Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: രാഹുലിനെ പഴിക്കുന്നത് നിര്‍ത്തൂ, തെറ്റ് ആര്‍ക്കും പറ്റും- പിന്തുണച്ച് യുവരാജ്

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരായ കഴിഞ്ഞ മല്‍സരത്തില്‍ ചില മോശം തീരുമാനങ്ങളുടെ പേരില്‍ പഴി കേട്ടു കൊണ്ടിരിക്കുന്ന കിങ്‌സ് ഇലവന്‍ പഞ്ചാബ് നായകന്‍ കെഎല്‍ രാഹുലിന് പിന്തുണയുമായി മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങ്. ട്വിറ്ററിലൂടെയാണ് യുവി രാഹുലിനെ പിന്തുണച്ചു കൊണ്ട് രംഗത്തു വന്നത്. ബൗളിങില്‍ രാഹുലിന്റെ ചില നീക്കങ്ങളായിരുന്നു മുംബൈയ്‌ക്കെതിരേ പഞ്ചാബിനു വിനയായത്.

1

ആദ്യം ബാറ്റ് ചെയ്ത മുംബൈയെ നാലു വിക്കറ്റിന് 191 റണ്‍സെന്ന വമ്പന്‍ സ്‌കോറിലെത്തിച്ചത് രാഹുലിന്റെ പിഴവുകളായിരുന്നു. അവസാന അഞ്ചോവറില്‍ 89 റണ്‍സ് മുംബൈ വാരിക്കൂട്ടിയിരുന്നു. പഞ്ചാബ് നായകന്റെ ചില ബൗളിങ് പരീക്ഷണങ്ങള്‍ മുംബൈയ്ക്കു കാര്യങ്ങള്‍ എളുപ്പമാക്കി. ഡെത്ത് ഓവറുകള്‍ക്കു മുമ്പ് പേസര്‍ ഷെല്‍ഡണ്‍ കോട്രെലിന്റെ നാലോവര്‍ ക്വാട്ട രാഹുല്‍ തീര്‍ത്തിരുന്നു. ഇതോടെ മുഹമ്മദ് ഷമിയെക്കൂടാതെ ജിമ്മി നീഷാം, കെ ഗൗതം എന്നിവരായിരുന്നു അവസാന ഓവറുകള്‍ എറിഞ്ഞത്. ഇവര്‍ നന്നായി തല്ലു വാങ്ങുകയും ചെയ്തു.

വെടിക്കെട്ട് താരങ്ങളായ കിരോണ്‍ പൊള്ളാര്‍ഡും ഹാര്‍ദിക് പാണ്ഡ്യയും ക്രീസില്‍ നില്‍ക്കവെ ഇന്നിങ്‌സിലെ അവസാന ഓവര്‍ സ്പിന്നര്‍ ഗൗതമിനായിരുന്നു രാഹുല്‍ നല്‍കിയത്. ഈ ഓവറില്‍ നാലു സിക്‌സറുകളടക്കം മുംബൈ 25 റണ്‍സ് വാരിക്കൂട്ടി. അവസാന ഓവര്‍ ഗൗതമിനെക്കൊണ്ട് എറിയിക്കാനുള്ള രാഹുലിന്റെ തീരുമാനത്തെ ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ അടക്കമുള്ളവര്‍ വിമര്‍ശിച്ചിരുന്നു.

പഞ്ചാബിനെ സംബന്ധിച്ച് കടുപ്പമേറിയ രാത്രിയായിരുന്നു കഴിഞ്ഞത്, മുംബൈ തന്നെയായിരുന്നു ഈ ദിവസത്തെ മികച്ച ടീം. എന്നാല്‍ അവസാന ഓവര്‍ ഓഫ് സ്പിന്നര്‍ക്കു നല്‍കിയതിന്റെ പേരില്‍ രാഹുല്‍ വലിയ വിമര്‍ശനങ്ങളാണ് നേരിട്ടു കൊണ്ടിരിക്കുന്നത്. ഇതു ശരിയാണെന്നു തോന്നുന്നില്ല. നമ്മളെല്ലാം തെറ്റുകള്‍ വരുത്താറുണ്ട്. ഒരു പുതിയ ക്യാപ്റ്റനെന്ന നിലയില്‍ രാഹുലിന്റെ ഭാഗത്തു നിന്നുണ്ടായിട്ടുള്ള പോസിറ്റീവായ കാര്യങ്ങളിലേക്കാണ് നമ്മള്‍ നോക്കേണ്ടതെന്നുമായിരുന്നു യുവി ട്വിറ്ററില്‍ കുറിച്ചത്.

2

ഞായറാഴ്ച ദുബായില്‍ എംഎസ് ധോണി നയിക്കുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേയാണ് പഞ്ചാബിന്റെ അടുത്ത മല്‍സരം. ക്യാപ്റ്റനെന്ന നിലയില്‍ ഐപിഎല്ലില്‍ രാഹുലിന്റെ അരങ്ങേറ്റ സീസണ്‍ കൂടിയാണ് ഇത്തവണത്തേത്. കഴിഞ്ഞ രണ്ടു സീസണുകളിലും ആര്‍ അശ്വിനായിരുന്നു പഞ്ചാബിനെ നയിച്ചത്.

Story first published: Friday, October 2, 2020, 17:29 [IST]
Other articles published on Oct 2, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+