Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: ഇന്ത്യന്‍ ടീമിന്റെ ഇഷ്ട ക്യാപ്റ്റന്‍ ദാദയെന്ന് സെവാഗ്, ഒപ്പം ധോണിയുടെ ടീമിന് പരിഹാസവും!!

ദുബായ്: ചെന്നൈ സൂപ്പര്‍ കിംഗ്‌സ് പ്ലേഓഫിലെത്താതെ പുറത്തായതില്‍ പരിഹാസവുമായി മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സെവാഗ്. ചെന്നൈ ഇന്ത്യയിലേക്കുള്ള ടിക്കറ്റ് ഇതുവരെ ബുക്ക് ചെയ്തില്ലേ എന്നായിരുന്നു പരിഹാസം. നേരത്തെ ചെന്നൈ ഈ സീസണിലെ ഐപിഎല്ലില്‍ നിന്ന് ആദ്യം പുറത്താവുന്ന ടീമായി മാറിയിരുന്നു. എന്നാല്‍ അവസാന മൂന്ന് മത്സരങ്ങളിലും ജയിച്ച ചെന്നൈ അന്തസ്സോടെയാണ് ടൂര്‍ണമെന്റില്‍ നിന്ന് മടങ്ങിയത്. പഞ്ചാബിന്റെ പ്ലേഓഫ് സാധ്യതകള്‍ അവസാന മത്സരത്തില്‍ ചെന്നൈ തകര്‍ക്കുകയും ചെയ്തിരുന്നു. നേരത്തെയും സെവാഗ് ചെന്നൈയുടെ കളിയെ പരിഹസിച്ചിരുന്നു. ടെസ്റ്റ് ടീമാണെന്ന് വരെ അധിക്ഷേപിച്ചിരുന്നു.

1

നേരത്തെ പഞ്ചാബിനെയും രാജസ്ഥാനെയും സമാനമായ രീതിയില്‍ സെവാഗ് പരിഹസിച്ചിരുന്നു. ടൂര്‍ണമെന്റില്‍ നിന്ന് പുറത്താവുന്ന രണ്ടാമത്തെയും മൂന്നാമത്തെയും ടീമുകള്‍ ഇവരായിരുന്നു. എന്നാല്‍ ഇത്തവണ കടുപ്പമേറിയ പോരാട്ടമാണ് എല്ലാ ടീമുകളും നടത്തിയത്. 12 പോയിന്റ് പുറത്തായ ടീമുകള്‍ക്ക് പോലുമുണ്ട്. മുംബൈ മാത്രമാണ് ആധികാരമായി കളിച്ചത്. രണ്ട് ടീമുകള്‍ വീതം 14 പോയിന്റുമായിട്ടാണ് പ്ലേഓഫിലെത്തുക. അവസാന മത്സരം വരെ എല്ലാ ടീമുകള്‍ക്കും നിര്‍ണായകമായ ഐപിഎല്‍ ചരിത്രത്തില്‍ ആദ്യമായിട്ടാണ് നടന്നത്. എന്നാല്‍ സെവാഗ് ഇ തൊന്നും എടുത്ത് പറഞ്ഞിട്ടില്ല.

അതേസമയം ഇന്ത്യന്‍ ടീമിലെ എക്കാലത്തെയും പ്രിയപ്പെട്ട തന്റെ ക്യാപ്റ്റനെയും സെവാഗ് എടുത്ത് പറഞ്ഞു. ആരാധകരുമായുള്ള ചോദ്യത്തോര വേളയിലായിരുന്നു സെവാഗ് ഇക്കാര്യം വെളിപ്പെടുത്തിയത്. തന്റെ ഏറ്റവും മികച്ച ക്യാപ്റ്റന്‍ എംഎസ് ധോണിയല്ലെന്ന് സെവാഗ് പറഞ്ഞു. സൗരവ് ഗാംഗുലിയാണ് തന്റെ പ്രിയപ്പെട്ട ക്യാപ്റ്റന്‍. ഇന്ത്യന്‍ ടീമിലേക്ക് ഒരുപാട് യുവാക്കളെ കൊണ്ടുവന്നത് കൊല്‍ക്കത്തയുടെ രാജകുമാരനാണ്. അദ്ദേഹം കൊണ്ടുവന്ന താരങ്ങളാണ് പിന്നീട് ഇന്ത്യന്‍ ടീമിന്റെ മാച്ച് വിന്നര്‍മാരായി മാറിയത്. അത് വരും തലമുറയിലെ ക്യാപ്റ്റന്‍മാര്‍ക്ക് ഗുണം ചെയ്തിട്ടുണ്ടെന്നും സെവാഗ് പറഞ്ഞു.

അത് മാത്രമല്ല ഗാംഗുലിയുടെ മിടുക്ക്. ഇന്ത്യന്‍ ടീം വിദേശത്തും ടെസ്റ്റ് പരമ്പര നേടാന്‍ തുടങ്ങിയത് ഗാംഗുലിയുടെ കാലത്താണ്. ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് പോലുള്ള കടുപ്പമേറിയ രാജ്യങ്ങളിലെ പിച്ചില്‍ ഇന്ത്യ ടെസ്റ്റ് വിജയം നേടിയിരുന്നു. ഇതെല്ലാം ഗാംഗുലിയുടെ മികവിലാണെന്നും സെവാഗ് വ്യക്തമാക്കി. അതേസമയം സെവാഗ് എംഎസ് ധോണിയുടെ കീഴില്‍ രണ്ട് ലോകകപ്പുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. 2007ലെ ടി20 ലോകകപ്പിന്റെ സമയത്തും 2011ലെ ലോകകപ്പിന്റെ സമയത്തും സെവാഗ് ധോണിയുടെ ടീമിന്റെ അവിഭാജ്യ ഘടകമായിരുന്നു. എന്നാല്‍ ഒരുകാലത്ത് തുടര്‍ച്ചയായി ഫോമൗട്ടായിരുന്ന സെവാഗിനെ പിന്തുണച്ച് ടീമില്‍ നിലനിര്‍ത്തിയത് ഗാംഗുലിയാണ്.

Story first published: Monday, November 2, 2020, 20:02 [IST]
Other articles published on Nov 2, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+