Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: 'തല തല താന്‍', ധോണിയുടെ വിക്കറ്റെടുത്ത ശേഷം വരുണ്‍ ചക്രവര്‍ത്തി പറഞ്ഞത് ഇങ്ങനെ

ദുബായ്: കൊല്‍ക്കത്തയുടെ മാന്ത്രിക സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ വലിയൊരു നേട്ടം സ്വന്തമാക്കിയിരുന്നു. സ്വന്തം ആരാധനാമൂര്‍ത്തിയുടെ വിക്കറ്റാണ് അദ്ദേഹം സ്വന്തമാക്കിയത്. സിഎസ്‌കെയുടെ ക്യാപ്റ്റന്‍ എംഎസ് ധോണി ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു വരുണ്‍. തീര്‍ത്തും വിശ്വസിക്കാനാവാത്ത നിമിഷമായിരുന്നു അതെന്ന് ചക്രവര്‍ത്തി പറയുന്നു. മൂന്ന് വര്‍ഷം മുമ്പ് വരെ താന്‍ സിഎസ്‌കെയ്ക്ക് വേണ്ടി സ്റ്റേഡിയത്തിലിരുന്ന് ആര്‍പ്പുവിളിച്ച ആരാധകനാണ് ഞാന്‍. ചെപ്പോക്കിലെ സ്‌റ്റേഡിയത്തിലിരുന്ന് ധോണിക്ക് വേണ്ടി ആര്‍പ്പുവിളിച്ച് ഇപ്പോഴുമുണ്ടെന്നും ചക്രവര്‍ത്തി പറഞ്ഞു.

1

അത് മാത്രമല്ല, താന്‍ സിഎസ്‌കെ ക്യാമ്പിലെ നെറ്റ് ബൗളറായിരുന്നു. തന്റെ പന്തുകളെ ധോണി ഇഷ്ടപ്പെടുന്നതിന് വേണ്ടിയായിരുന്നു പന്തെറിഞ്ഞിരുന്നത്. അതിനായി പല വേരിയേഷനിലും പന്തെറിഞ്ഞിരുന്നു. ഇന്ന് അതേ ധോണിയുടെ വിക്കറ്റാണ് എനിക്ക് ലഭിച്ചിരിക്കുന്നത്. മൂന്ന് വര്‍ഷം മുമ്പ് ചെപ്പോക്കിലെ പിച്ചില്‍ ആര്‍ത്ത് വിളിച്ച് നടന്നിരുന്ന ഞാന്‍ ഇന്ന് വലിയൊരു നേട്ടം സ്വന്തമാക്കി. ധോണി ബാറ്റ് ചെയ്യുന്നത് കാണാന്‍ വേണ്ടിയാണ് ഞാന്‍ സ്‌റ്റേഡിയത്തിലെത്തിയിരുന്നത്. ഇപ്പോള്‍ അതേ ധോണിക്കാണ് ഞാന്‍ പന്തെറിഞ്ഞിരിക്കുന്നത്. ഇത് വിശ്വസിക്കാന്‍ പ്രയാസമുള്ള നിമിഷങ്ങളാണെന്ന് ചക്രവര്‍ത്തി പറയുന്നു.

ഇത് വളരെ ഫ്‌ളാറ്റായിട്ടുള്ള വിക്കറ്റായിരുന്നു. 180 റണ്‍സ് അനായാസം നേടാമായിരുന്നു. പന്ത് തിരിയുന്നു എന്നുള്ളത് എളുപ്പമായിരുന്നു. ധോണി നല്ല രീതിയില്‍ തന്നെയായിരുന്നു ബാറ്റ് ചെയ്തിരുന്നു. നല്ലൊരു ബോള്‍ ലെങ്തില്‍ എറിഞ്ഞാല്‍ വിക്കറ്റ് എടുക്കാനാവുമെന്ന് ഞാന്‍ കരുതിയിരുന്നു. ഭാഗ്യവശാല്‍ കളിക്കളത്തില്‍ അത് പുറത്തെടുക്കാന്‍ സാധിച്ചു. മത്സരശേഷം ധോണിക്കൊപ്പം ഞാന്‍ ഫോട്ടോയെടുത്തു. അതൊരു ഫാന്‍ ബോയ് മൂവ്‌മെന്റായിരുന്നു. തമിഴില്‍ ഒരു കാര്യമാണ് എനിക്ക് പറയാനുള്ളത്. തല തല താന്‍ എന്നും ചക്രവര്‍ത്തി പറഞ്ഞു.

അതേസമയം മത്സരത്തില്‍ പത്ത് റണ്‍സിന് ചെന്നൈ തോറ്റിരുന്നു. ധോണി അടക്കമുള്ള ബാറ്റ്‌സ്മാന്‍മാര്‍ ഇതില്‍ വിമര്‍ശനം ഏറ്റുവാങ്ങിയിരുന്നു. കേദാര്‍ ജാദവാണ് മത്സരം തോല്‍പ്പിച്ചതെന്നാണ് വ്യാപക വിമര്‍ശനം. കൊല്‍ക്കത്തയ്ക്ക് വേണ്ടിയാണ് ജാദവ് കളിച്ചെതന്നാണ് ആരാധകര്‍ ആരോപിക്കുന്നത്. തുടര്‍ച്ചയായി അഞ്ച് ഡോട്ട് ബോളുകളാണ് ജാദവ് കളിച്ചത്. ആകെ 12 പന്തില്‍ ഏഴ് റണ്‍സാണ് ജാദവ് നേടിയത്. ജഡേജയും ബ്രാവോയും പോലുള്ള താരങ്ങള്‍ ഉള്ളപ്പോള്‍ ജാദവിനെ ഇറക്കാനുള്ള തീരുമാനവും വ്യാപകമായി വിമര്‍ശിക്കപ്പെട്ടിരുന്നു. ജാദവ് പാഴാക്കിയ പന്തുകള്‍ തോല്‍വിയില്‍ പ്രധാനമായിരുന്നു.

Story first published: Thursday, October 8, 2020, 19:38 [IST]
Other articles published on Oct 8, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+