Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: പ്ലേഓഫ് ടിക്കറ്റില്ല, പിന്നാലെ രാഹുലിന് അടുത്ത ഷോക്ക്- ശിക്ഷാ നടപടിയുണ്ടാവും!

അബുദാബി: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനോട് തോറ്റ് പ്ലേഓഫ് കാണാതെ പുറത്തായതിന്റെ ആഘാതം മാറും മുമ്പ് കിങ്‌സ് ഇലവന്‍ പഞ്ചാബിന് മറ്റൊരു തിരിച്ചടി കൂടി. പഞ്ചാബ് ക്യാപ്റ്റന്‍ കെഎല്‍ രാഹുലിനെതിരേ ശിക്ഷാനടപടിയുണ്ടായേക്കുമെന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്. സിഎസ്‌കെയ്‌ക്കെതിരായ കളിക്കിടെ രാഹുലിന്റെ ഭാഗത്തു നിന്നുണ്ടായ മോശം പെരുമാറ്റമാണ് ഇതിനു കാരണം. താരം അച്ചടക്കലംഘനം നടത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്നാണിത്.

1

സിഎസ്‌കെ ഓപ്പണര്‍ റുതുരാജ് ഗെയ്ക്വാദിനെതിരേ തേര്‍ഡ് അംപയര്‍ ഔട്ട് അനുവദിക്കാതിരുന്നതാണ് രാഹുലിനെ ചൊടിപ്പിച്ചിരുന്നു. രാഹുല്‍ മാത്രമല്ല ഡഗൗട്ടില്‍ പഞ്ചാബ് കോച്ച് അനില്‍ കുംബ്ലെയും തീരുമാനത്തിനെതിരേ രോഷം പ്രകടിപ്പിച്ചിരുന്നു. സ്പിന്നര്‍ രവി ബിഷ്‌നോയിയുടെ ഓവറിലായിരുന്നു സംഭവം. ബാക്ക്‌വേര്‍ഡ് പോയിന്റില്‍ മന്‍ദീപ് സിങ് മുന്നോട്ട് ഡൈവ് ചെയ്ത് ക്യാച്ചെടുത്തപ്പോള്‍ ഓണ്‍ഫീല്‍ഡ് അംപയര്‍ ഔട്ട് നല്‍കി. എങ്കിലും ഉറപ്പിക്കുന്നതിനായി തേര്‍ഡ് അംപയറുടെ സഹായം തേടി.

എന്നാല്‍ ഓണ്‍ ഫീല്‍ഡ് അംപയറുടെ തീരുമാനം തിരുത്തിയ തേര്‍ഡ് അംപയര്‍ അത് നോട്ടൗട്ടാണെന്നായിരുന്നു വിധിച്ചത്. പന്ത് ഗ്രൗണ്ടില്‍ ടച്ച് ചെയ്ത ശേഷമാണ് മന്‍ദീപ് ക്യാച്ച് ചെയ്തതെന്ന് റീപ്ലേയില്‍ തെളിഞ്ഞതിനെ തുടര്‍ന്നായിരുന്നു തേര്‍ഡ് അംപയറുടെ തീരുമാനം. ഇതോടെയായിരുന്നു രാഹുല്‍ പ്രകോപിതനായത്. തേര്‍ഡ് അംപയറുടെ തീരുമാനത്തെ ചോദ്യം ചെയ്ത അദ്ദേഹം ഓണ്‍ഫീല്‍ഡ് അംപയര്‍മാരോട് അതൃപ്തി പ്രകടിപ്പിക്കുകയും വാദിക്കുകയും ചെയ്തു. ഒടുവില്‍ അംപയര്‍മാര്‍ രാഹുലിനോടു ശാന്തനാവാന്‍ ആവശ്യപ്പെടുകയായിരുന്നു.

രണ്ടോവറുകള്‍ക്കു ശേഷം സിഎസ്‌കെയുടെ മറ്റൊരു ഓപ്പണര്‍ ഫാഫ് ഡുപ്ലെസിയെ രാഹുല്‍ ക്യാച്ച് ചെയ്ത് പുറത്താക്കിയിരുന്നു. എന്നാല്‍ തേര്‍ഡ് അംപയറെ പരിഹസിക്കുന്ന തരത്തില്‍ ക്യാച്ചിനു ശേഷം അദ്ദേഹം കൈകളുയര്‍ത്തി തേര്‍ഡ് അംപയറുടെ ക്യാബിനു നേരേ കൈകളുയര്‍ത്തുകയായിരുന്നു. വിക്കറ്റിനു വേണ്ടി അപ്പീല്‍ ചെയ്യുന്നതു പോലെയായിരുന്നു രാഹുലിന്റെ പ്രതികരണം. താരത്തിന്റെ ഈ പെരുമാറ്റത്തിനെതിരേ നിയമ നടപടിയുണ്ടായേക്കുമെന്നാണ് സൂചന. മാച്ച് ഫീയുടെ നിശ്ചിത ശതമാനം അദ്ദേഹത്തിന് പിഴയായി നല്‍കേണ്ടി വരും.

സിഎസ്‌കെയോട് ഒമ്പതു വിക്കറ്റിന്റെ കനത്ത പരാജയമായിരുന്നു സിഎസ്‌കെ ഏറ്റുവാങ്ങിയത്. പ്ലേഓഫ് പ്രതീക്ഷ നിലനിര്‍ത്താന്‍ പഞ്ചാബിന് കളിയില്‍ ജയം അനിവാര്യമായിരുന്നു. പക്ഷെയുടെ സിഎസ്‌കെയുടെ ബാറ്റിങ് കരുത്തിനു മുന്നില്‍ പഞ്ചാബിന് മറുപടിയില്ലായിരുന്നു. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് ആറു വിക്കറ്റിന് 153 റണ്‍സാണ് നേടിയത്. മറുപടിയില്‍ 18.5 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ സിഎസ്‌കെ ലക്ഷ്യം കണ്ടു. റുതുരാജ് ഗെയ്ക്വാദാണ് (62*) ടീമിന്റെ വിജയശില്‍പ്പി. ഫാഫ് ഡുപ്ലെസി 48 റണ്‍സെടുത്ത് പുറത്തായി. റുതുരാജിനൊപ്പം 30 റണ്‍സോടെ അമ്പാട്ടി റായുഡു പുറത്താവാതെ നിന്നു.

Story first published: Sunday, November 1, 2020, 22:08 [IST]
Other articles published on Nov 1, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+