Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: ആര്‍സിബിക്കായി 6000 റണ്‍സ് കടന്ന് കോലി, പുതിയ റെക്കോര്‍ഡുമായി റണ്‍ മെഷീന്‍!!

ദുബായ്: വിരാട് കോലിയെന്നാല്‍ റണ്‍സടിക്കുന്ന കാര്യത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന താരമാണ്. ഇത്തവണത്തെ ഐപിഎല്ലിന്റെ തുടക്കത്തില്‍ അദ്ദേഹം നിറം മങ്ങിയതോടെ ഫോമൗട്ടിന്റെ ലക്ഷണമാണോ എന്ന് വരെ ആരാധകര്‍ സംശയിച്ചിരുന്നു. എന്നാല്‍ സിഎസ്‌കെയ്ക്കതെിരെ എല്ലാവരെയും ഞെട്ടിച്ച് വമ്പനൊരു റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ് കോലി. ആര്‍സിബിക്ക് വേണ്ടി ആറായിരം റണ്‍സ് തികച്ചിരിക്കുകയാണ് വിരാട് കോലി. സിഎസ്‌കെയ്‌ക്കെതിരെ മത്സരത്തില്‍ തന്നെയാണ് ഇത് പിറന്നതും. രവീന്ദ്ര ജഡേജ എറിഞ്ഞ മത്സരത്തിലെ 14ാം ഓവറില്‍ തന്റെ 31ാം റണ്‍സ് നേടിയതോടെയാണ് കോലി ഈ നേട്ടം സ്വന്തമാക്കിയത്.

1

ഐപിഎല്ലില്‍ ആര്‍സിബിക്ക് വേണ്ടി 5576 റണ്‍സും, ചാമ്പ്യന്‍സ് ലീഗില്‍ 15 മത്സരങ്ങളില്‍ 424 റണ്‍സുമാണ് കോലി സ്‌കോര്‍ ചെയ്തത്. രണ്ട് ഫിഫ്റ്റിയും കോലിക്കുണ്ട്. ഐപിഎല്ലില്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരം കൂടിയാണ് കോലി. ചാമ്പ്യന്‍സ് ലീഗില്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരങ്ങളുടെ പട്ടികയില്‍ പതിനൊന്നാം സ്ഥാനത്താണ് കോലി. സിഎസ്‌കെയ്‌ക്കെതിരായ മത്സരത്തിന് മുമ്പ് കോലി 9033 റണ്‍സാണ് ആര്‍സിബിക്ക് വേണ്ടി നേടിയിരുന്നത്. 286 ടി20 മത്സരങ്ങളില്‍ നിന്നായിരുന്നു ഇത്രയും റണ്‍സ് നേടിയത്. അഞ്ച് സെഞ്ച്വറിയും 65 ഫിഫ്റ്റിയും കോലിയുടെ പേരിലുണ്ട്.

ചെന്നൈക്കെതിരെ 52 പന്തില്‍ 90 റണ്‍സെടുത്ത് കോലി പുറത്താവാതെ നിന്നു. സിഎസ്‌കെയ്‌ക്കെതിരെ കഴിഞ്ഞ അഞ്ച് ഇന്നിംഗ്‌സുകളില്‍ കോലിയുടെ ഉയര്‍ന്ന സ്‌കോറാണിത്. 18, 8, 6, 9 എന്നിങ്ങനെയാണ് മുമ്പുള്ള സ്‌കോര്‍. സിഎസ്‌കെയ്‌ക്കെതിരെ ഏതൊരു ക്യാപ്റ്റന്റെയും ഉയര്‍ന്ന സ്‌കോറുമാണിത്. മൂന്ന് ഫോറും നാല് സിക്‌സറുമാണ് കോലി പറത്തിയത്. സിഎസ്‌കെയ്‌ക്കെതിരെ ഏഴാമത്തെ അര്‍ധ സെഞ്ച്വറിയാണ് ഇത്. അതേസമയം ഐപിഎല്ലില്‍ 38ാമത്തെ ഐപിഎല്‍ ഫിഫ്റ്റിയാണിത്. ഡല്‍ഹിക്കെതിരായ തോല്‍വിയുടെ ക്ഷീണം മാറ്റിയ ഇന്നിംഗ്‌സ് കൂടിയായിരുന്നു ഇത്.

അതേസമയം മൂന്നാം ഓവറില്‍ ആരോണ്‍ ഫിഞ്ച് പുറത്തായ സമയത്താണ് കോലി ക്രീസിലെത്തുന്നത്. വളരെ സൂക്ഷിച്ചാണ് തുടക്കത്തില്‍ കോലി കളിച്ചത്. സിഎസ്‌കെ ബൗളര്‍മാര്‍ റണ്‍സ് ധാരാളം നല്‍കിയതുമില്ല. 11ാം ഓവറില്‍ വെറും 65 റണ്‍സായിരുന്നു ടീമിനുണ്ടായിരുന്നത്. ദേവദത്ത് പുറത്തായതിന് പിന്നാലെ തന്നെ എബി ഡിവില്യേഴ്‌സും മടങ്ങി. എന്നാല്‍ പിന്നീട് കോലി കളി മാറ്റി മറിക്കുകയായിരുന്നു. അവസാന നിമിഷം ഡിവില്യേഴ്‌സ് മോഡിലേക്ക് കോലി മാറുകയായിരുന്നു. അവസാന അഞ്ച് ഓവറില്‍ 74 റണ്‍സാണ് ആര്‍സിബി അടിച്ചത്.ആദ്യ 49 റണ്‍സ് 38 പന്തില്‍ അടിച്ച കോലി പിന്നീടുള്ള 41 റണ്‍സ് രണ്ട് ഓവറില്‍ കൂടുതല്‍ മാത്രം പന്തുകളെടുത്താണ് നേടിയത്.

Story first published: Saturday, October 10, 2020, 22:31 [IST]
Other articles published on Oct 10, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+