന്ന് തോന്നുന്നേയില്ല. ഷെയ്ന്‍ വാട്‌സണ്‍ പഴയ എഞ്ചിനാണ്. മോശം തുടക്കവും, പെട്ടെന്ന് മടങ്ങുകയും ചെയ്തു. ഫാഫ് ഡുപ്ലെസി വന്നപ്പോഴാണ് എന്തെങ്കിലും സംഭവിച്ചത്. ഡുപ്ലെസിയുടെ കളി അദ്ദേഹത്തിന്റെ ടീമംഗങ്ങളെ തങ്ങള്‍ കളിക്കുന്നത് ടി20 ആണെന്ന് ബോധ്യപ്പെടുത്തുന്ന തരത്തിലായിരുന്നു. ബാക്കി എല്ലാവരുടെ ടെസ്റ്റ് കളിക്കുന്നത് പോലെയാണ് ടി20യെ കണ്ടത്. ധോണി നാലാം നമ്പറില്‍ കളിക്കും മുമ്പ് നമ്മുടെ രാജ്യത്ത് ബുള്ളറ്റ് ട്രെയിനുകള്‍ എത്തുമെന്നും സെവാഗ് പരിഹസിച്ചു.

എന്തുകൊണ്ട് അപ്പീല്‍ ചെയ്തില്ല

എന്തുകൊണ്ട് അപ്പീല്‍ ചെയ്തില്ല

പൃഥ്വി ഷായുടെ ബാറ്റില്‍ തട്ടിയ ക്യാച്ച് ധോണി എടുത്തിട്ടും എന്തുകൊണ്ട് അപ്പീല്‍ ചെയ്തില്ല എന്ന് സെവാഗ് ചോദിച്ചു. ആദ്യ ഓവറില്‍ തന്നെ ഷായെ മടക്കാന്‍ സാധിച്ചിരുന്നു. എന്നാല്‍ ഒരാളും ആ വിക്കറ്റിനായി അപ്പീല്‍ ചെയ്തിട്ടില്ല. ഗ്യാലറിയില്‍ ഒരാള്‍ പോലും ഉണ്ടായിട്ടും, ആ പന്ത് എഡ്ജ് ചെയ്തത് കാണാന്‍ ടീമംഗങ്ങള്‍ സാധിച്ചില്ല. അതിന്റെ ശബ്ദം ക്ലിയറായി തന്നെ കേള്‍ക്കാമായിരുന്നു. അപ്പീല്‍ ചെയ്യാതെ ഔട്ട് ലഭിക്കുമെന്ന് കരുതരുതെന്നും സെവാഗ് പറഞ്ഞു. പൃഥ്വി ഷാ ഇത് മുതലെടുത്താണ് ജഡേജയെയും ചൗളയെയും നേരിട്ടത്. വൈകിയ വേളയിലാണ് ചൗള രണ്ട് വിക്കറ്റെടുത്തതെന്നും സെവാഗ് പറഞ്ഞു.

Story first published: Saturday, September 26, 2020, 19:25 [IST]
Other articles published on Sep 26, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+