IPL 2020: എല്ലാ പന്തും സിക്‌സര്‍ അടിക്കേണ്ട, ഫോം കണ്ടെത്താന്‍ ചെയ്തത് അത് മാത്രമെന്ന് കോലി!!
ദുബായ്: ഫോം കണ്ടെത്താന്‍ കളിയില്‍ ചില മാറ്റങ്ങള്‍ വരുത്തിയെന്ന് റോയല്‍ ചലഞ്ചേഴ്‌സ് നായകന്‍ വിരാട് കോലി. താന്‍ ഒരുപാട് സമ്മര്‍ദം കൊണ്ടുനടക്കുന്നതായി തോന്നിയെന്നും, അതാണ് നല്ല രീതിയില്‍ സ്‌കോര്‍ ചെയ്യുന്നതിന് തടസ്സമായതെന്നും കോലി പറഞ്ഞു. സാഹചര്യങ്ങള്‍ മനസ്സിലാക്കി കളിക്കുക എന്നത് പ്രധാനമാണ്. മത്സരത്തെയും പന്തുകളെയും കൂടുതല്‍ ബഹുമാനത്തോടെ സമീപിക്കണം. അല്ലാതെ എല്ലാ പന്തും അടിച്ചുപറത്താന്‍ നോക്കുന്നത് ഗുണം ചെയ്യില്ലെന്നും കോലി പറഞ്ഞു. കഴിഞ്ഞ കുറച്ച് മത്സരങ്ങളിലായി കോലിക്ക് പഴയ ഫോമില്‍ കളിക്കാന്‍ സാധിച്ചിരുന്നില്ല. ഇത് വിമര്‍ശനങ്ങള്‍ക്കും കാരണമായിരുന്നു.

ഇത്രയും കാലം ക്രിക്കറ്റ് കളിച്ചത് കൊണ്ട്, പ്രത്യേകിച്ച് ടി20 ക്രിക്കറ്റ് അറിയാവുന്നത് കൊണ്ട് അവസാനം വരെ പിടിച്ച് നില്‍ക്കണമെന്ന് മനസ്സിലായി. കുറച്ച് നേരം പിടിച്ച് നിന്ന്, അവസാനം നന്നായി സ്‌കോര്‍ ഉയര്‍ത്തുന്നതാണ് ഏറ്റവും നല്ലതെന്ന് എനിക്ക് മനസ്സിലായി. നിങ്ങളൊരു സെറ്റ് ബാറ്റ്‌സ്മാനാണെങ്കില്‍ അവസാന ഓവറുകളില്‍ തകര്‍ത്തടിക്കാന്‍ സാധിക്കും. നേരത്തെ ഞാന്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്യാനാണ് ശ്രമിച്ചത്. ഉത്തരവാദിത്തത്തെ കുറിച്ച് കൂടുതല്‍ ചിന്തിക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് ഒന്നും ചെയ്യാനാവില്ല. മുംബൈക്കെതിരെയുള്ള സൂപ്പര്‍ ഓവര്‍ മത്സരമാണ് എല്ലാം മാറ്റിയത്. നന്നായി പരിശീലനം നടത്തിയതും ഗുണം ചെയ്‌തെന്ന് കോലി വ്യക്തമാക്കി.
ആര്‍സിബി കംപ്ലീറ്റ് പെര്‍ഫോമന്‍സാണ് കാഴ്ച്ചവെച്ചത്. ആദ്യ പകുതിയില്‍ വല്ലാത്തൊരു കുരുക്കിലായിരുന്നു ഞങ്ങള്‍. അവിടെ നിന്നാണ് ഞങ്ങള്‍ മികച്ച പ്രകടനം നടത്തിയത്. രണ്ടാം ടൈം ഔട്ടിന്റെ സമയത്ത് 140-150 റണ്‍സ് നല്ല സ്‌കോര്‍ ആണെന്ന് അറിയാമായിരുന്നു. അതിനാണ് ലക്ഷ്യം വെച്ചത്. എന്നാല്‍ അവസാനം അതിനേക്കാള്‍ കൂടുതല്‍ നേടാനായി. വളരെ കുഴപ്പം പിടിച്ചായിരുന്നു ഇത്. രണ്ട് പോയിന്റുകള്‍ നേടിയതാണ് പ്രധാനം. ഇനി തുടരെ മത്സരങ്ങള്‍ വരാനുണ്ട്. ഈ കുതിപ്പ് തുടരാനാണ് ആര്‍സിബി ലക്ഷ്യമിടുന്നതെന്നും കോലി പറഞ്ഞു.
മോറിസ് തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ച്ചവെച്ചത്. ഫീല്‍ഡിംഗ് അദ്ദേഹം സൂപ്പറാക്കി. മൂന്ന് വിക്കറ്റും ആദ്യ മത്സരത്തില്‍ തന്നെ നേടി. മോറിസും ഗുര്‍കിരാതും കൂടി വന്നതോടെ ബാറ്റിംഗിന് കൂടുതല്‍ കരുത്ത് വന്നു. നിങ്ങള്‍ ഐപിഎല്ലില്‍ വിജയകുതിപ്പ് തുടങ്ങിയാല്‍ ഉറപ്പായും പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തുമെന്നും കോലി പറഞ്ഞു. അതേസമയം കോലിയെ പുകഴ്ത്തി മോറിസും രംഗത്തെത്തി. ആവശ്യ ഘട്ടത്തില്‍ വിരാട് ഗംഭീരമായി കളിച്ചു. ടെസ്റ്റ് മാച്ച് വിക്കറ്റായിരുന്നു ഇവിടെയുണ്ടായിരുന്നത്. 16 ഓവറിന് എന്തെങ്കിലും അദ്ഭുതം നടന്നിട്ടില്ലെങ്കില്‍ നല്ല സ്‌കോര്‍ ഉണ്ടാവില്ലെന്ന് കരുതിയിരുന്നു. എന്നാല്‍ ജീനിയസ് പ്രകടനമാണ് കോലി പുറത്തെടുത്തത്. പരിചയസമ്പന്നരായ ബൗളിംഗ് നിരയ്‌ക്കെതിരെ അദ്ദേഹം നന്നായി കളിച്ചെന്നും മോറിസ് പറഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications