Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: 'തല്ലുകൊള്ളി'യില്‍ നിന്ന് ഹീറോയിലേക്ക്! അവിശ്വസനീയ ബൗളിങ്- സിറാജിന് റെക്കോര്‍ഡ്

അബുദാബി: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരായ അവിശ്വസനീയ ബൗളിങ് പ്രകടനത്തോടെ പുതിയ റെക്കോര്‍ഡ് കുറിച്ചിരിക്കുകയാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജ്. ഷഹബാസ് അഹമ്മദിനു പകരം സിറാജിനെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തുമ്പോള്‍ ക്യാപ്റ്റന്‍ വിരാട് കോലി പോലും ഇങ്ങനെയൊരു മാജിക്ക് പ്രതീക്ഷിച്ചിരുന്നില്ല. കെകെആര്‍ ബാറ്റിങ് നിരയെ സിറാജ് അക്ഷരാര്‍ഥത്തില്‍ എറിഞ്ഞൊതുക്കുകയായിരുന്നു.

1

നാല് ഓവറില്‍ രണ്ടു മെയ്ഡനുകളടക്കം എട്ടു റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്നു മുന്‍നിര വിക്കറ്റുകളാണ് സിറാജ് കടപുഴക്കിയത്. രാഹുല്‍ ത്രിപാഠി (1), നിതീഷ് റാണ (0), ടോം ബാന്റണ്‍ (10) എന്നിവരായിരുന്നു സിറാജിന്റെ ഇരകള്‍. ത്രിപാഠി, റാണ എന്നിവരെ അടുത്തടുത്ത പന്തുകളിലാണ് പേസര്‍ മടക്കിയത്. റാണ ഗോള്‍ഡന്‍ ഡെക്കായാണ് ക്രീസ് വിട്ടത്. കളിയില്‍ രണ്ടു മെയ്ഡനുകള്‍ എറിഞ്ഞതോടെ പുതിയൊരു റെക്കോര്‍ഡും സിറാജ് തന്റെ പേരില്‍ കുറിച്ചു. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായി രണ്ടു മെയ്ഡനുകളെറിഞ്ഞ ബൗളറായി സിറാജ് മാറി. മുന്‍ മല്‍സരങ്ങളിലെല്ലാം ഒരു പിശുക്കും കാണിക്കാതെ റണ്‍സ് വിട്ടുകൊടുത്തതിന്റെ പേരില്‍ ഏറെ പരിഹാസം കേട്ടിട്ടുള്ള ബൗളറാണ് സിറാജ്. എന്നാല്‍ തനിക്കു ഇങ്ങനെയും ബൗള്‍ ചെയ്യാന്‍ സാധിക്കുമെന്ന് ഈ മല്‍സരത്തിലൂടെ അദ്ദേഹം തെളിയിച്ചു.

രണ്ടാം ഓവറിലായിരുന്നു കോലി സിറാജിന് പന്തേല്‍പ്പിച്ചത്. ആദ്യ രണ്ടു പന്തുകളിലും ത്രിപാഠിക്കു റണ്ണൊന്നും നേടാനായില്ല. മൂന്നാമത്തെ പന്തില്‍ ത്രിപാഠിക്കു പിഴച്ചു. ഔട്ട് സ്വിങറിനെതിരേ തേര്‍ഡ് മാനിലേക്കു ഷോട്ട് കളിക്കാനായിരുന്നു ശ്രമം. പക്ഷെ എഡ്ജ് ചെയ്ത പന്ത് വിക്കറ്റ് കീപ്പര്‍ എബിഡി അനായാസം പിടികൂടി. പുതുതായി ക്രീസിലെത്തിയത് റാണ. എന്താണ് സംഭവിച്ചതെന്ന് മനസ്സിലാവും മുമ്പ് സിറാജിന്റെ തീയുണ്ട താരത്തിന്റെ ഓഫ് സ്റ്റംപ് പറപ്പിച്ചു. സിറാജിന്റെ മനോഹരമായ ഇന്‍സ്വിങര്‍ ഓഫ് സൈഡിലേക്ക് പുഷ് ചെയ്യാന്‍ ശ്രമിച്ച റാണയ്ക്കു ടൈമിങ് പാളി. ഫലം പന്ത് ഓഫ് സ്റ്റംപിനെയും കൂട്ടി മടങ്ങുകയും ചെയ്തു.

തുടര്‍ന്നുള്ള പന്തുകള്‍ നേരിട്ടത് ടോം ബാന്റണായിരുന്നു. രണ്ടു പന്തുകളിലും ബാന്റണിന് റണ്‍സ് കുറിക്കാനായില്ല. ഇരട്ട വിക്കറ്റുമായി ഈ ഓവര്‍ അവസാനിച്ചു. നാലാം ഓവറില്‍ സിറാജ് വീണ്ടും ബൗള്‍ ചെയ്യാനെത്തി. ആദ്യ പന്തില്‍ ലെഗ് ബൈ ആയി ഒരു റണ്‍സ്. രണ്ടാമത്തെ ഗുഡ് ലെങ്ത് പന്തില്‍ ബാന്റണിന് റണ്‍സെടുക്കാനായില്ല. മൂന്നാം പന്തില്‍ ബാന്റണ്‍ വീണു. ഗുഡ് ലെങ്ത് ബോളിനെതിരേ ഡ്രൈവിനു ശ്രമിച്ചപ്പോള്‍ എഡ്ജ് ചെയ്ത പന്ത് എബിഡിയുടെ ഗ്ലൗസുകളിലൊതുങ്ങി. തുടര്‍ന്നുള്ള മൂന്നു പന്തുകളും നേരിട്ടത് നായകന്‍ ഇയോന്‍ മോര്‍ഗനായിരുന്നു. പക്ഷെ റണ്‍സ് നേടാന്‍ ഒരു പഴുതും ഇവ നല്‍കിയില്ല. ഇതോടെ സിറാജിന്റെ സ്‌പെല്‍ ഇങ്ങനെ 2-2-0-3!.

അടുത്ത ഓവറില്‍ സിറാജ് വഴങ്ങിയത് വെറും രണ്ടു റണ്‍സ്. പിന്നീട് 19ാം ഓവറിലാണ് സിറാജ് തന്റെ അവസാന ഓവര്‍ ചെയ്യാനെത്തിയത്. ഈ ഓവറില്‍ ആറും റണ്‍സ് വിട്ടുകൊടുത്തതോടെ താരത്തിന്റെ അവിശ്വസനീയ സ്‌പെല്‍ അവസാനിക്കുകയും ചെയ്തു.

Story first published: Wednesday, October 21, 2020, 21:48 [IST]
Other articles published on Oct 21, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+