Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020- ഡല്‍ഹിയുടെ 'ബോള്‍ട്ടി'ളകുമോ? സ്റ്റാര്‍ പേസര്‍ കളിക്കുമോയെന്നതിനെക്കുറിച്ച് രോഹിത്

ഐപിഎല്ലില്‍ ചൊവ്വാഴ്ച നടക്കാനിരിക്കുന്ന കലാശപ്പോരില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സ് ഏറ്റവുമധികം ഭയക്കേണ്ടത് മുംബൈ ഇന്ത്യന്‍സിന്റെ സൂപ്പര്‍ ബിയെയാണ്. പേസ് ജോടികളായ ട്രെന്റ് ബോള്‍ട്ടും ജസ്പ്രീത് ബുംറയുമാണിവര്‍. ഈ സീസണില്‍ നിലവിലെ ചാംപ്യന്മാരായ മുംബൈ ഫൈനല്‍ വരെയെത്തിക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ച താരങ്ങള്‍ കൂടിയാണ് ഇരുവരും.

1

എന്നാല്‍ ക്വാളിഫയര്‍ വണ്ണില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരേ കളിക്കുന്നതിനിടെ ബോള്‍ട്ടിനു പരിക്കേറ്റത് മുംബൈ ക്യാംപില്‍ ആശങ്ക വിതച്ചിരുന്നു. ഫൈനലില്‍ അദ്ദേഹത്തിനു കളിക്കാനാവുമോയെന്നതിനെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് മുംബൈ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. ട്രെന്റ് ഇപ്പോള്‍ ആരോഗ്യവാനായാണ് കാണപ്പെടുന്നത്. ഇന്നു ഞങ്ങള്‍ക്കൊപ്പം അദ്ദേഹം പരിശീലന സെഷനില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ രണ്ടു ദിവസമായി ബോള്‍ട്ടിന്റെ സ്ഥിതി ഏറെ മെച്ചപ്പെട്ടിട്ടുണ്ട്. അതുകൊണ്ടു തന്നെ ഫൈനലില്‍ അദ്ദേഹത്തിനു കളിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും രോഹിത് വ്യക്തമാക്കി.

ഈ സീസണില്‍ മുംബൈയ്ക്കു വേണ്ടി 14 മല്‍സരങ്ങളില്‍ നിന്നും 19.40 ശരാശരിയില്‍ 22 വിക്കറ്റുകള്‍ ബോള്‍ട്ട് നേടിയിട്ടുണ്ട്. ഈ സീസണിലെ വിക്കറ്റ് വേട്ടക്കാരില്‍ മൂന്നാംസ്ഥാനത്തും അദ്ദേഹമുണ്ട്. ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ കാഗിസോ റബാദ (29 വിക്കറ്റ്), മുംബൈയുടെ ജസ്പ്രീത് ബുംറ (27) എന്നിവരാണ് ആദ്യ രണ്ടു സ്ഥാനങ്ങളില്‍.

ഡല്‍ഹിയെ 57 റണ്‍സിന് മുംബൈ തകര്‍ത്തുവിട്ട ക്വാളിഫയര്‍ വണ്ണില്‍ ബുംറയ്‌ക്കൊപ്പം ബോള്‍ട്ടും തകര്‍പ്പന്‍ പ്രകടനമായിരുന്നു കാഴ്ചവച്ചത്. ഇന്നിങ്‌സിലെ രണ്ടാമത്തെ പന്തില്‍ തന്നെ ഡിസി ഓപ്പണര്‍ പൃഥ്വി ഷായെ പൂജ്യത്തിനു പുറത്താക്കിയ അദ്ദേഹം ഇതേ ഓവറില്‍ തന്നെ അജിങ്ക്യ രഹാനെയും പൂജ്യത്തിന് ഔട്ടാക്കിയിരുന്നു. രണ്ടോവറില്‍ ഒമ്പത് റണ്‍സിന് രണ്ടു വിക്കറ്റെടുത്ത ബോള്‍ട്ട് വൈകാതെ പരിക്കു കാരണം ഗ്രൗണ്ട് വിടുകയായിരുന്നു. പിന്നീട് അദ്ദേഹം കളിയിലേക്കു തിരിച്ചുവരികയും ചെയ്തിരുന്നില്ല.

Story first published: Monday, November 9, 2020, 18:55 [IST]
Other articles published on Nov 9, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+