ഐപിഎല്‍ നടക്കും, ജൂലൈയില്‍! പക്ഷെ കാണികളില്ലാതെ... പുതിയ സൂചനകള്‍ പുറത്ത്
മുംബൈ: കൊറോണ വൈറസ് രാജ്യത്തു പടര്‍ന്നുപിടിച്ചപ്പോള്‍ ഐപിഎല്ലിനായി കാത്തിരുന്ന ലക്ഷക്കണത്തിന് ക്രിക്കറ്റ് പ്രേമികളുടെ പ്രതീക്ഷകളാണ് തകിടം മറിഞ്ഞത്. മാര്‍ച്ച് 29ന് ആരംഭിക്കേണ്ടിയിരുന്ന 13ാം സീസണ്‍ ഏപ്രില്‍ 15ലേക്കു മാറ്റി വയ്ക്കാന്‍ ബിസിസിഐ നിര്‍ബന്ധിതരാവുകയായിരുന്നു. ഇതിനിടെ രാജ്യത്തു കൂടുതല്‍ പേര്‍ക്കു വൈറസ് ബാധ സ്ഥിരീകരിച്ചതോടെ സര്‍ക്കാര്‍ 21 ദിവസത്തെ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുകയായിരുന്നു. ഏപ്രില്‍ 14നാണ് ലോക്ക്ഡൗണ്‍ അവസാനിക്കാനിരിക്കുന്നത്. എന്നാല്‍ വൈറസ് ബാധ ഇനിയും നിയന്ത്രണ വിധേയമാക്കാന്‍ കഴിയാത്തതിനാല്‍ ലോക്ക്ഡൗണ്‍ നീട്ടിയേക്കുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്.
ഈ സാഹചര്യത്തില്‍ ഏപ്രിലില്‍ എന്തായാലും ടൂര്‍ണമെന്റ് നടക്കില്ലെന്നു ഉറപ്പായിക്കഴിഞ്ഞു. ഇതോടെ പുതിയ സാധ്യതകള്‍ തേടുകയാണ് ബിസിസിഐ. ഐപിഎല്ലിനെക്കുറിച്ച് പുതിയ ചില സൂചനകള്‍ പുറത്തുവരുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ജൂലൈയില്‍ ഐപിഎല്‍ നടത്താനാണ് ബിസിസിഐയുടെ പുതിയ നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍. ടൂര്‍ണമെന്റ് സംഘടിപ്പിക്കാന്‍ ഉചിതമായ വിന്‍ഡോ തേടുകയാണ് ബോര്‍ഡ്. ജൂലൈയാണ് ഇപ്പോള്‍ ബോര്‍ഡിന്റെ പരിഗണനയിലുള്ളതെന്നു ഒരു മുതിര്‍ന്ന ബിസിസിഐ ഒഫീഷ്യല്‍ ദേശീയ മാധ്യമത്തോടു പറഞ്ഞു.
ലോക്ക്ഡൗണ്‍ നീട്ടുകയാണെങ്കില്‍ ശരിയായ രീതിയില്‍, മുഴുവന്‍ മല്‍സരങ്ങളോടും കൂടിയ ടൂര്‍ണമെന്റ് നടക്കാനുള്ള സാധ്യത വിരളമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ജൂലൈയില്‍ അടച്ചിട്ട സ്‌റ്റേഡിയത്തില്‍ ഐപിഎല്‍ നടത്താനാണ് ബിസിസിഐ ഇപ്പോള്‍ ആലോചിക്കുന്നത്. കളിക്കാരുടെ സുരക്ഷ കൂടി കരുതിയാണ് ബോര്‍ഡിന്റെ ഈ നീക്കം. എന്നാല്‍ ഐപിഎല്‍ പൂര്‍ണമായി നടത്താന്‍ സാധിക്കുമോ, അതോ മല്‍സരങ്ങള്‍ കുറയ്‌ക്കേണ്ടി വരുമോയെന്നതിനെക്കുറിച്ച് ബിസിസിഐ ഗൗരവമായി ആലോചിക്കുന്നുണ്ട്. നേരത്തേ ദക്ഷിണാഫ്രിക്കയില്‍ നടന്ന മാതൃകയില്‍ ദൈര്‍ഘ്യം കുറഞ്ഞ ഐപിഎല്ലിനുള്ള സാധ്യതയും ബോര്‍ഡ് പരിശോധിക്കും. ഫ്രാഞ്ചൈസി ഉടമകളുമായി കൂടി ചര്‍ച്ച നടത്തിയ ശേഷം മാത്രമേ ബിസിസിഐ അന്തിമ തീരുമാനം ഔദ്യോഗികരമായി പ്രഖ്യാപിക്കുകയുള്ളൂ.

ഐപിഎല്‍ ഈ വര്‍ഷം നടത്തണമെന്ന് തന്നെയാണ് പല താരങ്ങളും അഭിപ്രായപ്പെട്ടത്. ബിസിസിഐ ടൂര്‍ണമെന്റ് സംഘടിപ്പിച്ചാല്‍ പങ്കെടുക്കണമെന്ന് ചില വിദേശ താരങ്ങളും അറിയിച്ചിരുന്നു.
കഴിഞ്ഞ ലേലത്തില്‍ ഏറ്റവുമുയര്‍ന്ന തുക ലഭിച്ച ഓസ്‌ട്രേലിയയുടെ സ്റ്റാര്‍ പേസര്‍ പാറ്റ് കമ്മിന്‍സ് ഐപിഎല്‍ അടച്ചിട്ട സ്റ്റേഡിയത്തില്‍ നടത്തണമെന്ന് നേരത്തേ ആവശ്യപ്പെട്ടിരുന്നു. ടൂര്‍ണമെന്റ് റദ്ദാക്കരുതെന്ന അഭിപ്രായമാണ് തനിക്കുള്ളതെന്നു ഇംഗ്ലണ്ടിന്റെ വെടിക്കെട്ട് വിക്കറ്റ് കീപ്പര്‍ ജോസ് ബട്‌ലറും വ്യക്തമാക്കിയിരുന്നു. ഐപിഎല്‍ ഫ്രാഞ്ചൈസികളെ മാത്രം സംബന്ധിക്കുന്ന കാര്യമല്ലെന്നും അത് പല താരങ്ങളുടെയും മറ്റു പലരുടെയും ജീവിത മാര്‍ഗമാണെന്നും അതിനാല്‍ ടൂര്‍ണമെന്റ് നടത്തണമെന്നും കമന്റേറ്ററും മുന്‍ ഇന്ത്യന്‍ താരവുമായ സഞ്ജയ് മഞ്ജരേക്കറും ആവശ്യപ്പെട്ടിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications