Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020- കോലി 'അന്ന്യന്‍'! ഒന്നല്ല, രണ്ടു മുഖം! കളത്തിനു പുറത്ത് എങ്ങനെയെന്നു സാംപ പറയുന്നു

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്കു ഏറ്റവുമധികം വെല്ലുവിളിയുയര്‍ത്തിയ ബൗളര്‍മാരില്‍ ഒരാളാണ് ഓസ്‌ട്രേലിയന്‍ യുവ സ്പിന്നര്‍ ആദം സാംപ. ഓസ്‌ട്രേലിയക്കെതിരേ ഇന്ത്യയുടെ പരമ്പര നടന്നാല്‍ കോലിയുടെ വിക്കറ്റ് കൂടുതലും വീഴ്ത്തിയിരുന്നത് സാംപയായിരുന്നു. എന്നാല്‍ ഈ സീസണില്‍ ആദ്യമായി കോലിക്കു കീഴില്‍ ഒരേ ടീമില്‍ കളിച്ചതിന്റെ ത്രില്ലിലാണ് അദ്ദേഹം. കഴിഞ്ഞ ഐപിഎല്ലില്‍ കോലി ക്യാപ്റ്റനായ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ടീമിന്റെ ഭാഗമായിരുന്നു സാംപ.

1

സീസണിനു തൊട്ടുമുമ്പ് പരിക്കേറ്റ ഓസീസ് പേസര്‍ കെയ്ന്‍ റിച്ചാര്‍ഡ്‌സന്റെ പകരക്കാരനായി തികച്ചും അപ്രതീക്ഷിതമായാണ് സാംപ ആര്‍സിബി ടീമിലെത്തിയത്. സീസണിലെ ചില മല്‍സരങ്ങളില്‍ ആര്‍സിബിക്കായി പന്തെറിഞ്ഞ താരത്തിനു പക്ഷെ പ്രതീക്ഷിച്ച ഇംപാക്ടുണ്ടാക്കാന്‍ സാധിച്ചില്ല. കോലിക്കൊപ്പം ആര്‍സിബിയില്‍ ഡ്രസിങ് റൂം പങ്കിട്ടപ്പോഴുള്ള അനുഭവങ്ങള്‍ വെളിപ്പെടുത്തിയിരിക്കുകയാണ് സാംപ. കോലിക്കു രണ്ടു മുഖങ്ങളുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. കളിക്കളത്തിലെ കോലിയും, പുറത്തുള്ള കോലിയും രണ്ടു വ്യക്തികളെപ്പോലെയാണെന്നും സാംപ വ്യക്തമാക്കി.

ഗ്രൗണ്ടിനു പുറത്ത് കോലി തീര്‍ത്തും വ്യത്യസ്തനാണ്. കളിക്കളത്തില്‍ വളരെ അഗ്രസീവായി, വീറോടെ പോരാടുന്ന കോലിയെ നിങ്ങള്‍ കണ്ടിട്ടുണ്ടാവും. എന്നാല്‍ കളത്തിനു പുറത്ത് അദ്ദേഹം മറ്റൊരാളാണ്. എല്ലായ്‌പ്പോഴും സന്തോഷവാനായി ഇരിക്കാന്‍ ഇഷ്ടപ്പെടുന്ന അദ്ദേഹത്തിന് വളരെ ശാന്ത പ്രകൃതവുമാണ്. കോലിക്കെതിരേ കളിക്കുമ്പോള്‍ അദ്ദേഹത്തിന്റെ മറ്റൊരു വേര്‍ഷനാണ് നമ്മള്‍ കാണുന്നത്. കൂടുതല്‍ അടുത്തറിയുമ്പോള്‍ മാത്രമേ കോലിയെന്ന വ്യക്തിയെ നമുക്ക് മനസ്സിലാവുകയുള്ളൂവെന്നും ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ ദി അണ്‍പ്ലെയബിള്‍ എന്ന പോഡ്കാസ്റ്റില്‍ സാംപ മനസ്സ് തുറന്നു.

2

അന്താരാഷ്ട്ര ക്രിക്കറ്റില്‍ കോലിക്കെതിരേ 21 തവണ കളിച്ചപ്പോള്‍ ഏഴു തവണയും വിക്കറ്റ് സാംപയ്ക്കായിരുന്നു. ആര്‍സിബിയില്‍ ഒരുമിച്ച് കളിച്ചതോടെയാണ് കോലി ഇത്രയും രസികനും ഒപ്പമുള്ളവരെ സന്തോഷിപ്പിക്കാന്‍ ശ്രമിക്കുന്ന നല്ലൊരു വ്യക്തി കൂടിയാണെന്നു തിരിച്ചറിഞ്ഞതെന്നും സാംപ വ്യക്തമാക്കി. ആര്‍സിബിയുടെ ഡ്രസിങ് റൂമിലും പരിശീലനത്തിന് ഇടയിലുമെല്ലാം കോലി ഒരുപാട് തമാശകള്‍ പറയുമായിരുന്നു. അവ കേട്ട് ചിരിച്ച് തന്റെ കവിളുകള്‍ പോലും വേദനിച്ചതായി സാംപ വെളിപ്പെടുത്തി.

ഗ്രൗണ്ടില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ കോലി ആളാകെ മാറും. ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാവാത്ത, അടിച്ചാല്‍ തിരിച്ചടിക്കുമെന്ന തരത്തില്‍ വളരെ ആക്രമണോത്സുകനായാണ് അദ്ദേഹം കളിക്കുന്നത്. ഒരുപാട് പ്രതീക്ഷകളുടെ ഭാരവുമായാണ് കോലി ഇന്ത്യക്കു വേണ്ടി ഓരോ മല്‍സരത്തിലും ഇറങ്ങുന്നത്. പക്ഷെ മല്‍സരമില്ലെങ്കില്‍, കോലി വളരെ സൗമ്യനും തമാശക്കാരനുമായി മാറുമെന്നും സാംപ കൂട്ടിച്ചേര്‍ത്തു.

Story first published: Wednesday, November 11, 2020, 21:05 [IST]
Other articles published on Nov 11, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+