വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: മുഖത്ത് നോക്കാതെ, ഒന്നും മിണ്ടാതെ കോലിയും രോഹിതും! ഉടക്കിന് ഇനിയെന്ത് തെളിവ് വേണം?

മുംബൈയ്ക്കായിരുന്നു കളിയില്‍ ടോസ് ലഭിച്ചത്

ദുബായ്: ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലിയും സഹതാരവും നിശ്ചിത ഓവര്‍ ടീം വൈസ് ക്യാപ്റ്റനുമായ രോഹിത് ശര്‍മയും തമ്മില്‍ അത്ര നല്ല രസത്തില്‍ അല്ലെന്ന തരത്തില്‍ നേരത്തേ തന്നെ പല റിപ്പോര്‍ട്ടുകളും പുറത്തു വന്നിരുന്നു. ഈ സംശയത്തിന് ബലം നല്‍കുന്ന ചില സംഭവങ്ങളും ഇതുമായി ചേര്‍ത്ത് വായിക്കപ്പെട്ടിരുന്നു. എന്നാല്‍ ഇത് വെറും സംശയം മാത്രമല്ലെന്നും രണ്ടു പേരും തമ്മില്‍ അത്ര നല്ല രസത്തില്‍ അല്ലെന്നുമുള്ളതിന് പുതിയൊരു തെളിവ് കൂടി.

1

ഐപിഎല്ലില്‍ കോലി നയിക്കുന്ന റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരും രോഹിത്തിന്റെ മുംബൈ ഇന്ത്യന്‍സും മുഖാമുഖം വന്നപ്പോള്‍ ക്രിക്കറ്റ് ലോകം മുഴുവന്‍ ഉറ്റുനോക്കിയത് ഇരുവരുടെയും മുഖഭാവമായിരുന്നു. ടോസിനു മുമ്പ് കോലിയും രോഹിത്തും ഗ്രൗണ്ടില്‍ ഒരുമിച്ച് അണിനിരപ്പോള്‍ പരസ്പരം ഒരിക്കല്‍പ്പോലും ഒന്നു നോക്കുക പോലും ചെയ്തില്ലെന്നതാണ് എടുത്തു പറയേണ്ട കാര്യം. ഇതിനു മുമ്പ് നടന്ന കളികളില്‍ രണ്ടു പേരും മറ്റു ക്യാപ്റ്റന്‍മാരുമായി പെരുമാറിയത് വളരെ സൗഹൃദത്തോടെയും സൗമ്യമായിട്ടുമായിരുന്നു.

പക്ഷെ മുംബൈ-ആര്‍സിബി മല്‍സരത്തിനു മുമ്പ് നടന്ന ടോസില്‍ തികച്ചും അസ്വസ്ഥരായാണ് രോഹിത്തും കോലിയും കാണപ്പെട്ടത്. ദേശീയ ടീമില്‍ ദീര്‍ഘകാലമായി ഒരുമിച്ചു കളിച്ചുകൊണ്ടിരിക്കുന്നതിന്റെ യാതൊരു അടുപ്പവും രണ്ടു പേരും തമ്മില്‍ കാണിച്ചില്ല. ടോസിനു മുമ്പ് ഒരുമിച്ച് നില്‍ക്കുമ്പോള്‍ പരസ്പരം നോക്കാനോ, എന്തെങ്കിലും തമ്മില്‍ പറയാനോ പോലും ഇരുവരും തയ്യാറായില്ല. ടോസ് കഴിഞ്ഞ ശേഷം അവതാരകനും കമന്റേറ്ററുമായ മുരളി കാര്‍ത്തികുമായി പ്രത്യേകം സംസാരിച്ചുവെന്നല്ലാതെ പരസ്പരം ഒന്നും പറയാതെയണ് കോലിയും രോഹിത്തും ഗ്രൗണ്ടില്‍ നിന്നും തിരികെ പോയത്.

10ാം വയസില്‍ വീട് വീട്ടു, മൈതാനത്തിനടുത്ത് കിടന്നുറങ്ങി- ഓര്‍മകള്‍ പങ്കുവെച്ച് യശ്വസി ജയ്‌സ്വാള്‍10ാം വയസില്‍ വീട് വീട്ടു, മൈതാനത്തിനടുത്ത് കിടന്നുറങ്ങി- ഓര്‍മകള്‍ പങ്കുവെച്ച് യശ്വസി ജയ്‌സ്വാള്‍

IPL 2020: പഞ്ചാബ് തോറ്റതിന് രണ്ടു കാരണങ്ങള്‍, സച്ചിന്‍ പറയുന്നുIPL 2020: പഞ്ചാബ് തോറ്റതിന് രണ്ടു കാരണങ്ങള്‍, സച്ചിന്‍ പറയുന്നു

ഐപിഎല്‍: അവരാണ് അഞ്ച് സിക്‌സറിന് കാരണക്കാര്‍, ടീമിലെ മോറ്റിവേറ്റര്‍മാരെ വെളിപ്പെടുത്തി തേവാത്തിയ!!ഐപിഎല്‍: അവരാണ് അഞ്ച് സിക്‌സറിന് കാരണക്കാര്‍, ടീമിലെ മോറ്റിവേറ്റര്‍മാരെ വെളിപ്പെടുത്തി തേവാത്തിയ!!

കോലിയും രോഹിത്തും തമ്മില്‍ അത്ര സൗഹൃദത്തില്‍ അല്ലെന്നു തെളിയിക്കുന്ന രണ്ടാമത്തെ സംഭവം കൂടിയാണ് ഇതോടെ ഈ ഐപിഎല്ലിനിടെ പുറത്തു വന്നിരിക്കുന്നത്. ദിവസങ്ങള്‍ക്കു മുമ്പ് ആര്‍സിബിയും കിങ്‌സ് ഇലവന്‍ പഞ്ചാബും തമ്മിലുള്ള കളിയില്‍ സെഞ്ച്വറി നേടിയ പഞ്ചാബ് ക്യാപ്റ്റന്‍ കെഎല്‍ രാഹുലിനെ രോഹിത് ട്വിറ്ററിലൂടെ അഭിനന്ദിച്ചിരുന്നു. എന്നാല്‍ രാഹുല്‍ സെഞ്ച്വറിയടിച്ച് ഉടനെയായിരുന്നില്ല ഇത്, മറിച്ച് റണ്‍ചേസില്‍ കോലി ഒരു റണ്‍സ് മാത്രമെടുത്ത് പുറത്തായതിനു തൊട്ടു പിന്നാലെയായിരുന്നു ഹിറ്റ്മാന്റെ പ്രശംസ. കോലി ഈ കളിയില്‍ രണ്ടു അനായാസ ക്യാച്ചുകളും കൈവിട്ടിരുന്നു. രാഹുലിനെ പുകഴ്ത്തിയ രോഹിത് യഥാര്‍ഥത്തില്‍ കോലിയെ ട്രോളിയതു തന്നെയല്ലേയെന്ന സംശയമായിരുന്നു പലരും സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചത്.

ഈ ട്വീറ്റിന്റെ ടൈമിങ് നോക്കൂയെന്നായിരുന്നു ഒരാള്‍ കുറിച്ചത്. കോലി പുറത്തായി അതേ സമയത്തു തന്നെയാണ് രോഹിത്തിന്റെ ട്വീറ്റെന്നായിരുന്നു മറ്റൊരു പ്രതികരണം. രോഹിത് മികച്ച ടൈമറായതില്‍ അദ്ഭുതമില്ലെന്നായിരുന്നു ഒരാള്‍ ട്വീറ്റ് ചെയ്തത്. വിരാട് കോലിയെ ട്രോളിയിരിക്കുന്നത് ആരാണെന്നു നോക്കൂയെന്നു ഒരാള്‍ പ്രതികരിച്ചപ്പോള്‍ ട്വീറ്റ് ടൈമിങ്, രോഹിത് നന്നായി കളിച്ചുവെന്നു ഒരു പ്രശംസയും ലഭിച്ചു.

Story first published: Monday, September 28, 2020, 21:37 [IST]
Other articles published on Sep 28, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X