Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: സിഎസ്‌കെ x ആര്‍സിബി- അറിഞ്ഞിരിക്കണം ഈ പോരാട്ട കണക്കുകള്‍

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ സിഎസ്‌കെയും ആര്‍സിബിയും നേര്‍ക്കുനേര്‍. ജയം ഇരു കൂട്ടര്‍ക്കും നിര്‍ണ്ണായകമായിരിക്കുന്ന സാഹചര്യത്തില്‍ കടുത്ത പോരാട്ടം തന്നെ പ്രതീക്ഷിക്കാം. സിഎസ്‌കെ സീനിയര്‍ താരങ്ങളുടെ നീണ്ട നിരയുമായി എത്തുമ്പോള്‍ യുവതാരങ്ങളാലും സീനിയര്‍ താരങ്ങളാലും സംതുലിതമാണ് ആര്‍സിബി നിര. സിഎസ്‌കെയുടെ ബാറ്റിങ്ങ് നിരയുടെ മോശം ഫോം ടീമിനെ പ്രതിസന്ധിയിലാക്കുമ്പോള്‍ അതേ അവസ്ഥയാണ് ആര്‍സിബിയുടേതും. ആര്‍ക്കും സ്ഥിരത കണ്ടെത്താന്‍ സാധിക്കുന്നില്ല. സീസണില്‍ ഇതിനോടകം നാല് മത്സരം തോറ്റ സിഎസ്‌കെയ്ക്ക് ഇന്ന് ജീവന്‍മരണ പോരാട്ടമാണ്. ഇരു ടീമും തമ്മിലുള്ള പ്രധാന കളിക്കണക്കുകള്‍ പരിശോധിക്കാം.

നേര്‍ക്കുനേര്‍ പോരാട്ടാം

നേര്‍ക്കുനേര്‍ പോരാട്ടാം

ഇതുവരെ 25 തവണയാണ് സിഎസ്‌കെയും ആര്‍സിബിയും നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയത്. ഇതില്‍ 16 തവണയും ജയം സിഎസ്‌കെയ്ക്കായിരുന്നു. എട്ട് മത്സരങ്ങളില്‍ ആര്‍സിബിയും വിജയിച്ചു. 2014ല്‍ യുഎഇയില്‍ ഇരു ടീമും നേര്‍ക്കുനേര്‍ മത്സരിച്ചിട്ടില്ലാത്തതിനാല്‍ ഇതിന്റെ ആധിപത്യം ആര്‍ക്കും അവകാശപ്പെടാന്‍ സാധിക്കില്ല. നിലവിലെ ഫോം വിലയിരുത്തുമ്പോള്‍ അല്‍പ്പം മുന്‍തൂക്കം വിരാട് കോലിയുടെ ആര്‍സിബിക്ക് തന്നെയാണ്. ഭേദപ്പെട്ട പ്രകടനം ടീമെന്ന നിലയില്‍ അവര്‍ നടത്തുന്നുണ്ട്. എന്നാല്‍ ഏത് സമയത്തും ഫോമിലേക്കുയരാന്‍ സാധിക്കുന്ന സിഎസ്‌കെയുടെ സീനിയര്‍ നിര ഏത് വമ്പന്മാരെയും തകര്‍ക്കാന്‍ കെല്‍പ്പുള്ളവരാണ്.

കൂടുതല്‍ റണ്‍സ്-വിക്കറ്റ്

കൂടുതല്‍ റണ്‍സ്-വിക്കറ്റ്

ഇരു ടീമും തമ്മിലുള്ള മത്സരങ്ങളില്‍ പ്രധാന സവിശേഷത ധോണി-കോലി പോരാട്ടം തന്നെയാണ്. ഇരുവരും നേര്‍ക്കുനേര്‍ എത്തിയ മിക്ക സമയത്തും ഇരു നായകന്മാരും തരക്കേടില്ലാതെ കളിച്ചിട്ടുണ്ട്. ആര്‍സിബിക്കെതിരേ കൂടുതല്‍ റണ്‍സുള്ള നിലവിലെ സിഎസ്‌കെ താരം ധോണി തന്നെയാണ് (706). എന്നാല്‍ നിലവിലെ ധോണിയുടെ ഫോം ടീമിനും ആരാധകര്‍ക്കും പ്രതീക്ഷ നല്‍കുന്നതല്ല. സിഎസ്‌കെയ്‌ക്കെതിരേ ആര്‍സിബിക്കുവേണ്ടി കൂടുതല്‍ റണ്‍സ് നേടിയത് നായകന്‍ വിരാട് കോലിയാണ് (761). സിഎസ്‌കെയ്‌ക്കെതിരേ മികച്ച റെക്കോഡ് കോലിയുടെ പേരിലുണ്ട്. സിഎസ്‌കെയ്ക്കുവേണ്ടി കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയത് ഡ്വെയ്ന്‍ ബ്രാവോയാണ് (13).ആര്‍സിബി നിരയില്‍ യുസ് വേന്ദ്ര ചഹാലാണ് (10) കേമന്‍. നിലവില്‍ ചഹാല്‍ മികച്ച ഫോമിലാണ്. സിഎസ്‌കെയ്ക്ക് വേണ്ടി കൂടുതല്‍ ക്യാച്ച് നേടിയത് ധോണിയും (12) ആര്‍സിബിക്കുവേണ്ടി കോലിയുമാണ് (10). ആര്‍സിബിക്കെതിരേ സിഎസ്‌കെയുടെ ശരാശരി സ്‌കോര്‍ 154 റണ്‍സാണ്. ആര്‍സിബിയുടെ ശരാശരി സ്‌കോര്‍ 145 റണ്‍സും.

കാത്തിരിക്കുന്ന നാഴികക്കല്ലുകള്‍

കാത്തിരിക്കുന്ന നാഴികക്കല്ലുകള്‍

നാകയെന്ന നിലയില്‍ 100 ക്യാച്ചുകള്‍ പൂര്‍ത്തിയാക്കാന്‍ ധോണിക്ക് വേണ്ടത് 2 ക്യാച്ച്. മൂന്ന് പേരെക്കൂടി പുറത്താക്കിയാല്‍ ഐപിഎല്ലില്‍ 150 പുറത്താക്കലെന്ന ബഹുമതിയും ധോണിയുടെ പേരിലാവും. ഫഫ് ഡുപ്ലെസിസ് ഒരു ക്യാച്ചുകൂടി നേടിയാല്‍ 50 ഐപിഎല്‍ ക്യാച്ചുകള്‍ പൂര്‍ത്തിയാക്കും. ആര്‍സിബി നായകന്‍ വിരാട് കോലി 7 സിക്‌സ് നേടിയാല്‍ ഐപിഎല്ലില്‍ 200 സിക്‌സര്‍ ക്ലബ്ബില്‍ ഇടം നേടാം. എബി ഡിവില്ലിയേഴ്‌സ് നാല് ക്യാച്ച്കൂടി നേടിയാല്‍ 100 ഐപിഎല്‍ ക്യാച്ച് ക്ലബ്ബില്‍ ഇടം പിടിക്കാം.

Story first published: Saturday, October 10, 2020, 9:34 [IST]
Other articles published on Oct 10, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+