IPL 2020: കൂടുതല്‍ മെയ്ഡന്‍ ഓവര്‍ എറിഞ്ഞതാര്? ആദ്യ അഞ്ചില്‍ കഗിസോ റബാദയില്ല
ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണില്‍ ബാറ്റ്‌സ്മാന്‍മാരെ വിറപ്പിക്കുന്ന പ്രകടനമാണ് ഇത്തവണ ബൗളര്‍മാര്‍ പുറത്തെടുത്തത്. മിക്ക സീസണികളിലും കൂടുതല്‍ കൈയടി നേടുക ബാറ്റ്‌സ്മാന്‍മാരാണെങ്കിലും ഇത്തവണ ബൗളര്‍മാരുടെ പ്രകടനമാണ് കൂടുതല്‍ ശ്രദ്ധേയമായത്. യുഎഇയിലെ മൈതാനത്ത് ബൗളര്‍മാര്‍ക്ക് കൂടുതല്‍ കരുത്ത് കാട്ടാന്‍ കഴിയുമെന്നതും അവര്‍ക്കനുകൂലമായി. ഡല്‍ഹി ക്യാപിറ്റല്‍സ് പേസര്‍ കഗിസോ റബാദ കൂടുതല്‍ വിക്കറ്റ് നേട്ടക്കാരനുള്ള പര്‍പ്പിള്‍ ക്യാപ് നേടിയപ്പോള്‍ മുംബൈ ഇന്ത്യന്‍സ് ജസ്പ്രീത് ബൂംറ,ട്രന്റ് ബോള്‍ട്ട് തുടങ്ങിയവരും മികച്ച ബൗളിങ്ങിലൂടെ കൈയടി നേടി. എന്നാല്‍ ഇക്കഴിഞ്ഞ സീസണില്‍ കൂടുതല്‍ മെയ്ഡന്‍ ഓവര്‍ എറിഞ്ഞ ബൗളറാരാണ്?. പട്ടികയിലെ ആദ്യ അഞ്ച് സ്ഥാനക്കാരെ നോക്കാം.

ട്രന്റ് ബോള്‍ട്ട്
ഇത്തവണ മുംബൈ കിരീടം നിലനിര്‍ത്തിയതിന് പിന്നില്‍ നിര്‍ണ്ണായക പങ്കാണ് ട്രന്റ് ബോള്‍ട്ടിനുള്ളത്. പവര്‍പ്ലേയില്‍ വിക്കറ്റുകള്‍ വീഴ്ത്തുന്നതില്‍ മികവ് കാട്ടിയ ബോള്‍ട്ടാണ് ഇത്തവണ കൂടുതല്‍ മെയ്ഡന്‍ ഓവര്‍ എറിഞ്ഞ താരവും. 15 മത്സരത്തില്‍ നിന്ന് 25 വിക്കറ്റ് വീഴ്ത്തിയ ബോള്‍ട്ട് 3 മെയ്ഡന്‍ ഓവറാണ് എറിഞ്ഞത്. 57.2 ഓവറുകള്‍ എറിഞ്ഞ ബോള്‍ട്ടിന്റെ ഇക്കോണമി 7.97 ആണ്. 457 റണ്‍സാണ് ബോള്‍ട്ട് വിട്ടുകൊടുത്തത്. ഒരു തവണ നാല് വിക്കറ്റ് പ്രകടനം നടത്താനും ബോള്‍ട്ടിനായി.

ജസ്പ്രീത് ബൂംറ
മുംബൈ ഇന്ത്യന്‍സ് പേസര്‍ ജസ്പ്രീത് ബൂംറയാണ് ഈ പട്ടികയിലെ രണ്ടാം സ്ഥാനക്കാരന്‍. 15 മത്സരത്തില്‍ നിന്ന് രണ്ട് മെയ്ഡന്‍ ഓവറാണ് ബൂംറ എറിഞ്ഞത്. 175 ഡോട്ട്‌ബോളും ഇത്തവണ ബൂംറ എറിഞ്ഞു. 60 ഓവര്‍ എറിഞ്ഞ ബൂംറ 404 റണ്‍സ് വിട്ടുകൊടുത്ത് 27 വിക്കറ്റാണ് പിഴുതത്. മുംബൈയുടെ കിരീട നേട്ടത്തില്‍ നിര്‍ണ്ണായക പങ്കാണ് ബൂംറക്കുള്ളത്. രണ്ട് തവണ നാല് വിക്കറ്റ് വീഴ്ത്താനും ബൂംറയ്ക്ക് സാധിച്ചു. 6.73 ആയിരുന്നു ബൂംറയുടെ ഇക്കോണമി.

ദീപക് ചഹാര്‍
ചെന്നൈ സൂപ്പര്‍ കിങ്‌സ് യുവപേസര്‍ ദീപക് ചഹാറാണ് ഈ പട്ടികയിലെ മൂന്നാമന്‍. 14 മത്സരം കളിച്ച അദ്ദേഹം രണ്ട് മെയ്ഡന്‍ ഓവറാണ് എറിഞ്ഞത്. സിഎസ്‌കെയ്ക്ക് ഇത്തവണ പ്ലേഓഫില്‍ കടക്കാന്‍ സാധിക്കാത്തതിനാല്‍ ചഹാറിന്റെ പ്രകടനം ഇതില്‍ ഒതുങ്ങി. 52 ഓവറുകള്‍ എറിഞ്ഞ് 12 വിക്കറ്റാണ് ചഹാര്‍ വീഴ്ത്തിയത്. 396 റണ്‍സ് വിട്ടുകൊടുത്തു. 7.61ആണ് ഇക്കോണമി റേറ്റ്. എന്നാല്‍ എല്ലാ സീസണിലേതും പോലെ മികവിലേക്കുയരാന്‍ ദീപകിനായില്ല.

ശിവം മാവി
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ പ്ലേ ഓഫില്‍ ഇടം പിടിക്കാനായില്ലെങ്കിലും ശിവം മാവി മികച്ച പ്രകടനം കാഴ്ചവെച്ചു. എട്ട് മത്സരം കളിച്ച യുവ പേസ് ബൗളര്‍ രണ്ട് മെയ്ഡന്‍ ഓവറാണ് എറിഞ്ഞത്. യുവതാരത്തിന്റെ ഭാഗത്ത് നിന്ന് ഇത്തരമൊരു പ്രകടനം അഭിനന്ദനം അര്‍ഹിക്കുന്നത് തന്നെയാണ്. 26 ഓവര്‍ എറിഞ്ഞ് 212 റണ്‍സ് വഴങ്ങിയ മാവി 9 വിക്കറ്റാണ് വീഴ്ത്തിയത്. 8.15ആണ് മാവിയുടെ ഇക്കോണമി റേറ്റ്.

മുഹമ്മദ് സിറാജ്
ചെണ്ട ബൗളറെന്ന വിശേഷണത്തില്‍ നിന്ന് ആരാധകരുടെ കൈയടി നേടുന്ന ബൗളറെന്ന നിലയിലേക്ക് മാറാന്‍ ഇത്തവണ മുഹമ്മദ് സിറാജിനായി. ആര്‍സിബിയുടെ ബൗളിങ് നിരയില്‍ ഏറ്റവും തിളങ്ങിയതും സിറാജായിരുന്നു. 9 മത്സരത്തില്‍ നിന്ന് രണ്ട് മെയ്ഡന്‍ ഓവറാണ് സിറാജ് എറിഞ്ഞത്. 236 റണ്‍സ് വഴങ്ങിയ സിറാജ് 11 വിക്കറ്റും നേടി. 8.68ആയിരുന്നു സിറാജിന്റെ ഇക്കോണമി. ഇത്തവണ എലിമിനേറ്ററില്‍ ഹൈദരാബാദിനോട് തോറ്റാണ് ആര്‍സിബി പുറത്തായത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications