Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: അഞ്ച് ഡോട്ട് ബോളുകളാണ് ആകെ കളിച്ചത്, അവനെ എല്ലാവരും കണ്ട് പഠിക്കണമെന്ന് സെവാഗ്

ദുബായ്: ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ തോല്‍വിയില്‍ രൂക്ഷ വിമര്‍ശനവുമായി സെവാഗ്. സിഎസ്‌കെയുടെ ബാറ്റിംഗ് തീര്‍ത്തും നിരാശപ്പെടുത്തിയെന്ന് വീരേന്ദര്‍ സെവാഗ്. പലരും കണ്ട് പഠിക്കേണ്ട കളിയാണ് ആര്‍സിബി നിരയില്‍ നിന്നുണ്ടായതെന്നും സെവാഗ് പറഞ്ഞു. സേവാഗ് കഴിഞ്ഞ കുറച്ച് മത്സരങ്ങളിലായി സിഎസ്‌കെയുടെ ബാറ്റിംഗിനെ രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്. ടെസ്റ്റ് മാച്ച് കളിക്കുന്നത് പോലെയാണ് സിഎസ്‌കെ ടി20 കളിക്കുന്നതെന്ന് സെവാഗ് കുറ്റപ്പെടുത്തിയിരുന്നു.

കളിച്ചത് വെറും അഞ്ച് ഡോട്ട്

കളിച്ചത് വെറും അഞ്ച് ഡോട്ട്

കോലിയുടെ കളി എക്‌സ്ട്രാ സ്‌പെഷ്യലായിരുന്നു. ആ കളിയില്‍ നിന്ന് പലരും ബാറ്റ്‌സ്മാന്‍മാര്‍ക്ക് നിരവധി കാര്യങ്ങള്‍ പഠിക്കാനുണ്ട്. യഥാര്‍ത്ഥത്തില്‍ കണ്ടുപഠിക്കേണ്ട ഇന്നിംഗ്‌സാണിത്. വെറും അഞ്ച് ഡോട്ട് ബോളുകള്‍ മാത്രമാണ് കോലി കളിച്ചതെന്നും, അതാണ് ആ ഇന്നിംഗ്‌സിന്റെ പ്രത്യേകതയെന്നും സെവാഗ് പറഞ്ഞു. അതേസമയം സിഎസ്‌കെ ആരാധകരെ ഓര്‍ക്കുമ്പോള്‍ സങ്കടമുണ്ട്. അവസാനം വരെ പോരാടുന്നൊരു ടീമായിരുന്നു അവരുടേത്. എന്നാല്‍ അവരുടെ ബാറ്റിംഗ് വളരെ നിരാശാജനകമാണ്. ഒരുപാട് റണ്‍സുകള്‍ അവര്‍ അവസാന ഓവറുകളിലേക്ക് വെക്കുന്നു. അതാണ് അവരുടെ തോല്‍വിക്ക് കാരണമെന്നും സെവാഗ് പറഞ്ഞു.

കിംഗ് കോലി

കിംഗ് കോലി

കോലി, നിങ്ങളെ എല്ലാവരും എന്തുകൊണ്ട് കിംഗ് കോലിയെന്ന് വിളിക്കുന്നു എന്നതിന് ഒരു കാരണമുണ്ട്. നങ്ങള്‍ ശരിക്കും ക്രിക്കറ്റിലെ രാജാവാണ്. ഒരു ടീമിനെ ഒറ്റയ്ക്ക് മുന്നോട്ട് നയിക്കുക എന്ന മാസ്റ്റര്‍ ക്ലാസാണ് നിങ്ങള്‍ ചെന്നൈക്കെതിരെ കാണിച്ച് തന്നതെന്ന് കെ ശ്രീകാന്ത് കുറിച്ചു. ശരിക്കും വലിയൊരു സത്വത്തെ പോലെയാണ് നിങ്ങള്‍ ബാറ്റ് ചെയ്തതെന്നും ശ്രീകാന്ത് ട്വീറ്റ് ചെയ്തു. വിരാട് കോലിയാണ് ഇനന്നതെ മത്സരത്തിലെ ഏക വ്യത്യാസമെന്നും, ചെന്നെയെ തോല്‍പ്പിച്ചത് അത് മാത്രമാണെന്നും ഹര്‍ഭജന്‍ സിംഗ് കുറിച്ചു. ചെന്നൈ തിരിച്ചുവരുമെന്നും അദ്ദേഹം പറഞ്ഞു.

കോലി ജീനിയസാണ്

കോലി ജീനിയസാണ്

വിരാട് കോലി ക്രിക്കറ്റ് ലോകത്തെ ജീനിയസാണെന്ന് സഹതാരം ക്രിസ് മോറിസ് പറഞ്ഞു. ആവശ്യ ഘട്ടത്തില്‍ വിരാട് ഗംഭീരമായി കളിച്ചു. ടെസ്റ്റ് മാച്ച് വിക്കറ്റായിരുന്നു ഇവിടെയുണ്ടായിരുന്നത്. 16 ഓവറിന് ശേഷം എന്തെങ്കിലും അദ്ഭുതം നടന്നിട്ടില്ലെങ്കില്‍ നല്ല സ്‌കോര്‍ ഉണ്ടാവില്ലെന്ന് കരുതിയിരുന്നു. എന്നാല്‍ ജീനിയസ് പ്രകടനമാണ് കോലി പുറത്തെടുത്തത്. പരിചയസമ്പന്നരായ ബൗളിംഗ് നിരയ്‌ക്കെതിരെ അദ്ദേഹം നന്നായി കളിച്ചെന്നും മോറിസ് പറഞ്ഞു. ടീമിനെ മുന്നില്‍ നയിക്കുന്നത് കോലിക്ക് വളരെ ഇഷ്ടമുള്ള കാര്യമാണ്. കളി എപ്പോഴും ജയിക്കാന്‍ താല്‍പര്യമുള്ള നായകനാണ് അദ്ദേഹമെന്നും മോറിസ് പറഞ്ഞു.

ധോണി സ്‌റ്റൈല്‍ മാറ്റണം

ധോണി സ്‌റ്റൈല്‍ മാറ്റണം

സിഎസ്‌കെ ഫിനിഷിംഗ് മോഡല്‍ ഇനിയും വിജയിക്കില്ലെന്നും അത് മാറ്റേണ്ടതുണ്ടെന്നും ധോണി പറഞ്ഞു. ബാറ്റിംഗ് വളരെ ആശങ്കപ്പെടുത്തുന്നതാണ്. ആര്‍സിബിക്കെതിരെയും ഇത് പ്രകടമായിരുന്നു. ഒരേ കാര്യങ്ങള്‍ തന്നെയാണ് എല്ലാ മത്സരങ്ങളിലും ആവര്‍ത്തിക്കുന്നത്. തോല്‍വികളുടെ രീതികളും സമാനമാണ്. കളിക്കാര്‍. സിഎസ്‌കെ ഇനി സാധാരണ ക്രിക്കറ്റിംഗ് സ്റ്റൈലിലേക്ക് മാറണം. വലിയ ഷോട്ടുകള്‍ നേരത്തെ കളിക്കണം. നേരത്തെ പുറത്തായാലും പ്രശ്‌നമില്ല. കാരണം ഒരുപാട് റണ്‍സ് 15 ഓവറിന് ശേഷം ടീമിന് പിന്തുടരാന്‍ ഉണ്ടാവരുതെന്നും ധോണി വ്യക്തമാക്കി. ആറ് ഓവറുകള്‍ക്ക് ശേഷം തന്നെ മത്സരത്തിന്റെ ഗിയര്‍ മാറ്റണമെന്നും, വെടിക്കെട്ട് ബാറ്റിംഗ് കാഴ്ച്ചവെക്കണമെന്നും ധോണി പറഞ്ഞു.

Story first published: Sunday, October 11, 2020, 21:09 [IST]
Other articles published on Oct 11, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+