Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020; സിഎസ്‌കെ X കെകെആര്‍- തീര്‍ത്തും നിരാശപ്പെടുത്തിയ മൂന്ന് താരങ്ങള്‍

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണില്‍ ഏറ്റവും നിരാശപ്പെടുത്തുന്ന പ്രകടനമാണ് സിഎസ്‌കെ പുറത്തെടുക്കുന്നത്. അവസാന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് 10 റണ്‍സിന് പരാജയപ്പെട്ടതോടെ സിഎസ്‌കെയ്‌ക്കെതിരായ വിമര്‍ശനം ശക്തമായിട്ടുണ്ട്. സീസണിലെ ടീമിന്റെ നാലാം തോല്‍വിയായിരുന്നു ഇത്. വയസന്‍ പടയെന്ന് വിളിപ്പേര് ശരിവെക്കുന്ന തരത്തിലാണ് ഇത്തവണ സിഎസ്‌കെ ബാറ്റുവീശുന്നത്. കെകെആറിനെതിരേ വിജയത്തിന്റെ തൊട്ടടുത്തെത്തിയ ശേഷമാണ് സിഎസ്‌കെ വിജയം കൈവിട്ടത്. സിഎസ്‌കെ -കെകെആര്‍ മത്സരത്തില്‍ തീര്‍ത്തും നിരാശപ്പെടുത്തിയ മൂന്ന് താരങ്ങളുണ്ട്. അവര്‍ ആരൊക്കെയാണെന്ന് നോക്കാം.

 ദീപക് ചഹാര്‍ (സിഎസ്‌കെ)

ദീപക് ചഹാര്‍ (സിഎസ്‌കെ)

സിഎസ്‌കെ പേസര്‍ ദീപക് ചഹാറിന്റെ ബൗളിങ് പ്രകടനം നിരാശപ്പെടുത്തുന്നതായിരുന്നു. നാല് ഓവറില്‍ 47 റണ്‍സ് വഴങ്ങിയ ദീപകിന് ഒരു വിക്കറ്റ് പോലും നേടാനായില്ല. ന്യൂബോളില്‍ ആദ്യ പവര്‍പ്ലേയില്‍ സ്വിങ് ബൗളിങ്ങിലൂടെ വിക്കറ്റ് നേടാന്‍ രാഹുല്‍ മിടുക്കനാണെങ്കിലും കെകെആറിനെതിരേ ഈ മികവ് കണ്ടില്ല. അഞ്ച് ഫോറും രണ്ട് സിക്‌സും വഴങ്ങിയ ചഹാര്‍ രണ്ട് വൈഡും എറിഞ്ഞു. സിഎസ്‌കെയുടെ മുഖ്യ പേസറായ ചഹാര്‍ നന്നായി തല്ലുവാങ്ങിയത് ടീമിന്റെ പ്രകടനത്തെ ആകെ ബാധിച്ചു. തുടക്കത്തില്‍ ദീപകിന് വിക്കറ്റ് നേടാന്‍ സാധിച്ചിരുന്നെങ്കില്‍ മികച്ച സ്‌കോര്‍ നേടുന്നതില്‍ നിന്ന് കെകെആറിനെ തടഞ്ഞ് നിര്‍ത്താമായിരുന്നു.

ഇയാന്‍ മോര്‍ഗന്‍ (കെകെആര്‍)

ഇയാന്‍ മോര്‍ഗന്‍ (കെകെആര്‍)

സീസണില്‍ തരക്കേടില്ലാതെ കളിച്ചുവന്നിരുന്ന ഇയാന്‍ മോര്‍ഗന്‍ സിഎസ്‌കെയ്‌ക്കെതിരേ നിരാശപ്പെടുത്തി. അഞ്ചാമനായി ക്രീസിലെത്തിയ മോര്‍ഗന്‍ 10 പന്തില്‍ നേടിയത് വെറും 7 റണ്‍സ് മാത്രം. ഒരു ബൗണ്ടറിയും നേടി. മോര്‍ഗന്റെ വിക്കറ്റ് ടീമിനെ സമ്മര്‍ദ്ദത്തിലാക്കുകയും ചെയ്തു. മോര്‍ഗന് അല്‍പ്പം കൂടി സ്‌കോര്‍ നേടാന്‍ സാധിച്ചിരുന്നെങ്കില്‍ 180ന് മുകളിലേക്ക് സ്‌കോര്‍ ഉയര്‍ത്താന്‍ കെകെആറിന് സാധിക്കുമായിരുന്നു. വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ആന്‍ഡ്രേ റസലും നിരാശപ്പെടുത്തി. 4 പന്തില്‍ നേടിയത് 2 റണ്‍സ് മാത്രം. ഈ സീസണില്‍ റസല്‍ ഒരു മത്സരത്തില്‍പോലും തിളങ്ങിയില്ല. അവസാന സീസണില്‍ കെകെആറിന്റെ കുതിപ്പിന് കരുത്തായത് റസലിന്റെ ബാറ്റിങ് മികവായിരുന്നു. കെകെആര്‍ നായകന്‍ ദിനേഷ് കാര്‍ത്തികും താളം കണ്ടെത്താനാവാതെ ബുദ്ധിമുട്ടുകയാണ്.

കേദാര്‍ ജാദവ് (സിഎസ്‌കെ)

കേദാര്‍ ജാദവ് (സിഎസ്‌കെ)

സിഎസ്‌കെ വിജയിക്കുമായിരുന്ന മത്സരം തോല്‍പ്പിച്ചത് കേദാര്‍ ജാദവാണ്. ആഞ്ഞടിച്ച് കളിക്കേണ്ട സമയത്തും പ്രതിരോധിച്ച് കളിച്ച കേദാര്‍ ജാദവ് സീസണില്‍ ഇതുവരെ നിരാശമാത്രമാണ് ടീമിന് നല്‍കിയത്. കെകെആറിനെതിരേ 12 പന്തുകള്‍ നേരിട്ട് ജാദവ് നേടിയത് വെറും 7 റണ്‍സ്. അദ്ദേഹം നഷ്ടപ്പെടുത്തിയ പന്തുകള്‍ ഉണ്ടായിരുന്നെങ്കില്‍ ഒരുപക്ഷെ സിഎസ്‌കെയ്ക്ക് വിജയം നേടാമായിരുന്നു. ടെസ്റ്റ് ഫോര്‍മാറ്റ് ശൈലിയില്‍ കളിക്കുന്ന ജാദവിനെതിരേ വിമര്‍ശനം ശക്തമാണ്. അടുത്ത മത്സരത്തില്‍ ജാദവ് പുറത്തിരിക്കാനുള്ള സാധ്യത ഏറെയാണ്.

Story first published: Thursday, October 8, 2020, 13:17 [IST]
Other articles published on Oct 8, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+