Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: വാര്‍ണര്‍ക്ക് അംപയറുടെ സഹായം, ഡിഎര്‍എസ് വേണ്ടെന്ന് ആംഗ്യം!- വിവാദം കത്തുന്നു

ദുബായ്: ഐപിഎല്ലില്‍ ചൊവ്വാഴ്ച രാത്രി നടന്ന സണ്‍റൈസേഴ്‌സ് ഹൈദരാബാദ്- ഡല്‍ഹി ക്യാപ്പിറ്റല്‍സ് മല്‍സരം നിയന്ത്രിച്ച അംപയര്‍ അനില്‍ ചൗധരി വിവാദത്തില്‍. കൡയില്‍ ഹൈദരാബാദ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറെ ഡിആര്‍എസ് വിളിക്കേണ്ടെന്ന തരത്തില്‍ പെരുമാറിയെന്നതാണ് അദ്ദേഹത്തെ പ്രതിക്കൂട്ടിലാക്കിയിരിക്കുന്നത്. മല്‍സരത്തില്‍ ഹൈദരാബാദ് 88 റണ്‍സിന്റെ ആധികാരിക വിജയം ആഘോഷിച്ചിരുന്നു.

1

ഡല്‍ഹിയുടെ ഇന്നിങ്‌സിനിടെയായിരുന്നു സംഭവം. ഡല്‍ഹി താരം ആര്‍ അശ്വിനെതിരായ എല്‍ബിഡബ്ല്യു അപ്പീല്‍ ചൗധരി തള്ളിയിരുന്നു. ഇതിനെതിരേ ഡിആര്‍എസ് വിളിക്കാന്‍ ഹൈദരാബാദ് ക്യാപ്റ്റന്‍ വാര്‍ണര്‍ക്ക് അവസരമുണ്ടായിരുന്നു. എന്നാല്‍ വാര്‍ണര്‍ ഡിആര്‍എസിന്റെ സഹായം തേടുന്നതിനു മുമ്പ് പന്ത് ബാറ്റില്‍ തട്ടിയതായി ചൗധരി ആംഗ്യം കാണിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് വാര്‍ണര്‍ ഡിആര്‍എസ് വിളിച്ചതുമില്ല.

അംപയറുടെ ഈ പെരുമാറ്റത്തെ സ്റ്റാര്‍ സ്‌പോര്‍ട്‌സിനു വേണ്ടി കമന്ററി പറഞ്ഞ സ്‌കോട്ട് സ്‌റ്റൈറിസ് വിമര്‍ശിച്ചിരുന്നു. ഇതേക്കുറിച്ച് സഞ്ജയ് ബാംഗര്‍, ബ്രെറ്റ് ലീ എന്നിവരോട് അദ്ദേഹം പരാമര്‍ശിക്കുകയും ചെയ്തു. ഒരു അംപയര്‍ ചെയ്യാന്‍ പാടുള്ള കാര്യമാണോ ഇത്? അവിടെ നിന്ന് ബാറ്റിലാണ് പന്ത് തട്ടിയതെന്നു പറയാന്‍ പാടുണ്ടോ? ഇപ്പോള്‍ ടീമുകള്‍ക്കു അംപയറുടെ തീരുാനം റിവ്യൂ ചെയ്യാനുള്ള അവസരം ഉണ്ടെന്നിരിക്കെ സംഭവിക്കാന്‍ പാടില്ലാത്ത കാര്യമാണിതെന്നും സ്റ്റൈറിസ് ചൂണ്ടിക്കാട്ടി.

നേരത്തേ ഡിആര്‍എസ് വരുന്നതിനു മുമ്പ് അംപയര്‍മാര്‍ ഇതുപോലെ ചെയ്യുന്നത് നമ്മള്‍ അധികവും കാണാറുണ്ട്. അന്നു അത് കുഴപ്പമില്ലായിരുന്നു. കാരണം ഔട്ട് നല്‍കാതിരുന്നതിന്റെ കാരണം വ്യക്തമാക്കി അദ്ദേഹം ഫീല്‍ഡിങ് ടീമിനെ സഹായിക്കുകയാണ്. എന്നാല്‍ ഇപ്പോള്‍ ഡിആര്‍എസ് ഉണ്ടെന്നിരിക്കെ അംപയര്‍ ഇതുപോലെ ഫീല്‍ഡിങ് ടീമുകളെ സഹായിക്കുന്നത് ശരിയല്ലെന്നും സ്‌റ്റൈറിസ് വിശദമാക്കി.

സ്റ്റൈറിസിന്റെ അഭിപ്രായത്തോട് ബംഗാറും യോജിച്ചു. സ്‌കോട്ടി, നിങ്ങളുടെ അഭിപ്രായം ശരിയാണ്. തീരുമാനമെടുക്കാന്‍ ടീമിന് 15 സെക്കന്റ് സമയം ഉണ്ടെന്നിരിക്കെ അംപയര്‍ ഈ തരത്തില്‍ അവരെ സഹായിക്കാന്‍ പാടില്ല. 15 സെക്കന്റിനു ശേഷമായിരുന്നു അംപയര്‍ ഇങ്ങനെ ചെയ്തതെങ്കില്‍ കുഴപ്പമില്ലായിരുന്നുവെന്നും ബാംഗര്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Wednesday, October 28, 2020, 18:53 [IST]
Other articles published on Oct 28, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+