Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: സിഎസ്‌കെ വീണ്ടും നാണംകെട്ടു, പിഴച്ചത് എവിടെയൊക്കെ? ഇതാ മൂന്ന് കാരണങ്ങള്‍

അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണിലെ സിഎസ്‌കെയുടെ മോശം പ്രകടനം തുടരുന്നു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരേ മികച്ച തുടക്കം ലഭിച്ചിട്ടും മധ്യനിര നിരാശപ്പെടുത്തിയതോടെ 10 റണ്‍സിന് സിഎസ്‌കെയ്ക്ക് തലകുനിക്കേണ്ടി വന്നു. ആദ്യം ബാറ്റ് ചെയ്ത കെകെആര്‍ 167 റണ്‍സ് എടുത്തപ്പോള്‍ സിഎസ്‌കെയ്ക്ക് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. ടി20 ഫോര്‍മാറ്റാണെന്ന് മറന്നുപോയ കേദാര്‍ ജാദവിന്റെ മോശം പ്രകടനമാണ് സിഎസ്‌കെയ്ക്ക് തിരിച്ചടിയായത്. കെകെആറിനെതിരായ തോല്‍വിയില്‍ സിഎസ്‌കെയ്ക്ക് പിഴച്ചത് എവിടെയൊക്കെയാണെന്ന് നോക്കാം.

3 Reasons behind CSK's Defeat Vs KKR | Oneindia Malayalam
ബാറ്റിങ് ഓഡറില്‍ വലിയ അഴിച്ചുപണി

ബാറ്റിങ് ഓഡറില്‍ വലിയ അഴിച്ചുപണി

ബാറ്റിങ് ഓഡറില്‍ സ്ഥിരത നല്‍കാത്തത സിഎസ്‌കെയുടെ പരീക്ഷണങ്ങള്‍ ഒരിക്കല്‍ക്കൂടി പാളിയിരിക്കുകയാണ്. തീര്‍ത്തും നിരാശപ്പെടുത്തുന്ന കേദാര്‍ ജാദവിന് വീണ്ടും വീണ്ടും അവസരം നല്‍കുന്നതിന്റെ യുക്തി ആരാധകര്‍ക്ക് മനസിലാകുന്നില്ല. കെകെആറിനെതിരേ സിഎസ്‌കെ വിജയത്തിനരികെ നില്‍ക്കെയാണ് 12 പന്തില്‍ ജാദവ് ഏഴ് റണ്‍സ് നേടിയത്. അദ്ദേഹം നഷ്ടപ്പെടുത്തിയ വിലയേറിയ പന്തുകള്‍ക്ക് ടീമിന്റെ വിജയത്തിന്റെ വിലയുണ്ടായിരുന്നു. ഇന്നലെ നാലാം നമ്പറില്‍ ധോണി എത്തിയതോടെ ആരാധകര്‍ ഏറെ പ്രതീക്ഷിച്ചെങ്കിലും അദ്ദേഹം (12 പന്തില്‍ 11) നിരാശപ്പെടുത്തി മടങ്ങി.

ബാറ്റിങ് ഓഡറില്‍ വലിയ അഴിച്ചുപണി

അഞ്ചാമനായി ഇത്തവണ സാം കറാനെയാണ് (11 പന്തില്‍ 17) പരീക്ഷിച്ചത്. ഈ തീരുമാനവും തെറ്റായിരുന്നു. ആറാമനായി ഡ്വെയ്ന്‍ ബ്രാവോയോ പരിഗണിക്കാതെ ജാദവിനെ പരിഗണിച്ചപ്പോള്‍ ഫോമിലുള്ള ജഡേജ എത്തിയത് ഏഴാമനായി. 8 പന്തില്‍ 21 റണ്‍സുമായി ജഡേജ പരമാവധി ശ്രമിച്ചെങ്കിലും മറ്റുള്ളവര്‍ നഷ്ടപ്പെടുത്തിയ പന്തുകള്‍ മത്സരത്തിന്റെ വിധി എഴുതി. ടീമിന്റെ ബാറ്റിങ് ഓഡറില്‍ സ്ഥിരതയില്ലാത്തത് ടീമിന് വലിയ പ്രതിസന്ധി തന്നെയാണ് സൃഷ്ടിക്കുന്നത്.

ടി20യാണെന്ന് മറക്കുന്ന ബാറ്റ്‌സ്മാന്‍മാര്‍

ടി20യാണെന്ന് മറക്കുന്ന ബാറ്റ്‌സ്മാന്‍മാര്‍

കെകെആറിനെതിരേ സിഎസ്‌കെയുടെ ബാറ്റ്‌സ്മാന്‍മാരെല്ലാം ഏകദിന ശൈലിയിലാണ് കളിച്ചത്. ഓപ്പണറായ വാട്‌സണ് പവര്‍ പ്ലേയിലടക്കം ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചിട്ടും നേടിയത് 40 പന്തില്‍ 50 റണ്‍സ്. അമ്പാട്ടി റായിഡു 27 പന്തില്‍ നേടിയത് 30 റണ്‍സ്. ഡുപ്ലെസിസ് (10 പന്തില്‍ 17 റണ്‍സ്),സാം കറാന്‍ (11 പന്തില്‍ 17),രവീന്ദ്ര ജഡേജ (8 പന്തില്‍ 21) എന്നിവര്‍ മാത്രമാണ് ടി20 ഫോര്‍മാറ്റിന് അനുയോജ്യമായ രീതിയില്‍ സിഎസ്‌കെ നിരയില്‍ കളിച്ചത്. ഈ സീസണില്‍ ഇനിയുള്ള മത്സരങ്ങളിലെങ്കിലും സിഎസ്‌കെ വിജയിക്കണമെങ്കില്‍ അതിവേഗം റണ്‍സുയര്‍ത്താന്‍ കെല്‍പ്പുള്ള താരങ്ങള്‍ ടീമില്‍ വേണം.

കേദാര്‍ ജാദവിന് വീണ്ടും വീണ്ടും അവസരം

കേദാര്‍ ജാദവിന് വീണ്ടും വീണ്ടും അവസരം

സമീപകാലത്തൊന്നും ഫോമിലെത്താത്ത കേദാര്‍ ജാദവിന് വീണ്ടും വീണ്ടും സിഎസ്‌കെ അവസരം നല്‍കുന്നതില്‍ വിമര്‍ശനം ശക്തമാണ്. നാലാം നമ്പര്‍ ബാറ്റ്‌സ്മാന്‍ ജാദവാണെന്ന് സിഎസ്‌കെ പരിശീലകന്‍ സ്റ്റീഫന്‍ ഫ്‌ളമിങ്ങും അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ എന്തിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനമെന്ന് അറിയില്ല. ഏറെ നാളായി ഇന്ത്യന്‍ ടീമിനും പുറത്തുള്ള കേദാര്‍ ഫീല്‍ഡിങ്ങില്‍ പോലും മികവ് കാട്ടുന്നില്ല. ഈ അവസരത്തില്‍ കേദാര്‍ പുറത്തിരിക്കുന്നതാണ് ടീമിന് നല്ലത്. കെകെആറിനെതിരേ അവസാന സമയത്തെ ജാദവിന്റെ മെല്ലെപ്പോക്കാണ് സിഎസ്‌കെയുടെ തോല്‍വിക്ക് കാരണം.

Story first published: Thursday, October 8, 2020, 9:43 [IST]
Other articles published on Oct 8, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+